Sunday, October 30, 2011

വേണമെങ്കില്‍ എന്നെ ഖാന്‍മാരുമായി താരതമ്യപ്പെടുത്തിക്കോളൂ!


വേണമെങ്കില്‍ എന്നെ ഖാന്‍മാരുമായി താരതമ്യപ്പെടുത്തിക്കോളൂ!

ഇമ്രാന്‍ ഹഷ്മിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് മര്‍ഡര്‍ 2 വിന്റെ കുതിപ്പ്. ഇപ്പോള്‍ തന്നെ ഇതിന്റെ അടുത്ത ഭാഗമായി മര്‍ഡര്‍ 3 വരുന്നതിന്റെ ചര്‍ച്ചകളും വന്നുകഴിഞ്ഞു. എങ്കിലും കയ്ച്ചിട്ടു തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലാണത്രേ നായകന്‍. പടം തകര്‍ത്തോടുമ്പോള്‍ ആരാധകരുടെ പ്രതികരണം നേരിട്ട് അറിയാന്‍ പറ്റാത്ത വിധം മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദ്രാബാദിലാണത്രേ കക്ഷി. മര്‍ഡര്‍ 2 വുമായി ബന്ധപ്പെട്ട് ഇതുവരേയും ടെലിവിഷന്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുക്കാന്‍ കഴിയത്തതിന്റെ വിഷമം ഇമ്രാന് കലഷലായുണ്ടത്രേ.
എപ്പോഴൊക്കെ ബട്ട് കുടുംബവും ഇമ്രാനും കൈകോര്‍ത്തുവോ അപ്പോഴൊക്കെയും വന്‍ ഹിറ്റുകളാണ് പിറന്നിട്ടുള്ളത്. ഇതുവരേയുള്ള കളക്ഷന്‍ റെക്കോര്‍ഡ് എടുത്തുനോക്കുമ്പോള്‍ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ സല്ലുവും അസിനും തകര്‍ത്തഭിനയിച്ച റെഡി നേടിയതിന്റെ തൊട്ടടുത്ത് തന്നെ ഇനീഷ്യല്‍ കളക്ഷന്‍ മര്‍ഡര്‍ 2 വിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഇതുവരേയുള്ള വന്‍ഹിറ്റ് പടങ്ങളുടെ ചാര്‍ട്ടിലും പടം സ്ഥാനം പിടിച്ചുകഴിഞ്ഞു. റിലീസ് ചെയ്തു മൂന്നു ദിവസത്തിനകം 15 കോടിയിലേറെയാണ് മര്‍ഡര്‍ 2 തിരിച്ചുപിടിച്ചത്. ഒരാഴ്ചക്കുള്ളില്‍ 50 കോടിയോളവും കളക്ട് ചെയ്തു കാഴിഞ്ഞു. അടുത്ത വര്‍ഷം തന്നെñഇതിന്റെ മൂന്നാംഭാഗവും ഉണ്ടാവുമെന്നാണ് നായകനും നിര്‍മാതാവും ഒരു പോലെ പറയുന്നത്.
എങ്കിലും ഇതുപോലുള്ള വമ്പന്‍ ഹിറ്റുകള്‍ കണ്ടിട്ടും ഇപ്പോഴും ബോളിവുഡിലെ ഇളമുറക്കാരുമായി തന്നെ താരതമ്യം ചെയ്യുന്ന പ്രവണത ഇമ്രാന് ഇഷ്ടപ്പെടുന്നില്ല. വേണമെങ്കില്‍ തന്നെ ഖാന്‍മാരുമായി താരതമ്യം ചെയ്‌തോളൂ. ഞാന്‍ സന്തോഷപൂര്‍വം സഹിച്ചോളാം.. ഇമ്രാന്‍ പറയുന്നു.
‘പടങ്ങളുടെ വിജയവും ലാഭവും എടുത്തു നോക്കുമ്പോള്‍ ഇന്നലെ വന്ന പുതുമുഖനായകരുമായല്ല എന്നെ താരതമ്യം ചെയ്യേണ്ടത്. അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖാന്‍ മാരുണ്ടാക്കുന്ന ലാഭത്തിന്റെ പകുതിയോ മൂന്നില്‍ ഒന്നോ ഭഗം ലാഭം എന്റെ സിനിമയും ഉണ്ടാക്കും. ഞാനിപ്പോള്‍ സിനിമയില്‍ വന്നിട്ട് ഏഴ് വര്‍ഷമേ ആയുള്ളൂ. ഇനി ഒരു അഞ്ച് വര്‍ഷം കൂടി എനിക്കു തരൂ, ഞാനാണവരേക്കാളും മുമ്പിലെന്ന് കാണിച്ചുതരാം..’
ഹഷ്മിയുടെ വാക്കുകള്‍ മറ്റു പല ഖാന്‍ ഇതര നായകരുടെതുമാവാതെ കാക്കണമേയെന്ന് ഇമ്രാന്‍ ഹഷ്മിക്കു തന്നെ ദൈവവത്തോടു പ്രാര്‍ഥിക്കാം. കൂടെ അജയ് ദേവ്ഗണിന്റേയും അക്ഷയ് കുമാറുമാരുടേയുമല്ലാം പിന്തുണ ഉറപ്പ്.

No comments:

Post a Comment