ബെഞ്ചുകള്‍ക്കപ്പുറം ഒരു പ്രണയകഥ
...സുന്ദരിയായിരുന്നു അവള്‍.
ക്ലാസിലെ ഏറ്റവും സുന്ദരി.
അതുകൊണ്ടായിരുന്നു ഒപ്പനയില്‍ അവള്‍ സ്‌കൂള്‍ ടീമിന്റെ സ്ഥിരം പുതുമണവാട്ടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
വലിയ കണ്ണുകള്‍. അര്‍ധനിമീലമായി മാത്രം അവ തുറക്കപ്പെടുമ്പോള്‍ ആരും ദത്തശ്രദ്ധരായി നോക്കിനില്‍ക്കും. അത്രയ്ക്കു മനോഹരി.
ക്ലാസിലെ പെണ്‍കുട്ടികളുടെ ഭാഗത്തെ രണ്ടാമത്തെ ബെഞ്ചിന്റെ അങ്ങേയറ്റമായിരുന്നു അവളുടെ ഇരിപ്പിടം. ക്ലാസിനിട യില്‍ അറിയാതെയെങ്കിലും ഞങ്ങളുടെ കണ്ണുകള്‍, കൂട്ടി മു ട്ടാറുണ്ടായിരുന്നു.
ഒരിക്കല്‍ ഒരു വിശേഷദിനത്തില്‍ വിതരണം ചെയ്ത സ്റ്റാമ്പിന്റെ പണം അടക്കാന്‍ മറന്നപ്പോള്‍ അത് അടയ്ക്കാന്‍ പണം നല്‍കിയതിനു ശേഷമായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളായത്. ആ പണം പിറ്റേന്നു തന്നെ തിരിച്ചു കൊടുത്തെങ്കിലും അത് പ്രണയത്തിന്റെ പ്രഥമോപാഹാരമായി എണ്ണുകയാണ് ചെയ്തത്.
No comments:
Post a Comment