

കാജള്‍ മാനിയ യുവിയുടെ മനസിലും
‘പറ്റുമെങ്കില്‍ എനിക്ക് കാജൊളിനൊപ്പം ഒരു പ്രണയചിത്രത്തില്‍ അഭിനയിക്കണം. ‘ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേങ്കെ’യില്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ചതു പോലെ.’പറയുന്ന ആളെ കണ്ടാല്‍ ആരും ഞെട്ടും. നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കാസനോവ യുവ്‌രാജ് സിംഗ്!
അടുത്തിടെ ബോളിവുഡിലെ ചൂടന്‍ നായികയും കാമുകിയുമായ കിംശര്‍മ്മയുമായുള്ള ബന്ധത്തിനു ബൈ പറഞ്ഞ് കഴിഞ്ഞതേയുള്ളൂ കക്ഷി. കളിയില്‍ നിന്ന് വിരമിച്ചാല്‍ ബോളിവുഡില്‍ സജീവമാവണം. പിന്നെ കാജളുമൊത്തൊരു പ്രണയസിനിമ ചെയ്യണം. അങ്ങനെ പോവുന്നു യുവിയുടെ ആഗ്രഹങ്ങളുടെ നിര.
കുഞ്ഞുന്നാളിലേ കടുത്ത കാജള്‍ ഫാനായിരുന്നുവത്രേ യുവി. കാജളിന്റെ ഓട്ടോഗ്രാഫിനായി കാജള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ആവേശപൂര്‍വം പങ്കെടുത്തെങ്കിലും ജനക്കൂട്ടത്തിന്റേയും ആരാധകരുടേയും തിക്കും തിരക്കും കാരണം ദൂരെ നിന്ന് ആരാധിച്ച് പോവാനേ കുഞ്ഞുയുവിയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. ഏതായാലും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഈ കഥകളെല്ലാം യുവി തന്നെ സ്വപ്നനായികയോടു നേരിട്ടു പറഞ്ഞിട്ടുമുണ്ട്.
അച്ഛനും സിനിമാനടനുമായ പിതാവ് യോഗ്‌രാജ് സിംങ് തന്നെയാണ് അഭിനയത്തിലും ജീവിതത്തിലും എന്നും യുവിയുടെ ഗുരു. ക്രിക്കറ്റില്‍ ഫോം നഷ്ടപ്പെട്ട കാലത്തും മറ്റും അച്ഛനായിരുന്നത്രേ യുവിയുടെ ഏറ്റവും അടുത്ത സുഹൃത്തും പ്രചോദനവുമല്ലാം. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാലം വിദൂരമാണെങ്കിലും സിനിമാ അഭിനയത്തിലും തനിക്ക് മാര്‍ക്കറ്റുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ യുവസിങ്കം. ഇതിനിടെ തന്റെ പഴയ കാമുകിയായ കിംശര്‍മ്മയെ പതിവായി ഒഴിവാക്കിക്കൊണ്ടിരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് യുവിയും ഒരു ആന്‍ഡേഴ്‌സന്‍ പന്ത് ഒഴിവാക്കുന്നതുപോലുള്ള മെഴ്‌വയക്കം കാണിക്കുന്നുമുണ്ട്. ഏതായാലും ഇതൊക്കെ സാക്ഷാല്‍ ആക്ഷന്‍ ഹീറോ അജയ്‌ദേവ്ഗണ്‍ കാണുന്നും കേള്‍ക്കുന്നുമുണ്ടോ ആവോ?
No comments:
Post a Comment