ട്രിവാന്‍ഡ്രം ലോഡ്ജ് അനുഭവം

ഇഷ്ടസിനിമയിലെ ഇഷ്ടസീനുകള്ക്കിയിലൂടെ വീണ്ടും കടന്നു പോവുമ്പോഴാണ് ആ സീനുകളുടെ ഭംഗിയും ആസ്വാദ്യതയും എത്രയാണെന്ന് വീണ്ടും മനസിലാവുക. ട്രിവാന്‍ഡ്രം ലോഡ്ജ് അത്തരമൊരു അനുഭവമാണ്. തലശേരി ചിത്രവാണിയില്‍ നിന്ന് ഈ പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അടുത്തിരുന്ന സുഹൃത്ത് ഓരോ ഹരം കൊള്ളിക്കുന്ന ഡയലോഗുകള്‍ക്കും അകമ്പടിയായി എന്റെ തുടയില്‍ ആഞ്ഞടിച്ചു. ഒടുവില്‍ പടം കഴിയുമ്പോഴേക്കും എന്റെ തുട എക്സ്റേ എടുക്കാന്‍ പാകത്തില്‍ ചുകന്നു തടിച്ചിരുന്നു. എന്റെ സുഹൃത്തിനെ ഹരം കൊള്ളിച്ച രണ്ടു അനേകം സീനുകളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു സീനുകള്‍ ഇതാ-
1
....അപ്പോള്‍ ആണ് ധ്വനി അവര്‍ക്കിടയിലേക്ക് എഴുന്നള്ളത്. എല്ലാവരുടേയും ചര്‍ച്ചകള്‍ അവസാനിക്കുകയും നോട്ടം അവളിലേക്ക് തന്നെ തുറിച്ചുനില്ക്കുകയും ചെയ്തു.
അവള് പക്ഷേ, അതൊന്നും ശ്രദ്ധിക്കാതെ കോരയ്ക്കടുത്തെത്തി ചോദിക്കുന്നു- സാറേ, ഇവിടടുത്ത് ഈ മസാജ് സെന്ററ് വല്ലതും..?
മറ്റുള്ളവരുടെയെല്ലാം പ്രതീക്ഷകളും അത്ഭുതങ്ങളും നിറഞ്ഞ നോട്ടം.
ധ്വനി തുടരുന്നു- ആയുര്‍വേദത്തിലെ തിരുമ്മലില്ലേ, അതായാലും മതി. ഇന്നലെ കിടന്നത് ശരിയായില്ല. ആ പില്ലോ.. (കഴുത്ത് തടവിക്കൊണ്ട്) കഴുത്ത് തിരിയുന്നില്ല.
ഷിബു ആലോചിച്ച്- മസാജ് പാര്‍ലര്‍ ഇതിനടുത്ത്..
സതീശന്-നല്ലതു വേണമെങ്കില്‍ ഇവിടെ എം ജി റോട്ടിലുണ്ട്. എന്റെ ഫ്രണ്ടിന്റേയാ.
ധ്വനി-ഏയ്, അത്രയും ദൂരം ട്രാവല്‍ ചെയ്യാന്‍ വയ്യ..
കോര പെട്ടെന്ന് ഓര്‍ത്തതു പോലെ- എന്തിനാ, മസാജ് പാര്‍ലറും കുടിച്ചിസ്ഥലവുമൊക്കെ? (അബ്ദുവിനെ ചൂണ്ടി) ഇവനറിയത്തില്ലേ, ഇല്ലടാ അബ്ദുവേ..?
അബ്ദു ചോദ്യം പെട്ടെന്നായിരുന്നതിനാല്‍ ഒന്ന് ഞെട്ടുന്നുണ്ടെങ്കിലും അറിയാമെന്ന അര്‍ഥത്തില്‍ മൂളുന്നു.
ധ്വനി പരിചിതഭാവത്തില്‍ അബ്ദുവിനെ നോക്കി ചിരിക്കുന്നു.
എല്ലാവരുടേയും അസൂയ നിറഞ്ഞ മുഖം.
കോര സംശയമില്ലാടെ ഉറപ്പിച്ച്- ഇവന് മസാജ് ചെയ്യുമെന്നേ.. പാര്‍ലറിലൊക്കെ നിന്നതല്ലേ? ഒന്ന് ചെല്ലടാ, അബ്ദൂ. കൊറച്ച് എണ്ണ ചൂടാക്കിയെടുത്തോ..
ഷിബു ഇടപെട്ട്- എയ്, ആ തിരുമ്മലല്ല, ഈ തിരുമ്മല്‍.
കോര അതിഷ്ടപ്പെടാതെ- പിന്നെ എന്തു തിരുമ്മലാ? ഒരൊറ്റത്തിരുമ്മലേ ഉള്ളൂ.. നീ ചെല്ലടാ കൊച്ചനേ.. ആ കൊച്ച് നില്ക്കണ കണ്ടില്ലേ. കല്ല് കൊണ്ട കൊറ്റി മാതിരി.
(അര്‍ഥം വെച്ച് ചിരിക്കുന്നു)
ധ്വനി അഭ്യര്‍ഥിക്കുന്ന മാതിരി- ഒന്ന് വരുമോ? നല്ല പെയിനുണ്ട്. പ്ലീസ്.
കോര കണ്ണ് കൊണ്ട് അബ്ദുവിനോട് പോവാന്‍ ആംഗ്യം കാട്ടുന്നു. അബ്ദുവിന്റെ മുഖം.
അബ്ദു അവള്‍ക്കു പിന്നാലെ എണ്ണയും ചൂടാക്കി നടക്കുന്നു. എല്ലാവരുടേയും അത്ഭുതവും പ്രതീക്ഷയും അസൂയയും നിറഞ്ഞ നോട്ടങ്ങള്‍. അവര്‍ക്കു മുന്നിലൂടെ, അതൊക്കെയും അവഗണിച്ച് തിളപ്പിച്ച എണ്ണയുമായി അബ്ദു അവളുടെ മുറിയിലേക്ക് നടക്കുന്നു. മുറിയില്‍ തന്റെ നിശാവസ്ത്രത്തിന്റെ കൈയുടെ ഭാഗം പതുക്കെ താഴ്ത്തിയിടുന്ന ധ്വനി.
ഇടവേള
സീന്‍ ഇരുപത്തിഒന്ന്
കഴിഞ്ഞ സീനിന്റെ തുടര്‍ച്ച.
ധ്വനിയുടെ തോളും കഴുത്തും എണ്ണയിട്ട് തടവുന്ന അബ്ദുവിന്റെ കൈകള്‍. ഏതോ ആലസ്യത്തിലെന്ന പോലെ ധ്വനിയുടെ മുഖം. ഇത് കണ്ടു അന്ധാളിച്ചു നില്ക്കുന്ന ലോഡ്ജിലെ ഷിബുവും കോരയുമടക്കമുള്ള താമസക്കാര്‍.
അവസാനം കണ്ടു കണ്ട് സഹിക്കാതെ കോര, ഷിബുവിനോട്- ആയിരാമത്തേത് ഒരു വനിതാപോലീസാകണമെന്ന ആഗ്രഹമില്ലേ, അതങ്ങട് വിട്ടേക്കും ഞാന്‍..
പിന്നെ വികാരമടക്കാനാവാത്ത വിധം ഇടയ്ക്ക് തിരിഞ്ഞുനേക്കിയും നോക്കാതെയും വേഗത്തില്‍ നടക്കുന്നു.
വാതിലിനു മുന്നില്‍ അക്ഷമയോടെ, എന്തോ അത്യാഹിതം സംഭവിച്ചതു പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിത്തുടങ്ങിയിട്ടുണ്ട് ഷിബു.
അകത്ത് എണ്ണയില്‍ കുളിച്ചു നില്ക്കുന്ന ധ്വനി.
അവളുടെ മുഖം.
അബ്ദുവിന്റെ സെക്സ് മാനിയാക്ക് നോട്ടം.
2
സീന്‍ ഇരുപത്തിഏഴ്
സന്ധ്യാ നേരം.കടല്‍ക്കാഴ്ചകളിലേക്ക് തുറക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ബാല്‍ക്കണിയില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുകയാണ് അബ്ദുവും ധ്വനിയും.
ധ്വനി- അബ്ദൂ, നീയെന്റെ കാമുകനായിട്ടൊന്ന് അഭിനയിക്കാമോ? ഇവിടുള്ളവന്മാരെയൊന്നും എനിക്ക് വിശ്വാസമില്ല. ആ ഷിബുവിനെ ഞാനാലോചിച്ചു. പക്ഷേ, പിന്നെയെനിക്കത് മെനക്കേടാവും. ആ ജിമ്മാണെങ്കില്‍ എന്നെ കാണുമ്പോളേ റേപ്പ് ചെയ്യാന്‍ പോന്ന റിയാക്ഷനാ. അബ്ദുവാണെങ്കില്, ഐ ആം കംഫര്‍ട്ടബിള്‍. ദേ, ഇങ്ങനെ ഒരു വികാരവുമില്ലാതെ നിന്നാല്‍ മതി. ഇതാ ഇപ്പോളത്തെ സ്റ്റൈല്‍.
അബ്ദു ഒന്നും മനസിലാവാതെ- ഞാന്‍ നിങ്ങടെ കാമുകന്ന്നൊക്കെ പറഞ്ഞു കഴിഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കണ്ടേ? ഞാന്‍ വാ തുറന്നു കഴിഞ്ഞാ, ആകെ കൊഴപ്പാകും. പിന്നെ ഇങ്ങളെ കാമുകന്ന്നൊക്ക പറഞ്ഞു കഴിഞ്ഞാ, ഭയങ്കര ഇംഗ്ലീഷൊക്കെ പറേണ്ടേ..?
ധ്വനി ചിരിച്ചുകൊണ്ട്- ഒന്നും പറേണ്ട. ഒന്നു കിടന്നു തന്നാല്‍ മതി.
അബ്ദു അത്ഭുതത്തോടെ- കെടന്നു തന്നാല്‍ മതീന്നാ?
ധ്വനി- ഇവിടെയല്ല, ദൂരെയൊരു സ്ഥലത്ത്. നല്ലൊരു ഹോട്ടല്‍ റൂമില്‍..
അബ്ദു- ഇതൊക്കെ എന്തിനാണ്?
ധ്വനി- എന്റെ ഭര്‍ത്താവ് വരുന്നുണ്ട്. പഴയ ഭര്‍ത്താവ്. പഴകി ദ്രവിച്ച ഭര്‍ത്താവ്. അയാളെയൊന്ന് പൊളിച്ചെടുക്കണം.
അബ്ദു സംശയത്തോടെ- അടി മേടിച്ചു തരുമോ?
ധ്വനി ചിരിയോടെ- പേടിയുണ്ടോ?
അബ്ദു മുളുന്നു- ഉം. പേടിയുണ്ട്.
ധ്വനി സമാധാനിപ്പിക്കുന്നു- ഒന്നും ചെയ്യില്ല. കൂള്‍ കക്ഷിയാ. എന്നുവെച്ചാ നിന്നേക്കാള്‍ പേടിയാ.
അബ്ദു- എന്നാ വരാം.
ധ്വനി- അപ്പോ അബ്ദുവിന് എന്നെ ഇഷ്ടമുണ്ട്. അല്ലേ?
അബ്ദു- അതുകൊണ്ടാണല്ലോ, ഞാനിങ്ങനെ പൊറകേ മണപ്പിച്ചു നടക്കുന്നേ..
ധ്വനിയുടെ മുഖം.
ധ്വനി പതുക്കെ അബ്ദുവിനടുത്തെത്തി- അബ്ദുവിന് എന്നിലെ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താ?
അബ്ദു പെട്ടെന്ന്- കുണ്ടി..
അവള് ഒരു തമാശ കേട്ട പോലെ ചിരിക്കുന്നു.
ധ്വനി- ഈ ഹോണസ്റ്റി എന്റെ ഭര്‍ത്താവിനുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ അയാളേയും കെട്ടിപ്പിടിച്ച് ബോംബെയിലിരുന്നേനെ.
അബ്ദു നിഷ്ക്കളങ്കതയോടെ- എന്താണ് ഹോണസ്റ്റി. അയാള്ക്കതില്ലേ..?
ധ്വനി- അയാള്‍ക്കതും ഇല്ല. അങ്ങനെ പലതുമില്ല അബ്ദൂ.
അബ്ദു ഹോണസ്റ്റി എന്താണെന്ന് ചിന്തിച്ചുകൂട്ടുന്നതിനിടയില്, ധ്വനി തുടരുന്നു- ആ, അതു വിട്. അപ്പോ അബ്ദു റെഡിയല്ലേ?
അബ്ദു- ഞാന്‍ പറഞ്ഞല്ലോ ഞാന്‍ റെഡിയാന്ന്. ഞാന്‍ വരാം.
ധ്വനി സന്തോഷത്തോടെ- അപ്പോള്‍ എല്ലാം പ്ലാന്‍ ചെയ്തിട്ട് ഞാന്‍ വരാം.
അവള് തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നു. അത് ശ്രദ്ധിച്ച് അബ്ദു- അതേയ്, ഒന്നു നിന്നേ..
അവള് തിരിഞ്ഞുനില്ക്കുന്നു.
അബ്ദു- നേരത്തെ ചോദിച്ച പോലെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താ?
അവള് അബ്ദുവിനടുത്തേക്കു മന്ദം മന്ദം നടന്നടുക്കുന്നു. പിന്നെ പതുക്കെ സ്വകാര്യമെന്ന വണ്ണം- പറയട്ടേ,
അബ്ദു മൂളുന്നു.
അവള് കാതരപൂര്വം-നിന്റെ പല്ലിലെ കമ്പി.
അതും പറഞ്ഞ് മന്ദം മന്ദം തിരിഞ്ഞുനടക്കുന്നു.
അബ്ദുവിന്റെ അമ്പരപ്പ് നിറഞ്ഞ മുഖം.
:P
ReplyDelete