
സിന്ദഗി നാ മിലേഗി ദൊബാര
ഒരു പുതിയ ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ മലയാളിയും തമിഴരുമല്ലാം ഹിന്ദിക്കാരെ കണ്ടുപഠിക്കണം. ഇവിടെയാണെങ്കില്‍ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിലേക്ക് പായാന്‍ തിടുക്കം കൂട്ടാനല്ലാതെ താന്‍ അഭിനയിച്ച പടത്തിന്റെ റിലീസ് തീയതി പോലും അറിയാത്തവരാണ് നമ്മുടെ നായികാനായകന്‍മാര്‍. എങ്കിലും, കൊല്ലത്തില്‍ പത്തു പടത്തിലെങ്കിലും നിര്‍ബന്ധമായും നായകനായോ നായികയായോ അഭിനയിക്കണമെന്ന വാശിയുമുണ്ട്. പടം ഹിറ്റാകുമോ എന്നൊന്നും അറിയേണ്ട, ഞങ്ങക്ക് ഞങ്ങടെ കാശ് കിട്ടിയാല്‍ മതി. ആദ്യത്തെ രണ്ടാഴ്ച എന്തായാലും ഫാന്‍സുകാര് പിള്ളേര്ണ്ടാവും. അവര്‍ക്ക് പാട്ടും ഡാന്‍സും ചെയ്യാനുള്ള എന്തേലും മതി. പിന്നെ പ്രചരണം! അതും അവന്‍മാരും പടത്തിന്റെ നിര്‍മാതാക്കളും നോക്കിക്കോളും. നമ്മളെന്തിന് വെറുതെ ടെന്‍ഷനടിക്കണം?
ഹിന്ദിയുടെ കാര്യം
എന്നാല്‍ നേരെ തിരിച്ചാണ് ഹിന്ദിയിലെ കാര്യം. ഒരു പടം ഹിറ്റാക്കേണ്ടത് നിര്‍മാതാവിന്റെയും ഫാന്‍സിന്റേയും മാത്രം കാര്യമല്ല, പടത്തിലെ അഭിനേതാക്കളുടേതു കൂടിയാണ്. അതിനായി പ്രചരണത്തിനും താരങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുന്നു. പ്രചരണപരിപാടികള്‍ എങ്ങനെ വേണമെന്ന് അറിയണമെങ്കിലും സംശയമുണ്ടെങ്കിലും ‘സിന്ദഗി ന മിലേഗി ദൊബാര’യിലെ അഭിനേതാക്കളോടു ചോദിക്കൂ. ജൂലായ് 15 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രചരണപപരിപാടികള്‍ക്കായി ചിത്രത്തിലെ നായകന്‍മാരായ ഋത്വിക് റോഷനും അഭയ് ഡിയോളും ഫര്‍ഹാന്‍ അക്തറും നായികമാരായ കത്രീന കൈഫും കല്‍ക്കിയും ചെയ്യുന്നത് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് ജനങ്ങള്‍ക്കൊപ്പമുള്ള ഒരു റോഡ് യാത്രയാണ്. ഈ യാത്രയ്ക്കും പ്രത്യേകതകള്‍ ഏറെയുണ്ട്. സിനിമയുടെ കഥയും ഏതാണ്ട് ഒരു യാത്രയുടേതാണ്. അര്‍ജുന്‍, ഇമ്രാന്‍, കബീര്‍ എന്നീ മൂന്ന് അവിവാഹിതരായ ചെറുപ്പക്കാര്‍ സ്‌പെയിനിലേക്ക് നടത്തുന്ന അവിസ്മരണീയമായ യാത്രയാണ് സിനിമയുടെ കഥ. റിതേഷ് സിദ്വാനിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഫര്‍ഹാന്‍ അക്തറിന്റെ സഹോദരി സോയ അക്തര്‍ സംവിധായികയും.
പ്രചരണപരിപാടിയുടെ ആശാനായ ഫര്‍ഹാന്‍ അക്തര്‍ കൂടെയുള്ളതു കൊണ്ട് പ്രചരണം പൊടിപൊടിക്കുമെന്നതില്‍ സംശയം വേണ്ട. രണ്ടുവര്‍ഷം മുമ്പ് തന്റ ആദ്യചിത്രമായ റോക്ക് ഓണിനു വേണ്ടി ഗംഭീര സ്‌റ്റേജ് പ്രോഗ്രാമാണ് ഫര്‍ഹാന്‍ ഡല്‍ഹിയില്‍ നടത്തിയത്.
ചുംബനവിവാദം’
ഇതിനിടെ ചിത്രത്തിലെ കത്രീന- ഋത്വിക് ചുംബന രംഗം ഇപ്പോഴേ ബോളിവുഡില്‍ സംസാരമായിരിക്കുന്നു. അഞ്ചു മിനിറ്റോളം നീളുന്ന ഈ സീന്‍ മൂന്ന് മിനിറ്റായി കട്ട് ചെയ്യണോ അതോ ചിത്രത്തില്‍ നിന്ന് പാടേ ഉപേക്ഷിക്കണോ എന്ന കണ്‍ഫ്യൂഷനിലാണത്രേ അണിയറ പ്രവര്‍ത്തകര്‍. കത്രീന ബൈക്കില്‍ ഋത്വിക്കിനെ പിന്തുടര്‍ന്ന്, ചാടി വീണ് ചുംബിക്കുന്ന ചൂടന്‍ പ്രണയഗാനം ബലി കഴിച്ച് മൂന്നു നായകരും ഒന്നിച്ചുള്ള ഗ്രൂപ്പ് സോംഗിന് പ്രാധാന്യം നല്‍കിയാലോ എന്നാണത്രേ സംശയം. എന്നാല്‍ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടവരുടെ അഭിപ്രായത്തില്‍ ‘ധൂമി’ലെ ഐശ്വര്യ റായിയുമൊത്തുള്ള ഋത്വിക്കിന്റെ ചുംബനസീനിനെ വെല്ലുന്നതാണത്രേ കത്രീനയുമൊത്തുള്ള ഋത്വിക്കിന്റെ പ്രകടനം. അതിനാല്‍ ഇതു ചിത്രത്തില്‍ നിര്‍ബന്ധമായും വേണമെന്ന് അവര്‍ വാദിക്കുന്നു.
ആദ്യമായാണ് കത്രീന കൈഫും ഋത്വിക്കും ഒന്നിക്കുന്നത്. ഏതായാലും സൂസന്‍ റോഷന്‍, ഭര്‍ത്താവിനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ. ആ കത്രീനയാണെങ്കില്‍ സല്ലുവിനും രണ്‍ബീറിനും ശേഷം ഒരു ആണ്‍തുണ തേടിയുള്ള നെട്ടോട്ടമാ. വെറുതെ എന്തിന് റിസ്‌ക്കെടുക്കണം. ജീവിതമൊരിക്കലല്ലേ ഉള്ളൂ. സിന്ദഗി നാ മിലേഗാ ദൊബാരാ എന്നാണല്ലോ ചൊല്ല്!
kollameda kolllam...gr8
ReplyDelete