
ഒരു പിച്ച് ചെത്തലിന്റെ ഓര്‍മയ്ക്ക്
...വര്‍ഷങ്ങളായി അജ്‌നാസായിരുന്നു ടീം ക്യാപ്റ്റന്‍. അജ്‌നാസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയാല്‍ ടീമിലേക്കുള്ള വിളിയുണ്ടാവുമെന്ന് തീര്‍ച്ചയായിരുന്നു. അതിനാല്‍, വല്ലപ്പോഴും അവസരം കിട്ടുമ്പോഴെല്ലാം ഫീല്‍ഡില്‍ എന്റെ ജോണ്ടി റോഡ്‌സിനെ അനുസ്മരിപ്പിക്കുന്ന നെഞ്ചടിച്ചു വീഴല്‍ തുടര്‍ന്നു. അജ്‌നാസി നും ഉത്തമനുമൊപ്പം കളിക്കാരായി അജ്മല്‍, ബിജു, അജേഷ്,ഫൈസല്‍, അസ്‌ലം, രാകേഷ്, സുബൈര്‍,മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ അണിനിരന്നിരുന്നു, അക്കാലത്ത്. ഇവരിലാരെങ്കിലും ഗള്‍ഫില്‍ പോവുമ്പോഴായിരുന്നു പുതിയ ആളുകളെ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നത്. അല്ലെങ്കില്‍ നിലവിലുള്ളവര്‍ക്ക് കളിക്കാന്‍ കഴിയാത്ത വിധം പരിക്കേല്‍ക്കണം.
എന്റെ ശ്രമങ്ങള്‍ക്കു ഫലം കിട്ടിയത് ഫൈസല്‍ രണ്ടാമതും ഗള്‍ഫില്‍ പോയപ്പോഴാണ്. പിന്നെ പ്രകടനത്തിന്റെ അടി സ്ഥാനത്തില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. അതോടെ സമീപപ്രദേശങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റുകളിലെല്ലാം കളിക്കാനുള്ള അവസരവും ലഭിച്ചു. കുറ്റിയാടി, തലശേരി, പാനൂര്‍, ഇരിങ്ങണ്ണൂര്‍ തുടങ്ങി സമീപപ്രദേശത്തെല്ലാം നടന്ന മത്‌സരങ്ങ ളില്‍ ഞങ്ങള്‍ വിജയികളായി. പലപ്പോഴും ഉത്തമന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഞങ്ങളുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കാറുള്ളത്. 16 ഓവര്‍ കളിയില്‍ സെഞ്ച്വറി അടിച്ച ചരിത്രം വരെയുണ്ട് ഉത്തമന്. തുടര്‍ന്ന് ബൗളിങ്ങിനിറങ്ങിയപ്പോള്‍ തന്റെ ലെഗ് ബ്രേക്കിലൂടെ വിക്കറ്റുകളും നേടി. ഉത്തമനെ ഔട്ട് ആക്കാന്‍ മാത്രമായി എതിര്‍ടീമുകള്‍ പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കാല മായിരുന്നു അത്.
ക്രിക്കറ്റ് എന്നാല്‍ ജീവിതം തന്നെയായിരുന്നു ഉത്തമന്. കൂടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി ഓരോ കാലങ്ങളിലാ യി ഗള്‍ഫിലേക്കു ചേക്കേറിയിട്ടും ഉത്തമന്‍ മാത്രം പോവാതിരുന്നത് അതു കൊണ്ടായിരുന്നു. ആരു പോയാലും നാട്ടിലെന്നും ക്രിക്കറ്റും കളിച്ച് ഉത്തമനുണ്ടാവുമെന്നായിരുന്നു നാട്ടുകാരുടെ ചുവടു പിഴയ്ക്കാത്ത വിശ്വാസം. പ്രത്യേകിച്ചു പണിയൊന്നുമില്ലെ ങ്കിലും ക്രിക്കറ്റിനെ എന്നും മുറുകെ പിടിച്ച് ഉത്തമന്‍ നാട്ടില്‍ തന്നെ നില്‍ക്കുമെന്നും അവര്‍ കരുതി. ഇടയ്ക്കു ഉത്തമന്‍ ടൗണില്‍ ഒരു റേഷന്‍ കട നടത്തിയിരുന്നു. തന്റെ കളി നിലനിര്‍ത്താന്‍ റേഷന്‍ കട ഏറ്റവും നല്ല ഉപാധിയായി മാറ്റുകയായിരുന്നു ഉത്തമന്‍. എല്ലാ വൈകുന്നേരങ്ങളിലും റേഷന്‍ കട പൂട്ടിക്കിടക്കും. ഉപഭോക്താക്കള്‍ റേഷന്‍ കട തുറക്കുന്നതും കാത്തിരുന്ന് മടുത്ത്, പ്‌രാകുമ്പോള്‍ ഉത്തമന്‍ കൂളി വയലില്‍ നിന്ന് എതിര്‍ ബോളറുടെ പന്ത് ലോംഗ് ഓണിനു മുകളിലൂടെ, നിലം തൊടാതെ അതിര്‍ത്തി കടത്തുകയാവും.
No comments:
Post a Comment