

മസ്ജിദുല്‍ അന്‍സാര്‍
“നാടിന്റെ സംസ്‌ക്കാരത്തോളം, മുജാഹിദ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോളം ചരിത്രമുണ്ട് മസ്ജിദുല്‍ അന്‍സാറിന് പറയാന്‍. ഒരു കാല ത്ത് , അതായത് സ്വാതന്ത്ര്യസമരമൊക്കെ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത്, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും മൗലാ നാ അലി സഹോദരന്‍മാരുടെയും പേരുകള്‍ മുഖ്യധാരയില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന കാലത്ത് കടവത്തൂരിലെ കാര്യങ്ങള്‍ നിര്‍ണയിച്ചി രുന്നത് മസ്ജിദുല്‍ അന്‍സാറായിരുന്നു. അന്ന് ഈ പള്ളിക്ക് മസ്ജിദുല്‍ അന്‍സാര്‍ എന്നു പേരിട്ടിരുന്നില്ല. ഇരഞ്ഞിന്‍ കീഴിലില്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍ ഇരഞ്ഞിന്‍ കീഴില്‍ പള്ളി എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
...അതിനും ശേഷമാണ് പഴമയും ചരിത്രവും ഏറെ പറയാനുള്ള മസ്ജിദുല്‍ അന്‍സാര്‍ പുതുക്കി പണിയണമെന്ന് മഹല്ല് കമ്മിറ്റി തീരുമാ നിക്കുന്നതും അത് ഞാന്‍ ഒറ്റയ്ക്ക് പണിയാമെന്നും പറഞ്ഞ് നാട്ടിലെ ധനാഢ്യനും പ്രമുഖ രാഷ്ട്രീയക്കാരനുമായ എം കെ മായിന്‍ ഹാജി തുനിഞ്ഞിറങ്ങി മുന്നോട്ടു വരുന്നതും. ആദ്യമാദ്യം പള്ളി ഒറ്റയ്ക്ക് ഒരാള്‍ പണിയുന്നതിനു പിന്നിലെ ശരിയെക്കുറിച്ചും ശരികേടിനെക്കുറി ച്ചും മഹല്ല് കമ്മിറ്റിയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും പിന്നീട് കമ്മിറ്റിയൊന്നാകെ തന്നെ മായിന്‍ ഹാജിയുടെ തീരുമാനത്തിനു മു ന്നില്‍ നമോവാകം ചെയ്തു. മസ്ജിദുല്‍ അന്‍സാറില്‍ വെള്ളിയാഴ്ച ജുമുഅ: നമസ്‌ക്കരിക്കാന്‍ പോവട്ടെ, കാലു കുത്താന്‍ പോലും ഇടം കിട്ടാതെ വിഷമിക്കുന്ന ഭക് തരെ കണ്ടതിനു ശേഷമാണ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ഹാജിയുടെയും കൂട്ടരുടെയും മനസില്‍ ഇങ്ങനെയൊരു ചിന്ത കടന്നു വന്ന ത്. പിന്നെ, പതിയെ എം കെ മായിന്‍ ഹാജിയുടെ നിര്‍ദേശത്തിനനുസരിച്ച് ചരിത്രമുറങ്ങുന്ന മസ്ജിദുല്‍ അന്‍സാറിന്റെ ചെങ്കല്‍ക്കൂട്ടങ്ങള്‍ ഇളകിത്തുടങ്ങി.
പറയാതെ പറയുന്ന ചില കാര്യങ്ങള്‍ ....മൌനങ്ങള്‍ ....!
ReplyDeleteyes.. thanks.
ReplyDelete