
പണമെറിഞ്ഞാല്‍ നദാലും ‘ജോണാ’വും!
സംഭവം നേരാണ്. ബോളിവുഡിലെ സൂപ്പര്‍ താരം ജോണ്‍ എബ്രഹാമും ടെന്നീസിലെ ചുള്ളന്‍ നമ്പര്‍ വണ്‍ റാഫേല്‍ നദാലും തമ്മില്‍ ഒരു സാമ്യവുമില്ലെങ്കിലും നദാലിന്റെ പുതിയ തീരുമാനത്തിന് ജോണ്‍ എബ്രഹാമുമായി നല്ല സാമ്യമുണ്ട്. ‘ദോസ്താന’യിലും മറ്റു പല സിനിമകളിലുമായി ജോണ്‍ ചെയ്ത അതേ കാര്യം നദാലും ചെയ്യാന്‍ പോവുന്നു. തുണിയുരിയല്‍! ജോണ്‍ ചെയ്തത് സിനിമയ്ക്കു വേണ്ടിയാണെങ്കില്‍ നദാല്‍ ചെയ്യാന്‍ പോവുന്നത് എംപോറിയോ അര്‍മാനിയുടെ പോസ്റ്ററിനു വേണ്ടിയാണെന്ന വ്യത്യാസം മാത്രം.
എംപോറിയോ അര്‍മാനിയുടെ 2011 മോഡലിനു വേണ്ടിയാണ് നദാല്‍ തുണിയുരിഞ്ഞ പോസില്‍ മോഡലാവുന്നത്. ഇതിനു മുമ്പ് അര്‍മാനിയുടെ മോഡലായവരെല്ലാം നദാലിനെപ്പോലെ അതിപ്രശസ്തതരുമാണ്. പോപ്പ് ഗായിക വിക്‌ടോറിയാ ബെക്കാം, അവരുടെ ഭര്‍ത്താവ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഫുട്‌ബോളിലെ മറ്റൊരു ചൂടന്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഹോളിവുഡ് സുന്ദരി മേഗന്‍ ഫോക്‌സ് തുടങ്ങിയവരെല്ലാം നേരത്തെ തന്നെ ഇതിന്റെ മോഡലായിട്ടുണ്ട്. ഈ വരുന്ന സെപ്തംബറോടെ പുതിയ സ്‌റ്റൈലന്‍ നദാല്‍ ലുക്ക് വിപണിയിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കടുത്ത ടെന്നീസ് പ്രേമികള്‍ നദാലിങ്ങനെ ‘വഴി തെറ്റിപ്പോവു’ന്നതു കൊണ്ടാണ് കണ്ട ഗ്രാന്‍ഡ്സ്ലാമുകളൊക്കെ ഇപ്പോള്‍ ജോകോവിച്ച് അടിച്ചോണ്ടു പോവുന്നതെന്ന പല്ലവിയും ഇറക്കിക്കഴിഞ്ഞു..
No comments:
Post a Comment