Sunday, October 30, 2011

വേണമെങ്കില്‍ എന്നെ ഖാന്‍മാരുമായി താരതമ്യപ്പെടുത്തിക്കോളൂ!


വേണമെങ്കില്‍ എന്നെ ഖാന്‍മാരുമായി താരതമ്യപ്പെടുത്തിക്കോളൂ!

ഇമ്രാന്‍ ഹഷ്മിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് മര്‍ഡര്‍ 2 വിന്റെ കുതിപ്പ്. ഇപ്പോള്‍ തന്നെ ഇതിന്റെ അടുത്ത ഭാഗമായി മര്‍ഡര്‍ 3 വരുന്നതിന്റെ ചര്‍ച്ചകളും വന്നുകഴിഞ്ഞു. എങ്കിലും കയ്ച്ചിട്ടു തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലാണത്രേ നായകന്‍. പടം തകര്‍ത്തോടുമ്പോള്‍ ആരാധകരുടെ പ്രതികരണം നേരിട്ട് അറിയാന്‍ പറ്റാത്ത വിധം മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദ്രാബാദിലാണത്രേ കക്ഷി. മര്‍ഡര്‍ 2 വുമായി ബന്ധപ്പെട്ട് ഇതുവരേയും ടെലിവിഷന്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുക്കാന്‍ കഴിയത്തതിന്റെ വിഷമം ഇമ്രാന് കലഷലായുണ്ടത്രേ.
എപ്പോഴൊക്കെ ബട്ട് കുടുംബവും ഇമ്രാനും കൈകോര്‍ത്തുവോ അപ്പോഴൊക്കെയും വന്‍ ഹിറ്റുകളാണ് പിറന്നിട്ടുള്ളത്. ഇതുവരേയുള്ള കളക്ഷന്‍ റെക്കോര്‍ഡ് എടുത്തുനോക്കുമ്പോള്‍ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ സല്ലുവും അസിനും തകര്‍ത്തഭിനയിച്ച റെഡി നേടിയതിന്റെ തൊട്ടടുത്ത് തന്നെ ഇനീഷ്യല്‍ കളക്ഷന്‍ മര്‍ഡര്‍ 2 വിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഇതുവരേയുള്ള വന്‍ഹിറ്റ് പടങ്ങളുടെ ചാര്‍ട്ടിലും പടം സ്ഥാനം പിടിച്ചുകഴിഞ്ഞു. റിലീസ് ചെയ്തു മൂന്നു ദിവസത്തിനകം 15 കോടിയിലേറെയാണ് മര്‍ഡര്‍ 2 തിരിച്ചുപിടിച്ചത്. ഒരാഴ്ചക്കുള്ളില്‍ 50 കോടിയോളവും കളക്ട് ചെയ്തു കാഴിഞ്ഞു. അടുത്ത വര്‍ഷം തന്നെñഇതിന്റെ മൂന്നാംഭാഗവും ഉണ്ടാവുമെന്നാണ് നായകനും നിര്‍മാതാവും ഒരു പോലെ പറയുന്നത്.
എങ്കിലും ഇതുപോലുള്ള വമ്പന്‍ ഹിറ്റുകള്‍ കണ്ടിട്ടും ഇപ്പോഴും ബോളിവുഡിലെ ഇളമുറക്കാരുമായി തന്നെ താരതമ്യം ചെയ്യുന്ന പ്രവണത ഇമ്രാന് ഇഷ്ടപ്പെടുന്നില്ല. വേണമെങ്കില്‍ തന്നെ ഖാന്‍മാരുമായി താരതമ്യം ചെയ്‌തോളൂ. ഞാന്‍ സന്തോഷപൂര്‍വം സഹിച്ചോളാം.. ഇമ്രാന്‍ പറയുന്നു.
‘പടങ്ങളുടെ വിജയവും ലാഭവും എടുത്തു നോക്കുമ്പോള്‍ ഇന്നലെ വന്ന പുതുമുഖനായകരുമായല്ല എന്നെ താരതമ്യം ചെയ്യേണ്ടത്. അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖാന്‍ മാരുണ്ടാക്കുന്ന ലാഭത്തിന്റെ പകുതിയോ മൂന്നില്‍ ഒന്നോ ഭഗം ലാഭം എന്റെ സിനിമയും ഉണ്ടാക്കും. ഞാനിപ്പോള്‍ സിനിമയില്‍ വന്നിട്ട് ഏഴ് വര്‍ഷമേ ആയുള്ളൂ. ഇനി ഒരു അഞ്ച് വര്‍ഷം കൂടി എനിക്കു തരൂ, ഞാനാണവരേക്കാളും മുമ്പിലെന്ന് കാണിച്ചുതരാം..’
ഹഷ്മിയുടെ വാക്കുകള്‍ മറ്റു പല ഖാന്‍ ഇതര നായകരുടെതുമാവാതെ കാക്കണമേയെന്ന് ഇമ്രാന്‍ ഹഷ്മിക്കു തന്നെ ദൈവവത്തോടു പ്രാര്‍ഥിക്കാം. കൂടെ അജയ് ദേവ്ഗണിന്റേയും അക്ഷയ് കുമാറുമാരുടേയുമല്ലാം പിന്തുണ ഉറപ്പ്.

Tuesday, October 25, 2011

Monday, October 24, 2011

കമലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു



കമലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു

വീണ്ടുമൊരു കമല്‍ മാജിക് ഒരുങ്ങുന്നു. നന്‍പര്‍കളും 40 തിരുടര്‍കളും. സമീപകാലത്ത്
എടുത്തു പറയത്തക്ക ഹിറ്റുകളൊന്നുമില്ലാതിരുന്ന കമല്‍ ഈ സിനിമ ഏറെ പ്രതീക്ഷയോടെയണ് കാത്തിരിക്കുന്നത്. അവസാനം ഇറങ്ങിയ മന്‍മഥന്‍ അമ്പും ഉന്നൈപ്പോല്‍ ഒരുവനുമെല്ലാം വ്യത്യസ്തതാരനിര ഉണ്ടായിട്ടും ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണതോടെ കമലിന് ഏറെ ആവശ്യവും അനിവാര്യവുമായ ഹിറ്റ് ചേരുവകള്‍ ഇതിനകത്തുണ്ടാവുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
കമലിന്റെ കഴിഞ്ഞ കാലത്ത് ഇറങ്ങിയ കഥകളില്‍ നിന്നും വ്യത്യസ്തമായി തെന്നാലി പോലെയുള്ള ഒരു കോമഡി പടമാണ് ഇത്. കൂടാതെ മറ്റ് പല പ്രത്യേകതകളും ചിത്രത്തിനുണ്ട്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കമലും പ്രഭുവും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇതിനു മുമ്പ് ഈ സഖ്യം ഒന്നിച്ചഭിനയിച്ചപ്പോഴൊക്കെ ചിത്രം വന്‍തോതില്‍ പണം വാരിയിരുന്നു. അവസാനമായി ഇവര്‍ ഒരുമിച്ച് അഭിനയിച്ചത് സഞ്ജയ് ദത്ത് നായകനായ മുന്നാഭായ് എംബിബിഎസിന്റെ തമിഴ് റീമേക്കായ വസൂല്‍രാജ എംബിബിഎസിനു വേണ്ടിയായിരുന്നു. ഫലമോ ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിച്ചിത്രങ്ങളിലൊന്നാവുകയും ചെയ്തു. പ്രഭുവിനും ഇത് കഷ്ടകാലമായതിനാല്‍ കമലിനെപ്പോലെ ഒരു അടിയന്തിരഹിറ്റ് വേണം താനും.
ശിവാജി പ്രൊഡക്ഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍.

Tuesday, October 18, 2011

ഹോളിവുഡിലെ കോടീശ്വരികള്‍


ഹോളിവുഡിലെ കോടീശ്വരികള്‍

കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ഹോളിവുഡ് നടി ആഞ്ചലീന ജൂളിയുടെ ഒരു വര്‍ഷത്തെ വാര്‍ഷികവരുമാനമെടുത്താല്‍ മലയാളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇറങ്ങിയ എല്ലാ പടങ്ങളുടേയും ചെലവും കഴിഞ്ഞ് പിന്നെയും ബാക്കിയുണ്ടാവും, മുക്കാല്‍ പങ്കിലേറെ. ഇനിയൊരു പത്തുവര്‍ഷത്തേക്കു വരെയുള്ള എല്ലാ ചിത്രങ്ങളുടെ ചെലവ് എടുത്താല്‍ പിന്നെയും കിടക്കും, പകുതി!
അമേരിക്കയിലെ ഫോബ്‌സ് മാഗസിനാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ ഹോളിവുഡിലെ ഏറ്റവും കോടീശ്വരിമാരായ നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടത്. 2010 മുതല്‍ 2011 മെയ് വരെയുള്ള നടിമാരുടെ വരുമാനമാണ് ലിസ്റ്റില്‍. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹോളിവുഡിന്റെ സ്വപ്നസുന്ദരിയും ബ്രാഡ് പിറ്റിന്റെ കളത്രവുമായ ആഞ്ചലീന ജൂളിയും, സെക്‌സ് ആന്റ് സിറ്റി പരമ്പരയിലെ നായിക സാറ ജെസീക്ക പാര്‍ക്കറുമാണ്. കരിയറില്‍ കഴിഞ്ഞ വര്‍ഷം വമ്പന്‍ ഹിറ്റുകളൊന്നുമില്ലെങ്കിലും ബ്രാഡ് പിറ്റുമായുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ആഞ്ചലീന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ എന്നാണ് ആരാധകര്‍ ഈ നേട്ടത്തെക്കുറിച്ചു പറയുന്നത്. ഏകദേശം 30 മില്യണ്‍ ഡോളര്‍ വരും ഇരുവരുടേയും വാര്‍ഷികസമ്പാദ്യം!
ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനം പങ്കുവയ്ക്കുന്നത് അഭിനയമികവിലും സൗന്ദര്യത്തിലും ആഞ്ചലീനയോളം പേരുള്ളവര്‍ തന്നെ. ജെന്നിഫര്‍ ആനിസ്റ്റണും മുന്‍ ഓസ്‌കാര്‍ ജേതാവ് റീസ് വെതര്‍സ്പൂണും. ഈ വര്‍ഷം തുടക്കത്തില്‍ റിലീസ് ചെയ്ത ജെന്നിഫറിന്റെ ‘റൈഡും’ വെതര്‍സ്പൂണിന്റെ ‘ഹൗ ഡു യു നോ’ യും വന്‍ പണം വാരിച്ചിത്രങ്ങളായിരുന്നു. 28 മില്യണ്‍ ഡോളര്‍ വരും ഇവരുടെ വാര്‍ഷികവരുമാനം. അഭിനയം കൊണ്ടും സ്വരമാധുരി കൊണ്ടും ഒരുപോലെ ആരാധകരെ ആകര്‍ഷിച്ച ജൂലിയ റോബര്‍ട്‌സിനാണ് അഞ്ചാം സ്ഥാനം. കൂടെ ക്രിസ്റ്റിന്‍ സ്റ്റിവാര്‍ട്ടുമുണ്ട്. 20 മില്യണ്‍ ഡോളര്‍. ‘ചാര്‍ലീസ് ആഞ്ചല്‍സ്’നായികമാരിലൊരാളായ കാമറൂണ്‍ ഡയസും ഓസ്‌കാര്‍ ജേതാവ് സാന്ദ്ര ബുള്ളോക്കും മെറില്‍ സ്ട്രീപ്പുമൊക്കെ അതിസമ്പന്ന നടിമാരില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.