Tuesday, December 6, 2011

ഡോണോ? ഏയ് പറ്റില്ല!


ഡോണോ? ഏയ് പറ്റില്ല!

സല്‍മാനും ഷാരൂഖും തമ്മിലുള്ള ശത്രുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. കത്രീനയുടെ ഒടുക്കത്തെ ജന്‍മദിനാഘോഷനാളില്‍ തുടങ്ങിയ പിണക്കം അന്നന്ന് മൂര്‍ച്ഛിച്ചുവരുന്ന കാര്യവും അറിയാം. ദേ, കേള്‍ക്കുന്നു ബി ടൗണില്‍ നിന്നും മൂര്‍ച്ച പിന്നെയും കൂടിയതിന്റെ പുതിയ സാംപിള്‍. സല്ലുവിന്റെ പുതിയ ചിത്രമായ ‘ബോഗിഗാര്‍ഡി’ന്റെ ട്രൈലറിനൊപ്പം ഷാരൂഖിന്റെ പുതിയ ചിത്രമായ ‘ഡോണ്‍ 2’ വിന്റെ ട്രൈലറും കൂട്ടിച്ചേര്‍ത്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചപ്പോള്‍ സല്ലുവിന് അറുത്തുമുറിച്ചു പറയാന്‍ ഒരൊറ്റ വാക്ക് മതിയായിരുന്നു: പറ്റില്ല! അത വേ. ഇതു റേ.
എന്നാലോ റിഥിക്കും സഞ്ജുവും അഭിനയിക്കുന്ന ‘അഗ്‌നീപഥി’ന്റെ ട്രൈലര്‍ ബോഡിഗാര്‍ഡിനൊപ്പം പ്രദര്‍ശിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട് സല്ലു. ഷാരൂഖിന്റെ കാര്യം വരുമ്പോള്‍ നോ പറഞ്ഞ സല്ലു റിഥികിന് യെസ്’ പറഞ്ഞതിനു പിന്നിലെ കഥകളന്വേഷിക്കുകയാണ് ഇപ്പോള്‍ ബി ടൗണ്‍. അഗ്‌നിപഥിന്റെ നിര്‍മാതാവായ ഷാരൂഖിന്റെ ആത്മമിത്രം കരണ്‍ ജോഹറിനെ വശത്താക്കാനാണെന്ന് ചിലര്‍. അതല്ല, റിഥിക്കിനെ കൂടി ഉള്‍പ്പെടുത്തി തന്റെ സംഘത്തെ വിപുലീകരിക്കാനാണെന്ന് മറ്റു ചിലര്‍. ഏതായാലും ‘ബോഡി ഗാര്‍ഡ് ’ ഹിന്ദിയിലും, റിലീസ് ചെയ്യുന്നതിനു മുമ്പേ ചര്‍ച്ചയായെന്നു സാരം. ഇതിനു ശേഷം കിക്ക്, ഷേര്‍ ഖാന്‍, എക് താ ടൈഗര്‍, ദബാങ് 2 തുടങ്ങി നിരവധി ചിത്രങ്ങളാണ് സല്ലുവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഷാരൂഖിനുമുണ്ട് ഇതുപോലെ നിരവധി ചിത്രങ്ങള്‍. ഇരുവരും തമ്മിലുള്ള വൈരം മുറുകുമ്പോള്‍ ‘പിക്ചര്‍ അബി ബാകി ഹേ മെരേ ദോസ്ത്!’

No comments:

Post a Comment