
എന്റെ എഴുത്തനുഭവങ്ങള്‍
എനിക്ക തോന്നുന്നത് നമ്മുടെ എല്ലാവരുടേയും ഉള്ളില്‍ ഒരു കഥാകാരനുണ്ടെന്നാണ്. കഥകള്‍ എവിടെ നിന്നും നമ്മുടെ മുന്നിലേക്ക് ചാടി വീഴാം. അത് ചിലപ്പോള്‍ ഒരു പത്രവാര്‍ത്തയാവാം. ശാസ്ത്രതത്വമാവാം, സ്വാനുഭവമാവാം. മറ്റുള്ളവരുടെ അനുഭവമാവാം. എന്തായാലും അവയ്‌ക്കെല്ലാം നമ്മുടെയുള്ളിലെ കഥാകാരനെ ഉത്തേജിപ്പിക്കാനുള്ള ചില ബിന്ദുക്കള്‍ അടങ്ങിയിരിപ്പുണ്ട്. ഇവയിലേക്കുള്ള നിരീക്ഷണമാണ് എന്നെ സംബന്ധിച്ചിടത്തോളം കഥകളെഴുതാനുള്ള പ്രചോദനം.
നിരീക്ഷിക്കുക, എല്ലാം.
ഷെര്‍ലക് ഹോംസിനെപ്പോലെ.
പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളിലും സംഭവങ്ങളിലും ഒരു കഥ ഒളിഞ്ഞുകിടപ്പുണ്ട്.
ചെറുപ്പത്തിലേ കഥകള്‍ എഴുതിത്തുടങ്ങി. അന്ന് സിപ്പി പള്ളിപ്പുറവും ശൂരനാട് രവിയൊക്കെയുമായിരുന്നു എന്റെ ഹീറോകള്‍. ബാലരമയിലും പൂമ്പാറ്റയിലുമൊക്കെ വരുന്ന കഥാകവിതകളായിരുന്നു വായനയുടെ അതിര്‍വരമ്പുകള്‍. ഇതുപോലുള്ള കുട്ടിക്കഥകളും മറ്റും ചമച്ച് കൈയ്യെഴുത്ത് മാസികയുണ്ടാക്കുന്നതായിരുന്നു ഒഴിവുസമയങ്ങളിലെ പ്രധാനവിനോദം. നാട്ടിലെ ഒരു കലാസാംസ്‌ക്കാരികവേദിയുടെ പേരില്‍ ഇറങ്ങിയ സോവനീറിലെ ഹാന്റിക്കേപ്പ്ഡ് ആണ് ആദ്യപ്രകാശിത കഥ.
വായനയാണ് എഴുത്തിന്റെ പ്രിലിമിനറി പരീക്ഷ. എഴുത്തിനാവശ്യമായ പദസമ്പത്തും ശൈലിയും രൂപപ്പെടുത്തുവാന്‍ ഇത് സഹായിക്കുന്നു. എഴുത്തുകാരന് സാമൂഹ്യപ്രതിബദ്ധതയും ഉണ്ടായിരിക്കണം.
No comments:
Post a Comment