Monday, September 9, 2013

മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട്‌ കോളര്‍ ട്യൂണാക്കണം!

മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട്‌ കോളര്‍ ട്യൂണാക്കണം!




ഗ്രീറ്റിങ്‌, പ്രോബിങ്‌, കണ്‍ക്ലൂഷന്‍ തുടങ്ങി കസ്‌റ്റമേര്‍സിന്റെ വിളികള്‍ അറ്റെന്‍ഡ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സ്‌റ്റെപ്പുകളുണ്ട്‌ കോള്‍ സെന്ററില്‍. മൈസൂരില്‍, റെയില്‍വേയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്‌തിരുന്ന വിപിനേയും തേടി പലപ്പോഴും ഒരു വ്യത്യസ്‌ത കോള്‍ വരാറുണ്ട്‌. കോള്‍ അറ്റെന്‍ഡ്‌ ചെയ്‌തയുടനെ നമസ്‌കാരം, ഇന്ത്യന്‍ റെയില്‍വേയിലേക്ക്‌ സ്വാഗതം എന്ന്‌ ഗ്രീറ്റിങ്‌ നല്‍കുമ്പോഴേ അപ്പുറത്തെ കസ്‌റ്റമര്‍ പാട്ടുപാടാന്‍ തുടങ്ങും. �സ്വര്‍ഗഗായികേ ഇതിലേ ഇതിലേ...� പുള്ളി യേശുദാസിന്റെ കടുത്ത ആരാധകനാണ്‌. ഒന്നും മിണ്ടാതായാല്‍ �അതിലേയില്ലേ? ഏയ്‌ നിങ്ങളവിടെയില്ലേ�ന്ന്‌ ചോദിക്കും. നമ്മളൊന്നു മുരടനക്കിയാല്‍ മതി 1960 മുതല്‍ 2012 വരെയുള്ള യേശുദാസ്‌ ഹിറ്റ്‌സ്‌ മുഴുവനും പാടിക്കേള്‍പ്പിക്കുമെന്ന വാശിയാണ്‌. �ഇത്ര സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചവന്‌ തൃപ്‌തികരമായ രീതിയില്‍ മറുപടി പറഞ്ഞ്‌ കോളുകള്‍ നിര്‍ത്തണമെന്നാണ്‌. എത്രയും പെട്ടെന്നു തീര്‍ക്കുന്നോ അത്തരക്കാര്‍ക്കാണ്‌ അപ്രീസിയേഷനും ഗുഡ്‌ സര്‍ട്ടിഫിക്കറ്റുമല്ലാം. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പറ്റുമോ? സീറ്റു കിട്ടുമോ എന്നൊക്കെ വിളിച്ച്‌ ചോദിക്കുന്നവരുണ്ട്‌. സീറ്റ്‌ ഓകെയാക്കിത്തരാന്‍ ശകലം കൈമടക്കും വാഗ്‌ദാനം ചെയ്യുന്നോരുണ്ട്‌.. ചിലര്‍ വിളിച്ച്‌ എയര്‍ടെല്‍ കസ്‌റ്റമര്‍ കെയറാണോ എന്ന്‌ ചോദിക്കും. അല്ലെന്ന്‌ പറഞ്ഞാല്‍ പിന്നെ വോഡഫോണായി, ഡോക്കോമോയായി.. നമ്മള്‌ കുറേ പ്രാവശ്യം റെയില്‍വേയുടെയാണെന്ന്‌ പറഞ്ഞാലും ചോദ്യങ്ങള്‌ നിര്‍ത്തില്ല.. കസ്‌റ്റമറെ തൃപ്‌തിപ്പെടുത്താതെ ഫോണ്‍ കട്ട്‌ ചെയ്യാനും പറ്റില്ലല്ലോ?� വിപിനിന്റെ അനുഭവസാക്ഷ്യം.
ഇനി മറ്റൊരു അനുഭവത്തിലേക്ക്‌.


ലൊക്കേഷന്‍ കോഴിക്കോട്‌ കുടുംബകോടതി. ഒരു വിവാഹമോചനകേസിന്‌ വിധി പറയാനൊരുങ്ങുകയാണ്‌ ജഡ്‌ജി. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതയാവാന്‍ പോവുന്ന പെണ്‍കുട്ടി കണ്ണീരിലും മൂക്ക്‌ പിഴിച്ചിലിലും ദു:ഖത്തിലുമായി നില്‍ക്കുമ്പോഴാണ്‌ മൊബൈല്‍ ഫോണില്‍ ടോണ്‍ മുഴങ്ങിയത്‌. എടുത്തപ്പോള്‍ കേള്‍ക്കുന്നത്‌ �നിങ്ങള്‍ക്ക്‌ പറ്റിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഈ നമ്പറിലേക്കു വിളിക്കൂ� എന്ന കാതരമായ സ്വരം. പേരു പറയരുതെന്ന അഭ്യര്‍ഥനയോടെ അനുഭവത്തിന്റെ വെള്ളിവെളിച്ചത്തെക്കുറിച്ചു ഇന്നു പറയുമ്പോള്‍ അവളുടെ മുഖത്ത്‌ വിധിയേക്കാളേറെ വിരോധാഭാസം നിറഞ്ഞ ഫോണ്‍ കോളിലെ മറിമായം. തിരക്കുള്ള സമയത്ത്‌ കസ്‌റ്റമര്‍ കെയറില്‍ നിന്നും തിരിച്ചും കമ്പനി പ്രമോഷന്‍ വകയും വരുന്ന വിളികളിലെ തമാശകളെക്കുറിച്ച്‌ പറയുന്നു, കേരളം.


ബ്യൂട്ടിഫുള്‍ യങ്‌ ലേഡി ഈസ്‌ വെയിറ്റിങ്‌ ഫോര്‍ യുപാലക്കാട്‌ ആലക്കോടുള്ള പ്ലസ്‌ടു അധ്യാപകനായ സുനിലിനു പറയാനുള്ളത്‌ ഈയിടെ മൊബൈലില്‍ വന്ന ഒരു എസ്‌ എം എസ്‌ അമ്മ എടുത്തുനോക്കിയതുമായി ബന്ധപ്പെട്ട കഥ. രാവിലെ തിരക്കില്‍ ഒരുങ്ങുമ്പോഴാണ്‌ മെസേജ്‌ ടോണ്‍. മേശപ്പുറത്ത്‌ വെച്ച ഫോണിനടുത്തായി ഇരുന്ന്‌ ഭക്ഷണം കഴിക്കുകയാണ്‌ അമ്മ. ടോണ്‍ കേട്ട്‌ അമ്മയോടൊന്ന്‌ എടുത്ത്‌ നോക്കാന്‍ പറഞ്ഞതും സുനില്‍ തന്നെ. ഫോണെടുത്ത്‌ നോക്കിയ അമ്മ മെസേജ്‌ വായിച്ചു തുടങ്ങി: ബ്യൂട്ടിഫുള്‍ യങ്‌ ലേഡി ഈസ്‌ വെയിറ്റിങ്‌ ഫോര്‍ യു.. നിനക്ക്‌ പിന്നേം കെട്ടണം അല്ലേടാ. മക്കള്‌ രണ്ടായില്ലേ? ആരാടാ ആ ബ്യൂട്ടിഫുള്‍ യങ്‌ ലേഡി? പറ.. വളരെ പ്രധാനമായ ഒരു മള്‍ട്ടി കോംപ്ലക്‌സ്‌ കെട്ടിടത്തിന്റെ പ്ലാനിങ്ങും മറ്റും നടക്കുന്നതിനിടയിലാണ്‌ എന്‍ജിനീയറായ അരുണിന്‌ വിളി വരുന്നത്‌. അരികില്‍ ക്ലൈന്റും മറ്റുമുണ്ട്‌. ഫോണെടുക്കണോ വേണ്ടയോ എന്ന്‌ മൂന്നാലുവട്ടം ചിന്തിച്ചു. ഒടുവില്‍ എടുത്തപ്പോള്‍ അപ്പുറത്തു നിന്നു മറുപടിയൊന്നുമില്ല. മൂന്നാലു വട്ടം ഹലോ ഹലോ എന്നു ചോദിച്ചപ്പോള്‍ അപ്പുറത്തു നിന്ന്‌ ഒരു കസ്‌റ്റമര്‍ കെയറുകാരി �ആറ്റുമണല്‍പായയില്‍� റിംഗ്‌ ടോണു വേണോ എന്നു ചോദിക്കുന്നു. �ഫോണെടുത്ത്‌ അടുത്തുള്ള ഏതെങ്കിലും കായലില്‍ വലിച്ചെറിഞ്ഞാലോ എന്ന്‌ തോന്നി..� അരുണ്‍ പറയുന്നു.
ഏതാണ്ട്‌ സമാനമായ അനുഭവം തന്നെയാണ്‌ സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറായ സറീനയ്‌ക്കും കൂട്ടുകാരികള്‍ക്കും മുമ്പ്‌ ബാംഗ്ലൂരില്‍ പഠിക്കുമ്പോഴും ഉണ്ടായത്‌. തിരക്കുള്ള ട്രാഫിക്കില്‍, സ്‌കൂട്ടിയില്‍ കോളേജില്‍ പോവുമ്പോഴാവും ഫോണ്‍ കോളുകള്‍ വരിക. ക്യാംപസ്‌ ഇന്റര്‍വ്യൂ കഴിഞ്ഞ്‌ നില്‍ക്കുകയായതിനാല്‍, കമ്പനികള്‍ റിസല്‍റ്റ്‌ പറഞ്ഞ്‌ കൊത്തിക്കൊണ്ട്‌ പോവാന്‍ വിളിക്കുകയാണെന്ന്‌ കരുതി, കഷ്‌ടപ്പെട്ട്‌ റോഡിനൊരുവശം നിര്‍ത്തി അറ്റെന്‍ഡ്‌ ചെയ്യുമ്പോഴായിരിക്കും പണി കിട്ടിയതറിയുക. കേള്‍ക്കുമ്പോഴേ അലര്‍ജി തോന്നുന്ന കന്നട പാട്ട്‌ കോളര്‍ ട്യൂണാക്കണോ എന്നായിരിക്കും ചോദ്യം. പിന്നെയുമുണ്ട്‌; ക്ലാസിനിടയില്‍ റിംഗ്‌ അടിച്ചാല്‍ കഷ്‌ടപ്പെട്ട്‌ ടീച്ചേര്‍സ്‌ കാണാതെ ഡെസ്‌ക്കില്‍ കിടന്നും തല പൂഴ്‌ത്തിയും അറ്റെന്‍ഡ്‌ ചെയ്യുമ്പോഴാവും അറിയുക. ദേ കിടക്കുന്നു, വീണ്ടും കന്നട പാട്ട്‌!


സാറേ, ഒരു രണ്ട്‌ മിനിറ്റ്‌..പരീക്ഷാ ഹാളില്‍ കുട്ടികളുടെ ഓരോ തിരിയലും മറിയലും നോക്കുന്നതിനിടയിലായിരിക്കും അഴീക്കോട്ടെ അധ്യാപകനായ അബ്‌ദുല്‍ ഹക്കീമിന്റെ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുക. ഡാറ്റ കളക്ഷന്‍ ആവും കാര്യം. വളരെ എക്‌സ്‌ട്രാഡീസന്റ്‌ ആയി �സാറേ, ഒരു രണ്ടു മിനിറ്റ്‌� എന്നു തുടങ്ങുന്ന ഡാറ്റ കലക്ഷന്‍ ചിലപ്പോള്‍ അര മണിക്കൂറായാലും നില്‍ക്കില്ല. നമ്മള്‍ മാന്യത വിചാരിച്ച്‌ ഓകെ പറഞ്ഞതാണ്‌ പ്രശ്‌നമായത്‌. �എന്നാ ശരി, വെക്കട്ടെ എന്ന്‌ ചോദിക്കുമ്പോള്‍ ആയില്ല സാറേ എന്ന്‌ പറഞ്ഞ്‌ അവര്‍ ചോദ്യാവലി മുഴുവന്‍ ചോദിക്കാന്‍ തുടങ്ങും. പരീക്ഷ ഹാളില്‍ നല്ല ബഹളവുമായിട്ടുണ്ടാവും.�
എറണാകുളത്ത്‌ പി ജി വിദ്യാര്‍ഥിയായ രാകേഷ്‌ കെ ഇ അധികം ഫോണ്‍ ഉപയോഗിക്കുന്ന ആളല്ലെങ്കിലും ആര്‌ മിസ്‌ കോള്‍ ചെയ്‌താലും ഉടനെ തിരിച്ച്‌ വിളിക്കും. അങ്ങനെയൊരിക്കല്‍ അഞ്ചാറുമാസം മുമ്പ്‌ കമ്പനി വക ഒരു മിസ്‌ കോള്‍ വന്ന്‌ തിരിച്ചുവിളിച്ചപ്പോള്‍ പോയത്‌ ഐ എസ്‌ ഡി ചാര്‍ജ്‌! റിസപ്‌ഷനിസ്‌റ്റായ സുനിതക്ക്‌ പറയാനുള്ളത്‌ ആളു മാറി സ്‌ഥിരമായി വരാറുള്ള വിളിയെപ്പറ്റി. �ഞാനൊരു പുതിയ നമ്പറെടുത്തപ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ചിരുന്ന പഴയ ആളെ തിരക്കിയുള്ള വിളിയായിരുന്നു സ്‌ഥിരമായി. ഞാന്‍ അയാളല്ലെന്നു പറഞ്ഞുമടുത്തു. എന്നാലും വരും വിളി, സദാശിവനല്ലേ എന്ന്‌ ചോദിച്ച്‌. ഇങ്ങനെ സദാസമയവും വിളിക്കാതിരിക്കെടേ എന്നു ഞാനും.�


തറവാട്ടില്‍ നിന്നുള്ള കോള്‌കസ്‌റ്റമര്‍ കെയര്‍ കോളുകള്‍ ക്രിയാത്‌മകമായി ഉപയോഗിക്കുന്നവരുമുണ്ട്‌. സംശയമുണ്ടെങ്കില്‍ ഫോട്ടോഗ്രാഫറായ ജൂബിന്‍ ജേക്കബിനൊരു കസ്‌റ്റമര്‍ കേയര്‍ കോള്‍ വരട്ടെ, അപ്പോള്‍ കാണാം. സാധാരണ ഇത്തരം കോളുകള്‍ വരുമ്പോള്‍ വളരെ ക്രിയാത്‌മകമായി അടുത്തുള്ള കൂട്ടുകാരന്‌ കൊടുക്കുകയാണ്‌ പതിവ്‌. എന്നിട്ട്‌ പറയാം. �ദേണ്ടെടാ, തറവാട്ടീന്നുള്ള കോളാ. നിന്റെ അമ്മ വിളിക്കുന്നു. നിന്നെ കിട്ടാഞ്ഞിട്ട്‌ എന്നെ വിളിച്ചതാന്ന്‌.� അവന്‍ എന്താ കാര്യമെന്ന്‌ നോക്കുമ്പോഴായിരിക്കും ചമ്മിയ വിവരമറിയുക. അല്ലെങ്കില്‍ അപ്പുറത്ത്‌ കസ്‌റ്റമര്‍ കെയറുകാരിയെന്ന്‌ മനസിലാവുമ്പോള്‍ തന്നെ ശരി ശരി, ആയിക്കോട്ടെ എന്നു പറയും.
മുമ്പ്‌ കോട്ടയത്ത്‌ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിവിധ ബാങ്കുകളില്‍ നിന്ന്‌ നിക്ഷേപിക്കണമെന്നും പറഞ്ഞ്‌ വിളികള്‍ വരുമായിരുന്നു പത്രപ്രവര്‍ത്തകനായ നവീന്‌. �നമ്മളിവിടെ നാരങ്ങാ വെള്ളം കുടിക്കാന്‍ കാശില്ലാതെ നില്‍ക്കുകയാവും. അപ്പോഴാണ്‌ മര്യാദാരാമന്‍മാരായി ലക്ഷങ്ങളുടെ വിളി. ഒരു പ്രാവശ്യം വിളിച്ച്‌ നമ്മള്‍ തിരക്കിലാണ്‌ എന്നെങ്ങാന്‍ പറഞ്ഞ്‌ കട്ട്‌ ചെയ്‌താല്‍ മധുരമായി പിന്നെ വിളിക്കാമെന്ന്‌ പറഞ്ഞ്‌ കട്ട്‌ ചെയ്യും. പിന്നെ തിരക്കാണോ എന്ന്‌ ചോദിച്ച്‌ വീണ്ടും വിളിക്കും. ഒരു പ്രാവശ്യം വിളിച്ച്‌ അടുത്ത പ്രാവശ്യം ഭാര്യയെങ്ങാനാണെടുക്കുന്നതെങ്കില്‍ ഒരു ഡൈവോഴ്‌സ്‌ ഉറപ്പാ..� നവീന്‌ സംശയമില്ല.


വിളിച്ചു വിളിച്ചു മടുക്കും!ടിവി അവതാരകന്‍ ശരതിന്‌ പറയാനുള്ളത്‌ പണികിട്ടിയ കഥകളാണ്‌. പലപ്പോഴും അറുത്തുമുറിച്ചു പറയേണ്ടി വരും. പിന്നെ എങ്ങിനെ തലകുത്തി മറിഞ്ഞാലും നമ്മള്‍ അതില്‍ വീഴില്ല. ഹോളിഡേ പാക്ക്‌, ലോണ്‍ തുടങ്ങി പലതുമുണ്ടാവും. കംപ്യൂട്ടര്‍ റെക്കോഡു പോലെ നമ്മളും വേണ്ട, ഇല്ല എന്ന്‌ തിരിച്ചടിക്കും. എന്നാലും ചില സുഹൃത്തുക്കള്‍ നമ്പര്‍ കൊടുത്ത്‌ വിളിക്കാറുണ്ട്‌. അവരോട്‌ ഒന്നും തിരിച്ചു പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഭംഗിയായി അയ്യോ ഒരു രണ്ടു ദിവസം മുമ്പ്‌ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ ബാങ്കില്‍ തന്നെ നിക്ഷേപിച്ചേനല്ലോ എന്ന്‌ കള്ളം പറയേണ്ടി വരും. �അപ്പോഴാവും ശരിക്കുള്ള പണി വരിക. മാധ്യമപ്രവര്‍ത്തകരാവുമ്പം ഒരുപാടു പേരെ ശരതിന്‌ പരിചയമുണ്ടാവുമല്ലോ, അവരെ ആരെയെങ്കിലും ഒന്ന്‌ പരിചയപ്പെടുത്തിത്തന്നാലും മതിയെന്നാവും. നമ്മള്‌ ഓകെ യെന്ന്‌ പറഞ്ഞ്‌ അവരുടെ നമ്പര്‍ സേവ്‌ ചെയ്‌തു വെക്കും. പിന്നെ വിളിക്കുമ്പോള്‍ എടുക്കേണ്ടല്ലോ!�
തിരുവനന്തപുരത്ത്‌ ഡോക്‌ടറായ അസ്‌ലം ഒരിക്കല്‍ ലോണടിച്ചെന്ന്‌ പറഞ്ഞ്‌ വന്ന ഒരു വിളിയ്‌ക്ക്‌ ചെറുതായൊരു താല്‍പര്യം കാണിച്ചതാണ്‌. പിന്നെ സ്‌ഥിരം വിളിയായി. �രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും വിളിക്കും. ഞങ്ങള്‌ മരുന്ന്‌ കുറിച്ചു കൊടുക്കുന്നതു പോലെ തന്നെ.�
സ്വതവേ മെലിഞ്ഞ പ്രകൃതമുള്ള, മരുത്വാ പഞ്ചജീരകഗുഡം വാങ്ങാനിരിക്കുന്ന ആള്‍ക്ക്‌ കുടവയറു കൊണ്ട്‌ ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? എങ്കില്‍ ഉപയോഗിക്കുക, സോന ബെല്‍റ്റുകള്‍ എന്ന മെസേജ്‌ വരുന്നതും മരണവീട്ടില്‍ നിന്ന്‌ ആയുസ്‌ കൂട്ടിക്കിട്ടാനുള്ള വാരഫലം വരുന്നതും ചിലര്‍ക്കെങ്കിലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. കോഴിക്കോട്‌ ചിന്‍മയയിലെ ടീച്ചര്‍മാരായ ജിജിയ്‌ക്കും കൂട്ടുകാരികള്‍ക്കും ഒരുപാടുണ്ട്‌ ഇത്തരം അനുഭവങ്ങള്‍.


മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട്‌ കോളര്‍ ട്യൂണാക്കണം!കസ്‌റ്റമര്‍ കെയറുകാര്‍ക്ക്‌ തിരിച്ചു പണി കൊടുത്തവരുമുണ്ട്‌ ഏറെ. കൊല്ലത്തെ നഴ്‌സ്‌ ആയ സ്‌റ്റാര്‍ലിനു ഇങ്ങനെ തിരിച്ചു പണി കൊടുക്കാനാണിഷ്‌ടം. �വിവിധ കമ്പനികളില്‍ നിന്നും ഡാറ്റ കളക്ഷനു വേണ്ടി വിളിച്ചാല്‍ ഉടനെ റോമിങ്ങിലാണല്ലോ എന്ന്‌ കാച്ചും. എങ്കില്‍ രണ്ടു ദിവസം കഴിഞ്ഞ്‌ വിളിക്കാം എന്നു പറയുമ്പോള്‍ അയ്യോ ഞാന്‍ മൂന്ന്‌ ദിവസം കഴിഞ്ഞേ വരത്തുള്ളൂ എന്ന്‌ പറയും. നിങ്ങള്‍ക്ക്‌ രണ്ടു ലക്ഷം രൂപ ലോണ്‍ വേണോ എന്ന്‌ ചോദിക്കുമ്പോള്‍ ഇന്നലെ ഒന്ന്‌ വിളിക്കാന്‍ പാടില്ലായിരുന്നോ, ഇന്നലയല്ലേ ഞാന്‍ 20 ലക്ഷം രൂപ മറ്റൊരു ബാങ്കീന്ന്‌ ലോണെടുത്തത്‌ എന്ന്‌ പറയും. ഹൗസിങ്‌ ലോണ്‍ വേണോന്ന്‌ ചോദിക്കുമ്പോള്‍ കഴിഞ്ഞാഴ്‌ച വീട്ടിന്ന്‌ ഇറക്കി വിട്ടതേ ഉള്ളൂ. ഇനിയിപ്പോള്‍ എന്തോ ചെയ്യാനാന്ന്‌ തിരിച്ചു ചോദിക്കും. വാഹനലോണിന്റെ കാര്യം പറയുമ്പോള്‍ കല്യാണം കഴിക്കാനുള്ള വല്ല ലോണുമുണ്ടോ, ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി ക്കൊണ്ടുവരാനൊരുങ്ങുകയാ എന്ന്‌ ചോദിക്കും. പിന്നെ നമ്മുടേതായി കുറേ അഡീഷണല്‍ ചോദ്യങ്ങളും. അല്ല കിട്ടുവോ? എപ്പോ കിട്ടും? ഒറപ്പാണോ? അതോടെ പിന്നെ അവര്‍ ഈ നമ്പറിലേക്ക്‌ വിളിക്കാന്‍ മിനക്കെടില്ല. � സ്‌റ്റാര്‍ലിന്‍ പറയുന്നു.


വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസനു തമാശ വരുന്നതു പോലെ കസ്‌റ്റമര്‍ കെയറില്‍ വിളിച്ച്‌ തമാശ പറയുന്നവരുമുണ്ട്‌. കാസര്‍ ഗോഡും കണ്ണൂരും ഉള്ളവരാണ്‌ ഇതില്‍ എക്‌സ്‌പേര്‍ട്ട്‌സ്‌. ഇവയൊക്കെയും അവര്‍ റെക്കോര്‍ഡും ചെയ്‌തുവെക്കും. നാടന്‍ ഭാഷയില്‍ വിളിച്ച്‌ നോക്കിയയുടെ ഏറ്റവും ആദ്യമോഡലുകളിലൊന്നില്‍ ഇന്റര്‍നെറ്റ്‌ സാധ്യമാക്കിത്തരണം, മോയിന്‍ കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ട്‌ കോളര്‍ ട്യൂണാക്കിത്തരണം എന്നിങ്ങനെ പോവും അവരുടെ ഡിമാന്റ്‌. കസ്‌റ്റമര്‍ കെയറുകാര്‍ തന്നെ അവസാനം സഹികെട്ട്‌ കട്ട്‌ ചെയ്യും. പിന്നെയും ചിലര്‌ കസ്‌റ്റമര്‍ കെയറില്‍ വിളിച്ച്‌ �ചേച്ചീ, ഒരു രക്ഷയുമില്ല, ഒരു അഞ്ചു രൂപ ആക്‌ടിവേറ്റാക്കിത്തരണം. എനിക്കാരുമില്ല എന്ന്‌ പറഞ്ഞ്‌ കരച്ചിലും പിഴിച്ചിലുമാവും. എന്നിട്ടും ഏറ്റില്ലെങ്കില്‍ കണക്ഷന്‍ മാറ്റുമെന്ന ഭീഷണിയാണ്‌.
നിങ്ങള്‍ക്ക്‌ രണ്ടു കോടി യൂറോ അടിച്ചെന്ന്‌ പറഞ്ഞുള്ള വിദേശച്ചുവയുള്ള എസ്‌ എം എസുമുണ്ട്‌ ഇന്ന്‌ അരങ്ങു തകര്‍ക്കാന്‍. ഒന്നുകില്‍ ഗൂഗിളിന്റെ വാര്‍ഷികം. അല്ലെങ്കില്‍ ഐ സി സി ക്രിക്കറ്റ്‌ ആസ്‌ഥാനത്തു നിന്ന്‌ നേരിട്ടുള്ള എസ്‌ എം എസ്‌. കോഴിക്കോട്‌ ബിസിനസുകാരനായ അശ്വിനും രാഹുലും പറയുന്നത്‌ വേറൊരു കഥ. ആര്‍ക്കും കടം കൊടുക്കരുതെന്ന്‌ കരുതി ആരോടും പറയാതിരുന്ന ഇവരുടെ ഒരു കൂട്ടുകാരന്‌ ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഈ രണ്ടു കോടി യൂറോ കഥ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോള്‍ അവരെല്ലാവരും കൂട്ടച്ചിരി. അവിടെയിരുന്നവരെല്ലാം 15 ഉം 20 മൊക്കെ ലക്ഷം പൗണ്ട്‌ അടിച്ചെന്ന്‌ എസ്‌ എം എസ്‌ കിട്ടിയവരാണ്‌!





















1 comment:

  1. കൊള്ളാം, വളരെ നന്നായിട്ടുണ്ട്. ഇനിയും പഴയ പോസ്റ്റുകള്‍ വായിക്കാനുണ്ട്..വായിച്ചിടത്തോളം ആഖ്യാനരീതി ഇഷ്ടപ്പെട്ടു...keep writing :)

    ReplyDelete