ചുവരെഴുത്തുകളുടെ കാലം
കൂട്ടുകാരെ നേടാതിരിക്കുക. ദു:ഖിക്കാതിരിക്കാന്‍ വേണ്ടി സഹപാഠികളില്‍ നിന്നുമകന്ന് നടന്നപ്പോള്‍ അവര്‍ എന്നെ ബുദ്ധിജീവി എന്നു വിളിച്ചു. ചിലര്‍ വിപ്ലവകവിതകള്‍ ചൊല്ലി എന്നെ സമീപിച്ചു. മുദ്രാവാക്യങ്ങള്‍ വേണമായിരുന്നു അവര്‍ക്ക്. ഞാനത് ഭംഗിയായി എഴുതിക്കൊടുത്തു. അപ്പോഴും അവര്‍ എന്റെ കൂട്ടുകാരാകരുതേ എന്നു പ്രാര്‍ഥിച്ചു. എന്നിട്ടും ചിലര്‍ എന്റെ സുഹൃത്‌നിരയിലേക്കു അനുവാദമില്ലാതെ നടന്നു കയറി. ഞാന്‍ അറിയാതെ, എന്നാല്‍ ഞാന്‍ വെറുക്കുമെന്നു മനസിലാക്കി അവര്‍ എന്നെ സ്‌നേഹിച്ചു. അവര്‍ക്കു ആണ്‍ പെണ്‍ ഭേദമുണ്ടായിരുന്നില്ല. കാരണം എന്റെ മുദ്രാവാക്യങ്ങളെ അവര്‍ അത്രമേല്‍ സ്‌നേഹിച്ചി രുന്നു.
No comments:
Post a Comment