
ഹോളിവുഡിലെ കോടീശ്വരികള്‍
കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ഹോളിവുഡ് നടി ആഞ്ചലീന ജൂളിയുടെ ഒരു വര്‍ഷത്തെ വാര്‍ഷികവരുമാനമെടുത്താല്‍ മലയാളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇറങ്ങിയ എല്ലാ പടങ്ങളുടേയും ചെലവും കഴിഞ്ഞ് പിന്നെയും ബാക്കിയുണ്ടാവും, മുക്കാല്‍ പങ്കിലേറെ. ഇനിയൊരു പത്തുവര്‍ഷത്തേക്കു വരെയുള്ള എല്ലാ ചിത്രങ്ങളുടെ ചെലവ് എടുത്താല്‍ പിന്നെയും കിടക്കും, പകുതി!
അമേരിക്കയിലെ ഫോബ്‌സ് മാഗസിനാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ ഹോളിവുഡിലെ ഏറ്റവും കോടീശ്വരിമാരായ നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടത്. 2010 മുതല്‍ 2011 മെയ് വരെയുള്ള നടിമാരുടെ വരുമാനമാണ് ലിസ്റ്റില്‍. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹോളിവുഡിന്റെ സ്വപ്നസുന്ദരിയും ബ്രാഡ് പിറ്റിന്റെ കളത്രവുമായ ആഞ്ചലീന ജൂളിയും, സെക്‌സ് ആന്റ് സിറ്റി പരമ്പരയിലെ നായിക സാറ ജെസീക്ക പാര്‍ക്കറുമാണ്. കരിയറില്‍ കഴിഞ്ഞ വര്‍ഷം വമ്പന്‍ ഹിറ്റുകളൊന്നുമില്ലെങ്കിലും ബ്രാഡ് പിറ്റുമായുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ആഞ്ചലീന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ എന്നാണ് ആരാധകര്‍ ഈ നേട്ടത്തെക്കുറിച്ചു പറയുന്നത്. ഏകദേശം 30 മില്യണ്‍ ഡോളര്‍ വരും ഇരുവരുടേയും വാര്‍ഷികസമ്പാദ്യം!
ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനം പങ്കുവയ്ക്കുന്നത് അഭിനയമികവിലും സൗന്ദര്യത്തിലും ആഞ്ചലീനയോളം പേരുള്ളവര്‍ തന്നെ. ജെന്നിഫര്‍ ആനിസ്റ്റണും മുന്‍ ഓസ്‌കാര്‍ ജേതാവ് റീസ് വെതര്‍സ്പൂണും. ഈ വര്‍ഷം തുടക്കത്തില്‍ റിലീസ് ചെയ്ത ജെന്നിഫറിന്റെ ‘റൈഡും’ വെതര്‍സ്പൂണിന്റെ ‘ഹൗ ഡു യു നോ’ യും വന്‍ പണം വാരിച്ചിത്രങ്ങളായിരുന്നു. 28 മില്യണ്‍ ഡോളര്‍ വരും ഇവരുടെ വാര്‍ഷികവരുമാനം. അഭിനയം കൊണ്ടും സ്വരമാധുരി കൊണ്ടും ഒരുപോലെ ആരാധകരെ ആകര്‍ഷിച്ച ജൂലിയ റോബര്‍ട്‌സിനാണ് അഞ്ചാം സ്ഥാനം. കൂടെ ക്രിസ്റ്റിന്‍ സ്റ്റിവാര്‍ട്ടുമുണ്ട്. 20 മില്യണ്‍ ഡോളര്‍. ‘ചാര്‍ലീസ് ആഞ്ചല്‍സ്’നായികമാരിലൊരാളായ കാമറൂണ്‍ ഡയസും ഓസ്‌കാര്‍ ജേതാവ് സാന്ദ്ര ബുള്ളോക്കും മെറില്‍ സ്ട്രീപ്പുമൊക്കെ അതിസമ്പന്ന നടിമാരില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
No comments:
Post a Comment