എന്റെ ഈയിടെ കല്യാണം കഴിഞ്ഞ സഹോദരിയുടെ അഭിപ്രായത്തില്‍ വീട്ടിലെ ഏറ്റവും ഭാഗ്യവാന് ഞാനാണ്. മറ്റു പലരേക്കാളും മുമ്പേ, പല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും എനിക്കു കഴിഞ്ഞു എന്നാണു അവള് പറയാറ്. അവള് ഇതു പറയുമ്പോള്‍ അവള്‍ക്കു സ്നേഹനിധിയായ ഒരു ഭര്‍ത്താവിനെ കിട്ടിയതാണു ഏറ്റവും വലിയ ഭാഗ്യമെന്നു ഞാന്‍ പറയും. പിന്നെ ഒരു ലോകരഹസ്യമെന്ന മട്ടില്‍, അതിലും വലിയ ഭാഗ്യം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഒരാളുടെ സഹോദരിയാവാന്‍ കഴിഞ്ഞതാണെന്നും ഓര്‍മ്മിപ്പിക്കും. പതിവു അഹങ്കാരത്തോടു കൂടി തന്നെ.
Saturday, April 14, 2012
ഗ്രീന്‍ ബില്‍ഡിങ്പരിസ്ഥിതി സൗഹാര്‍ദപരമായ കെട്ടിടനിര്‍മാണം
ഗ്രീന്‍ ബില്‍ഡിങ്പരിസ്ഥിതി സൗഹാര്‍ദപരമായ കെട്ടിടനിര്‍മാണം
പരിസ്ഥിതി സൗഹാര്‍ദപരമായ കെട്ടിടങ്ങളാണ് ഗ്രീന്‍ ബില്‍ഡിങ് കണ്‍സെപ്ട് കൊണ്ടു ഉദ്ദേശിക്കുന്നത്. കെട്ടിടനിര്‍മാണം കൊണ്ട് പരിസ്ഥിതിയ്ക്കുണ്ടാവുന്ന പരിക്കുകള്‍ പരമാവധി കുറയ്ക്കുക. കേരളത്തില്‍ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടങ്ങളും വീടുകളും വന്നുതുടങ്ങിക്കഴിഞ്ഞു. കൊച്ചിയിലെ വിപ്രോയുടെ ഓഫീസ് കെട്ടിടം ഗ്രീന്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കെട്ടിടമാണ്. ആഗോളതലത്തില്‍ തന്നെ ഇതൊരു തരംഗമായി മാറിയിരിക്കുകയാണ്.
വെളിച്ചത്തിനും കാറ്റിനും ഗ്രീന്‍ ഹൗസ് നിര്‍മാണരീതി ഏറെ പ്രാധാന്യം നല്‍കുന്നു. നമ്മുടെ നാട്ടിലെ പഴയ നാലുകെട്ടുകളും എട്ടുകെട്ടുകളുമല്ലാം ഗ്രീന്‍ ബില്‍ഡിങ് കണ്‍സെപ്ടിന്റെ പഴയ മാതൃകകളായിരുന്നു. വേണ്ടതിലേറെ വെളിച്ചവും വായുവും ഇവിടെ ലഭിച്ചിരുന്നു. പക്ഷേ, ഇടക്കാലത്ത് ഈ സ്ഥിതിയ്ക്ക് മാറ്റം വരികയുണ്ടായി.
മഴവെള്ള സംഭരണി, സൂര്യപ്രകാശവും കാറ്റും വേണ്ടുംവിധം വിധം വെന്റിലേഷന്‍, പച്ചപ്പാര്‍ന്ന ലാന്‍ഡ്‌സ്‌കേപ്പ് ഇവയെല്ലാം ഇതില്‍ പെടും. ഗ്രീന്‍ ഹൗസ് നിര്‍മിച്ച് ആദ്യമൂന്നു വര്‍ഷം സാധാരണകെട്ടിടങ്ങളേക്കാള്‍ ചെലവു കൂടുമെങ്കിലും അഞ്ചു കൊല്ലം കഴിയുന്നതോടെ ലാഭത്തിലാവും. ഊര്‍ജ ഉപയോഗത്തിലെ കുറവ്, മെയിന്റനന്‍സ് കുറവ് എന്നീ കാര്യത്തിലാവും ഇത്.
പരിസ്ഥിതിയെ അധികമൊന്നും ബുദ്ധിമുട്ടിക്കാത്ത നിര്‍മാണവസ്തുക്കളാവണം കെട്ടിടനിര്‍മാണത്തില്‍ ഉപയോഗിക്കേണ്ടത്.
ഗ്രീന്‍ കണ്‍സെപ്ടിന് ചില വഴികള്‍
1 വീടിരിക്കുന്ന പ്രകൃതിയിലെ സ്വാഭാവിക കുന്നുകളും നീരുറവകളുമൊക്കെ നിലനിര്‍ത്തണം.
2 വീടിനു മുറ്റത്ത് മനോഹരമായ പൂന്തോട്ടം നിര്‍മിക്കാം.
3 കാലാവസ്ഥയേയും കീടങ്ങളേയും അതിജീവിക്കുന്ന നാടന്‍ ചെടികള്‍ തിരഞ്ഞെടുക്കാം. വീടിനു ചുറ്റുമുള്ള ചൂട് കുറയ്ക്കാന്‍ ഇതിടയാക്കുന്നു.
4 ഫ്‌ളോറിങ്ങില്‍ തറയോടുകള്‍ പോലുള്ള എക്കോഫ്രണ്ട്‌ലി ഉപകരണങ്ങള്‍ ഉപയോഗിക്കാം.
5 കെട്ടിടങ്ങളോട് ചേര്‍ന്ന് വരുന്ന വിധം വെര്‍ട്ടിക്കല്‍ ഗാര്‍ഡനും റൂഫ് ഗാര്‍ഡനുമൊക്കെ നല്‍കുമ്പോള്‍ വീടിന് ഒരു എസിയുടെ ഫലം തരുന്നു.
6 ചുവരുകളില്‍ ഇന്റര്‍ലോക്ക് ബ്രിക്കുകളും മറ്റു എക്കോ ഫ്രണ്ട്‌ലി ഉത്പന്നങ്ങളുമുപയോഗിക്കാം.
7 മുറ്റത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം പ്രകൃതി ദത്തമായ കല്ലുകള്‍ ഉപയോഗിക്കാം.
Subscribe to:
Post Comments (Atom)


No comments:
Post a Comment