ഇന്റീരിയര്‍ ഭംഗി കൂട്ടാന്‍
ഇന്റീരിയര്‍ ഭംഗി കൂട്ടാന്‍ വീടുകളില്‍ പല പുതിയ പരീക്ഷണങ്ങളും ഇന്ന് വന്നു കഴിഞ്ഞു. ചെലവു കുറഞ്ഞ രീതിയിലും ഇന്റീരിയര്‍ ഭംഗി പതിന്‍മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധ്യമാവും വിധം ഇന്റീരിയര്‍ അലങ്കരിക്കാം. ലിവിങ് റൂമില്‍ വ്യത്യസ്‌തമായ ഫാള്‍സീലിങ് കൊടുക്കുന്നതാണ് പുതിയ ട്രെന്‍ഡുകളില്‍ ഒന്ന്. വ്യത്യസ്‌തമായ ട്രാക്ക് സീലിങ്ങുകള്‍ കൊടുത്ത് ഇവിടം ആകര്‍ഷകമാക്കാം. പല റേഞ്ചുകളില്‍ ഉള്ള ഫാള്‍സ് സീലിങ്ങുകള്‍ ഇന്നു പരീക്ഷിച്ചു വരുന്നു. വുഡന്‍ സീലിങ് തന്നെ പത്തു വിധത്തിലെങ്കിലും പരീക്ഷിക്കാവുന്ന തരമുണ്ട്.�
വാള്‍ പേപ്പറിലെ പെര്‍സനല്‍ ടച്ച്
പണ്ടത്തെ ബോക്‌ഡ് ടി വി ക്കു പകരം ഇപ്പോള്‍ എല്‍ സി ഡികളും എല്‍ ഇ ഡി
കളുമാണ് വീടുകളിലെ താരം. ഇവ ചുവരില്‍ തന്നെ നല്‍കുന്ന സിസ്‌റ്റമാണ്
ഇപ്പോള്‍ കൂടുതലായും ഉള്ളത്. ഇങ്ങനെ വരുമ്പോള്‍ ടിവിയ്‌ക്കൊപ്പം ചുവരില്‍
ഒരു വാള്‍ പാനലിങ് കൂടി കൊടുക്കുന്നു. ഇവിടെ വേണമെങ്കില്‍ ഇന്‍ ഡയറക്‌ട്
ലൈറ്റും നല്‍കാറുണ്ട്. വാള്‍ പേപ്പേര്‍സിലെ വ്യത്യസ്‌ത പരീക്ഷണങ്ങളാണ് ഇന്റീരിയര്‍ മോടി കൂട്ടാവുന്ന മറ്റൊരു അറേഞ്ച്‌്‌മെന്റ്. ഇത് മറ്റുള്ളവയെ അപേക്ഷിച്ച് ചെലവു കുറവുമാണ്. ഓരോ കണ്‍സെപ്‌ട് വെച്ചുള്ള വാള്‍ പേപ്പറുകള്‍ കൊണ്ട് വീട് അലങ്കരിക്കാം. മനോഹരവും വില കൂടിയതുമായ പെയിന്റിങ്ങുകള്‍ പരീക്ഷിക്കുന്നതു പോലെ തന്നെ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലും ഫോട്ടോകളിലും വേണമെങ്കില്‍ ഒരു പെര്‍സണല്‍ ടച്ചും നല്‍കാം. ലിവിങ്ങിലേയോ കിടപ്പുമുറിയിലേയോ ഭിത്തികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കാം. ഉദാഹരണത്തിന്, വീട്ടിലെ കുട്ടികളും മറ്റും വരച്ച ചിത്രങ്ങള്‍, കുടുംബഫോട്ടോകള്‍, ജന്‍മദിനത്തിനും ചോറൂണിനും മാമോദീസയ്‌ക്കും പേരിടല്‍ ചടങ്ങിനും വിനോദയാത്രയില്‍ എടുത്ത ചിത്രങ്ങള്‍ തുടങ്ങിയവ ലിവിങ്ങിലെ ഒരു വാള്‍ മുഴുവനുമായി കൊളാഷ് ചെയ്യാം. ഇവ ക്രിയാത്‌മകമായി ഉപയോഗിക്കുന്നത് വഴി വില കൂടിയ പെയിന്റിങ്ങുകള്‍ വാങ്ങുന്നതിന്റെ ചെലവ് ചുരുക്കുകയുമാവാം. വീടിരിക്കുന്ന�പ്രദേശങ്ങളിലെ ചെറിയ ചെറിയ വസ്‌തുക്കള്‍ (ഉദാ: പെബിള്‍സ് മുതലായവ) അലങ്കാരമായും ഷോപീസായും ഉപയോഗിക്കുന്ന ട്രെന്‍ഡുമുണ്ട്.
കര്‍ട്ടനുകളുടെ വൈവിധ്യം
പഴയ കാലത്തെ കര്‍ട്ടനുകള്‍ മാറി വ്യത്യസ്‌തയിനം ബ്ലൈന്‍ഡ്‌സുകള്‍
നല്‍കുകയാണ് ഇപ്പോള്‍ ചെയ്‌തു വരാറ്. വുഡന്‍ ബ്ലൈന്‍ഡ്, ബാംബൂ
ബ്ലൈന്‍ഡ്, റോമന്‍ ബ്ലൈന്‍ഡ് തുടങ്ങി വിവിധ തരം ബ്ലൈന്‍ഡ്‌സുകള്‍ ഇന്ന്
വിപണിയിലുണ്ട്. വിന്‍ഡോ ട്രീറ്റ്‌മെന്റിന് ഏറ്റവും അനുയോജ്യവും ഇതാണ്.
ഇത്തിരി വില കൂടുതലാണെങ്കിലും വുഡന്‍ ബ്ലൈന്‍ഡ്‌സുകളാണ് കൂടുതലായും
ഉപയോഗിച്ചു വരുന്നത്. ഫോള്‍ഡ് ചെയ്യാന്‍ പറ്റുന്ന വിധമുള്ള ട്രിപ്പിള്‍
ഷേഡ് സീബ്ര കര്‍ട്ടനുകളും ഡബിള്‍ ഷേഡ് കര്‍ട്ടനുകളും ഇന്നുണ്ട്.
അപ്‌ഹോള്‍സ്‌റ്ററി, കര്‍ട്ടന്‍ റോഡ്, കര്‍ട്ടന്‍, റഗ്‌സ് എന്നിവ പരമാവധി
മെയിന്റനന്‍സ് ഫ്രീ ആയതു തെരഞ്ഞെടുക്കാം. ഫോര്‍മല്‍ ലിവിങ്ങില്‍ അധികമലങ്കാരമാവാതെ എല്ലാ പരീക്ഷണങ്ങളും ഫാമിലി ലിവിങ്ങിലേക്ക് മാറ്റി വയ്‌ക്കുന്നതാണ് പുതിയ രീതിയും ട്രെന്‍ഡും. വീടിന്റെ കണ്‍സെപ്‌ട് അനുസരിച്ചാണ് ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കാറ്. ഫോര്‍മല്‍ ലിവിങ്ങില്‍ സ്‌റ്റെയില്‍ലെസ് സ്‌റ്റീലും മൈല്‍ഡ് സ്‌റ്റീലും കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ കൊടുക്കാം. എന്നാല്‍ ഫാമിലി ലിവിങ്ങില്‍ അല്‍പം ബള്‍ക്കി ആയിട്ടുള്ള സോഫാ സെറ്റുകളും മറ്റും ഉപയോഗിക്കാം. ലിവിങ്ങും ഡൈനിങ്ങും ഒന്നിച്ചു വരുന്ന സാഹചര്യത്തില്‍ ലിവിങ്ങിലെ വുഡന്‍ ഫര്‍ണിച്ചറിനോട് സാമ്യമുള്ള ഫര്‍ണിച്ചറുകള്‍ ഡൈനിങ് ഏരിയയിലും നല്‍കാം. അപ്‌ഹോള്‍സ്‌റ്ററിയായി ക്വാളിറ്റി റെക്‌സിനോ ആര്‍ട് ലെതറോ നല്‍കാവുന്നതുമാണ്. മുറികള്‍ക്ക് എപ്പോഴും ഫ്രെഷ്‌നസ് ഉണ്ടാവാന്‍ ചുവരുകളില്‍ ആകര്‍ഷകമായ ടെക്‌സ്‌ചര്‍ പെയിന്റിങ്ങുകളും മറ്റും നല്‍കാം. കളര്‍ഫുള്‍ കുഷ്യനുകളും മറ്റും മുറികള്‍ക്ക് പിന്നെയും ചാരുത പകരുന്നു.
ലൈറ്റിങ്ങ് ട്രെന്‍ഡുകള്‍
നാച്ചുറല്‍ ലൈറ്റിങ്ങിന് പ്രാധാന്യം നല്‍കിയാല്‍ ലൈറ്റിങ്ങിന്റെ കാര്യത്തിലും കൂടുതലായി വിളക്കുകളും മറ്റും വയ്‌ക്കുന്നതിന്റെ ചെലവ് ഒരു പരിധി വരെയും ഇല്ലാതാക്കാം. എല്‍ ഇ ഡി ലൈറ്റുകളും ആകര്‍ഷകമായ വിധം ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. ഇന്‍ഡോര്‍ പ്ലാന്റുകളും വീട്ടിനകത്ത് കൊടുക്കാവുന്നതാണ്. നല്ലവണ്ണം വെന്റിലേഷന്‍ ഉണ്ടാവാന്‍ അപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്‌ഥലപരിമിതിയെ മറികടന്ന് ബെഡ്‌റൂമുകള്‍ ഒരുക്കാന്‍ ശ്രദ്ധിക്കാം. ഓരോ മുറിക്കും അനുയോജ്യമായ രീതിയില്‍ കളര്‍ പാറ്റേണുകള്‍ നല്‍കാം. ബെഡ്‌റൂമില്‍ പഴയ രീതിയില്‍ നിന്നു മാറി കട്ടിലിന്റെ ഹെഡ് ബോര്‍ഡ് വാളില്‍ തന്നെ നല്‍കി വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കൂടാതെ ഇതിനൊപ്പം നൈറ്റ് ലാംപ്, ഇന്‍ഡയറക്‌ട് ലൈറ്റിങ്, സൈഡ് ടേബിള്‍ തുടങ്ങിയവയെല്ലാം അറേഞ്ച് ചെയ്യാം. ബാത്‌റൂമുകളില്‍ വെറ്റ് ഏരിയയും ഡ്രൈ ഏരിയയും കൊടുക്കുമ്പോള്‍ എന്‍ട്രന്‍സിന്റെ അടുത്തു തന്നെ വാഷ് ബേസിന്‍ നല്‍കാന്‍ ശ്രദ്ധിക്കാം. വ്യത്യസ്‌തഡിസൈനിലും നിറങ്ങളിലുമുള്ള വാഷ് ബേസിനുകളും ബാത്‌റൂം ടൈലുകളും ഇന്ന് വിപണിയിലുണ്ട്.
സെമി മോഡുലാറും ഫുള്ളി മോഡുലാറുമായ കിച്ചണുകളാണ് ഇന്ന് വീടുകളില്‍. കിച്ചണിലെ വര്‍ക് ട്രയാംഗിള്‍ കൃത്യമായി ഫ്രിഡ്‌ജ്, വാഷ് എരിയ, സിങ്ക് എന്നിങ്ങനെ പാലിക്കാന്‍ ശ്രദ്ധിക്കാം. അത്യാവശ്യ സാധനങ്ങള്‍ മാത്രം കിച്ചണില്‍ ഉപയോഗിക്കാം. കിച്ചണിലെ കാബിനറ്റുകള്‍ക്കും മറ്റും ഇപോര്‍ട്ടഡ് വുഡോ സ്‌റ്റെയിന്‍ലെസ് സ്‌റ്റീലോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. കിച്ചണില്‍ തന്നെ രണ്ടു പേര്‍ക്കിരികാവുന്ന തരം ബ്രേക്ക് ഫാസ്‌റ്റ് കൗണ്ടറുകള്‍ നല്‍കുന്ന ട്രെന്‍ഡ് ഇന്നുണ്ട്. ഇവ പുള്‍ ഔട്ട് പാന്‍ട്രി ടേബിളായാല്‍ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് സ്‌ഥലം ലാഭിക്കാന്‍ കഴിയുമെങ്കിലും
വീട്ടില്‍ കൂടുതന്‍ അംഗങ്ങളുണ്ടാവുമ്പോള്‍ അത്ര പ്രായോഗികമല്ല.
No comments:
Post a Comment