Monday, October 24, 2011

കമലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു



കമലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു

വീണ്ടുമൊരു കമല്‍ മാജിക് ഒരുങ്ങുന്നു. നന്‍പര്‍കളും 40 തിരുടര്‍കളും. സമീപകാലത്ത്
എടുത്തു പറയത്തക്ക ഹിറ്റുകളൊന്നുമില്ലാതിരുന്ന കമല്‍ ഈ സിനിമ ഏറെ പ്രതീക്ഷയോടെയണ് കാത്തിരിക്കുന്നത്. അവസാനം ഇറങ്ങിയ മന്‍മഥന്‍ അമ്പും ഉന്നൈപ്പോല്‍ ഒരുവനുമെല്ലാം വ്യത്യസ്തതാരനിര ഉണ്ടായിട്ടും ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണതോടെ കമലിന് ഏറെ ആവശ്യവും അനിവാര്യവുമായ ഹിറ്റ് ചേരുവകള്‍ ഇതിനകത്തുണ്ടാവുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
കമലിന്റെ കഴിഞ്ഞ കാലത്ത് ഇറങ്ങിയ കഥകളില്‍ നിന്നും വ്യത്യസ്തമായി തെന്നാലി പോലെയുള്ള ഒരു കോമഡി പടമാണ് ഇത്. കൂടാതെ മറ്റ് പല പ്രത്യേകതകളും ചിത്രത്തിനുണ്ട്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കമലും പ്രഭുവും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇതിനു മുമ്പ് ഈ സഖ്യം ഒന്നിച്ചഭിനയിച്ചപ്പോഴൊക്കെ ചിത്രം വന്‍തോതില്‍ പണം വാരിയിരുന്നു. അവസാനമായി ഇവര്‍ ഒരുമിച്ച് അഭിനയിച്ചത് സഞ്ജയ് ദത്ത് നായകനായ മുന്നാഭായ് എംബിബിഎസിന്റെ തമിഴ് റീമേക്കായ വസൂല്‍രാജ എംബിബിഎസിനു വേണ്ടിയായിരുന്നു. ഫലമോ ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിച്ചിത്രങ്ങളിലൊന്നാവുകയും ചെയ്തു. പ്രഭുവിനും ഇത് കഷ്ടകാലമായതിനാല്‍ കമലിനെപ്പോലെ ഒരു അടിയന്തിരഹിറ്റ് വേണം താനും.
ശിവാജി പ്രൊഡക്ഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍.

2 comments: