Wednesday, October 5, 2011

മങ്കാതേയും ഒരു ചാക്ക് സ്വപ്നങ്ങളും.


മങ്കാതേയും ഒരു ചാക്ക് സ്വപ്നങ്ങളും.

മങ്കാതെ എന്ന അജിത്തിന്റെ പുതിയ പടം അജിത്തിനു മാത്രമല്ല, സംഗീതസംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയ്ക്കും ഭാഗ്യം കൊണ്ടുവരുന്നു. സത്യമാണ്. മങ്കാതെ തന്റെ ജീവിതവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നു എന്ന് യുവാനും ആണയിടുന്നു. തമാശയല്ല, കാര്യം. ചിത്രത്തിന്റെ റിലീസിങ് അടക്കമുള്ള കാര്യങ്ങള്‍ അജിത്തിനേക്കാള്‍ യുവാനാണ് ഗുണമായിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിങ് ആദ്യം നിശ്ചയിച്ചിരുന്നത് മെയ് ഒന്നിനായിരുന്നു. അതായത് അജിത്തിന്റെ ജന്‍മദിനം. പക്ഷേ, ഷൂട്ടിങ് തീരാഞ്ഞതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ യാണ് ചിത്രം ആഗസ്ത് 31 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. അതായത് യുവാന്‍ ശങ്കര്‍ രാജയുടെ ജന്‍മദിനം. തീര്‍ന്നില്ല ആകസ്മികതകള്‍. റിലീസിങ്ങിന്റെ പിറ്റേ ദിവസമാണ് ഡോക്ടറായ ശില്‍പയും യുവാനുമായുള്ള കല്യാണവും നിശ്ചയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായുള്ള സൗഹൃദമാണ് പ്രണയത്തിലും ഇപ്പോള്‍ വിവാഹത്തിലുമെത്തിച്ചേര്‍ന്നിട്ടുള്ളത്. നേരത്തെ യുവാന്‍ ലണ്ടനില്‍ താമസിക്കുന്ന സുജയ ചന്ദ്രനെ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു.
അജിത്തിനും യുവാനും പുറമേ മങ്കാതെയില്‍ ഭാഗ്യപരീക്ഷണം നടത്തുന്ന മറ്റു രണ്ടുപേര്‍ കൂടിയുണ്ട്. സൂര്യയും അനുജന്‍ കാര്‍ത്തിയും. നേരത്തെ സൂര്യയും കാര്‍ത്തിയും പങ്കാളികളായ സ്റ്റുഡിയോ ഗ്രീന്‍ ഈ പടത്തിന്റെ നിര്‍മാണാവാകാശങ്ങള്‍ കരസ്ഥമാക്കിയതു വാര്‍ത്തയായിരുന്നു. ഇതിന്റെ യഥാര്‍ഥനിര്‍മാതാക്കളായ ക്ലൗഡ് നയനില്‍ നിന്നാണ് സ്റ്റുഡിയോഗ്രീന്‍ നിര്‍മാണാവകാശങ്ങള്‍ വാങ്ങിയത്. ചുരുക്കത്തില്‍ മങ്കാതെ വിജയിക്കേണ്ടത് അജിത്തിന്റെ മാത്രമല്ല, നിര്‍മാതാക്കളെന്ന നിലയില്‍ സുര്യയുടേയും കാര്‍ത്തിയുടേയും സ്വപ്നം കൂടിയാണെന്ന് സാരം.

No comments:

Post a Comment