Thursday, October 13, 2011

ഇല്ല, ഷീന്‍ കോണറി തിരിച്ചുവരവിനില്ല


ഇല്ല, ഷീന്‍ കോണറി തിരിച്ചുവരവിനില്ല

ഒടുവില്‍ ഷീന്‍ കോണറി പറയുന്നു, വയ്യ, മക്കളേ ഇനിയൊരങ്കത്തിനില്ല. ചന്തുവിന് എല്ലാം മതിയായി.
പറഞ്ഞുവരുന്നത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹോളിവുഡിലെ ഇഷ്ടവാര്‍ത്തകളിലൊന്നായ ഷീന്‍ കോണറിയുടെ തിരിച്ചുവരവ് വാര്‍ത്തകളെക്കുറിച്ചാണ്. വീണ്ടും വരും. ജെയിംസ് ബോണ്ടിന്റെ ആക്ഷന്‍ റൊമാന്റിക് ഭാവത്തിലല്ലെങ്കിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ചിത്രത്തില്‍ തന്നെ നടിക്കും. ഇതൊക്കെ കേട്ട് ആരാധകരും ആവേശം കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഈ കിംവദന്തികള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മൈക്കല്‍ കെയ്ന്‍ തിരിച്ചുവരവ് വാര്‍ത്ത നിഷേധിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ഷീന്‍ കോണറിയ്ക്ക് 81 വയസ് തികഞ്ഞത്. 2003 ല്‍ അഭിനയത്തില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചിരുന്നു അദ്ദേഹം. ‘ദി ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ സിനിമ. കോണറിയുടെ അത്രയെളുപ്പമൊന്നും അനുകരിക്കാനാവാത്ത സ്‌റ്റൈല്‍ അദ്ദേഹത്തിനു ഒട്ടേറെ ആരാധകരെ സമ്മാനിച്ചിരുന്നു.
ഏതായാലും ഷീന്‍ കോണറി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കരുതേ എന്ന് തന്നെയാണ് ലോകമെങ്ങുമുള്ള ആരാധകരുടെ പ്രാര്‍ഥനയും സ്വപ്നവുമല്ലാം.

No comments:

Post a Comment