ഓരോ കലാലയങ്ങളോടു വിട പറയുമ്പോഴും..
ഓരോ കലാലയങ്ങളോടു വിട പറയുമ്പോഴും തോന്നാറുള്ളത് ഇനിയും ഞാനിവിടെയുണ്ടായിരുന്നില്ല എന്നാണ്. പഴയ പ്രൈമറി വിദ്യാലയങ്ങള്‍ വിദൂരതയില്‍ മനസില്‍ തെളിയുമ്പോള്‍ കുറച്ച് മുഖങ്ങള്‍ മാത്രമേ, വേലിക്കെട്ട് തകര്‍ത്ത് അകത്തേക്കു വരുന്നുള്ളൂ. പിന്നെ അപ്പര്‍ പ്രൈമറിയും പ്ലസ്ടുവും ഡിഗ്രിയും ജേണലിസം ക്ലാസുകളും കഴിയുമ്പോള്‍ മനസില്‍ അറിയാതെ ദു:ഖം നിറയുന്നു വല്ലോ! ദൈവമേ, എന്തുകൊണ്ടാണ് എന്റെ സഹപാഠികളെ ഇത്രയും ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ എനിക്കു തോന്നിയത്? സുഹൃത്തു ക്കളെ നഷ്ടപ്പെടുന്നതിനേക്കാള്‍, കാണാതിരിക്കുന്നതിനേക്കാള്‍ വലിയ ദു:ഖം ലോകത്ത് മറ്റെന്താണുണ്ടാവുക?അവരെ ഇത്രയൊന്നും പരിചയപ്പെട്ടിരുന്നില്ലായിരുന്നെങ്കില്‍, അടുത്തിടപഴകിയില്ലായിരുന്നെങ്കില്‍ മതിയായിരുന്നു.
ചില മുഖങ്ങള്‍ പിന്നെയും പിന്നെയും മനസില്‍ തങ്ങി നില്‍ക്കുന്നു. അവരുടെ പിന്നീടുള്ള ജീവിതത്തില്‍ അവരെത്രത്തോളം സഞ്ചരിച്ചുവെന്ന് അറിയില്ല. വേണ്ടെന്നു വിചാരിക്കുമ്പോഴും അവരില്‍ ചിലരെങ്കിലും മനസിലേക്ക് അധികാരത്തോടെ കടന്നു വന്ന് ഇരിപ്പുറപ്പിക്കുന്നു. അവരെക്കുറിച്ചോര്‍ക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
No comments:
Post a Comment