
സിങ്കം ഹിന്ദിയിലും
മലയാളസിനിമയില്‍ പഴയ സിനിമകളുടെ രണ്ടാം ഭാഗവും റീമേക്കും ഇറക്കുന്നതിന്റെ സീസണാണെങ്കില്‍ ഹിന്ദിയിലത് മറ്റുഭാഷകളിലെ സമീപകാലഹിറ്റുകള്‍ റീമേക്ക് ചെയ്യുന്ന കാലമാണ്. പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ ഹിറ്റ് പടങ്ങള്‍. തെലുങ്ക്, തമിഴ് പടങ്ങളാണ് റീമേക്കുകളില്‍ മുന്നില്‍. ഇതിനൊപ്പം തന്നെ തമിഴ്, തെലുങ്ക് അഭിനേതാക്കള്‍ പതിയെ ഹിന്ദിയിലേക്ക് ചുവടു മാറ്റുകയും ചെയ്തുവരുന്നുണ്ട്. തെലുങ്കു സിനിമയിലേയും തമിഴ്് സിനിമയിലേയും പ്രധാന വില്ലന്‍മാരെല്ലാം ഇന്ന് ഹിന്ദിയിലേയും പ്രധാനവില്ലന്‍മാര്‍ തന്നെയാണ്. ഉദാഹരണത്തിന് ബുദ്ദñഹോഗാ തേരാ ബാപ്പിലൂടെയും വാണ്ടഡിലൂടെയും പ്രകാശ് രാജും ദബാങ്ങിലൂടെ സോനു സൂദുമെല്ലാം ഹിന്ദിയിലും വില്ലത്തരത്തില്‍ കഴിവുതെളിയിച്ചുകഴിഞ്ഞു.
റീമേക്കുകളില്‍ ഇനി വരാന്‍ പോവുന്നത് സൂര്യയും അനുഷ്‌കയും അഭിനയിച്ച് തകര്‍ത്ത തമിഴ് ചിത്രം സിങ്കത്തിന്റെ ഹിന്ദി പതിപ്പാണ്. പേരില്‍ മാറ്റമില്ലെങ്കിലും ഹിന്ദിയില്‍ നായികാനായകരായി എത്തുന്നത് അജയ് ദേവ്ഗണും മഗധീരയിലൂടെ സൂപ്പര്‍ നായികയായി മാറിയ കാജല്‍ അഗര്‍വാളുമാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചര്‍ ആണ്. അജയ്‌ന്റെ സിക്‌സ് പായ്ക്ക് ബോഡിയും സംഘട്ടനങ്ങളുമാണ് സിനിമയിലെ ഹൈലൈറ്റ്. ഗോവയാണ് ലൊക്കേഷന്‍. പോലീസ് വേഷത്തില്‍ ആക്ഷന്‍ ഹീറോയായി അജയ് എത്തുന്ന ചിത്രങ്ങളെല്ലാം ഹിറ്റാവാറുള്ളതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ഒരു ഹിറ്റ് പ്രതീക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ കുറച്ചുകാലമായി അജയ് ചെയ്തുകൊണ്ടിരിക്കുന്ന ഗോല്‍മാല്‍ സീരീസു പോലുള്ള കോമഡി ചിത്രങ്ങളില്‍ നിന്നുമുള്ള ഒരു മാറ്റം കൂടിയാവും ഇത്. ജൂലായ് 15 നാണ് സിങ്കം സട കുടഞ്ഞ് ഗര്‍ജനം മുഴക്കാന്‍ തീയറ്ററുകളിലെത്തുന്നത്.
ബിക്കിനിയുടുക്കാനോ!
ഇതിനിടെ ചിത്രത്തില്‍ ബിക്കിനിയുടുക്കാനോ ചുംബനസീനില്‍ അഭിനയിക്കാനോ തന്നെ കിട്ടില്ലെന്ന് നായിക കാജല്‍ അഗര്‍ വാള്‍ മുന്‍കൂര്‍ പ്രസ്താവന ഇറക്കിയിരുന്നു. കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ചിത്രങ്ങളിലേ താന്‍ അഭിനയിക്കൂ എന്നാണത്രേ കാജളിന്റെ രീതി. ഇതുവരേയും തമിഴിലും തെലുങ്കിലുമായി ധാരാളമഭിനയിച്ചിട്ടങ്കിലും ഇതുവരേയും അതുപോലുള്ള വേഷങ്ങളില്‍ അഭിനയിക്കാനുള്ള ഓഫര്‍ സന്തോഷñപൂര്‍വം നിരസിക്കുകയായിരുന്നെന്നും കാജള്‍ പറയുന്നു. പക്ഷേ, ബോളിവുഡില്‍ ഇങ്ങനെ ചില കടുംപിടുത്തം നടത്തിക്കഴിഞ്ഞാലുള്ള സ്ഥിതി എന്തെന്ന് കാത്തിരുന്ന് തന്നെ കണ്ടറിയണം.
No comments:
Post a Comment