യൂട്ടിലിറ്റി നോക്കി..
വീടിന്റെ പേര്
ഗ്രേസ്, കണ്ണൂര്‍
വീട്ടുകാര്‍
റജിയാസ് കെ കെ, അമീന
ഡിസൈനര്‍
റജിയാസ് കെ കെ
2960 സ്്ക്വയര്‍ ഫീറ്റ്. 14 സെന്റ്
ചെലവ്
22 ലക്ഷം
വീട്ടുകാരന്‍ തന്നെ പ്ലാന്‍ വരച്ച് ചെയ്ത വീട്. ഇന്റീരിയര്‍ മാഗസിനുകളും മറ്റും സ്ഥിരം വായിച്ചിരുന്നത് പ്രചോദനമായി വീടുപണി ഏറ്റെടുക്കുകയായിരുന്നു. പഠനകാലത്തെ എന്‍ജിനീയറിങ് അനുഭവങ്ങളും അളവുകളും പ്ലാന്‍ വരയെ സഹായിച്ചു. വീടുപണി തുടങ്ങി ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയായി.
ഇന്റീരിയര്‍ മോടിപിടിപ്പിക്കുന്നതിനേക്കാള്‍ വീടിനകം യൂട്ടിലിറ്റിയ്ക്ക് പ്രാധാന്യം കൊടുക്കുകയായിരുന്നു ലക്ഷ്യം. വീടിനകത്ത് കയറുന്നയിടത്ത് തന്നെ ഡബിള്‍ ഹൈറ്റില്‍ സണ്‍ ലൈറ്റിനുള്ള ഭാഗം കൊടുത്തു. അവിടെ ട്രാന്‍സ്പാരന്റ് ആയ കളര്‍ ഗ്ലാസുകള്‍ നല്‍കി. വുഡ് ആന്റ് മെറ്റല്‍ കോംബിനേഷനാണ് ഗേറ്റിന്. മുറ്റത്ത് ഇന്റര്‍ലോക്ക് പേവിങ് ടൈലുകളും പതിച്ചു. ചെറുതെങ്കിലും ആകര്‍ഷകമായ ഒരു വരാന്തയും ഇവിടെ വരുന്നു.
സ്‌റ്റോറേജിനു നല്ലവണ്ണം പാധാന്യം നല്‍കിയതു കാണാം. ലിവിങ്ങില്‍ ഇന്‍ബില്‍റ്റ് വുഡ് നല്‍കുകയും ഇതിനു മുകളില്‍ സോഫയുടെ രൂപത്തില്‍ അപ്‌ഹോള്‍സ്റ്ററി നല്‍കുകയും ചെയ്തു. ഇത് ഫര്‍ണിഷിങ്ങിന്റെ ചെലവില്‍ നല്ല മാറ്റമുണ്ടാക്കി. സണ്‍ലൈറ്റിനു നേരെ ചുവടെ വരുന്ന ചുവരില്‍ ഒരു ഭാഗത്തായി ടെക്‌സ്ചര്‍ പെയിന്റ് ചെയ്തതും കാണാം. ലിവിങ്ങില്‍ തേക്ക് കൊണ്ടുള്ള വുഡ് ഫ്‌ളോറിങ് ചെയ്തത് മുറിയുടെ ആകെയുള്ള തീമിനോട് യോജിച്ചുപോവുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്‌ളോറിങ് അലങ്കരിച്ചിരിക്കുന്നത്. മുന്‍വശത്തു വരാന്തയുണ്ടെങ്കിലും സ്‌പേസ് വെറുതെ പോവുമല്ലോ എന്നു കരുതി മറ്റിടത്തൊന്നും ബാല്‍ക്കണിയോ ഓപണ്‍ സ്‌പേസോ നല്‍കിയിട്ടില്ല.
തേക് ആണ് പ്രധാനമായും ഉപയോഗിച്ച തടി. ജനലുകള്‍ക്കു ഈരുളും കൊടുത്തു. മര്‍ബിളിലാണ് സ്റ്റയര്‍കേസ്. അഞ്ചു ബെഡ്‌റൂമുകളാണ് ഇവിടെ. മൂന്നെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമായി വരുന്നു. മാസ്റ്റര്‍ ബെഡ്‌റൂമും മുകളിലാണ് വരുന്നത്. ലളിതമായ രീതിയില്‍ അലങ്കരിച്ച കിഡ്‌സ് റൂമായിരിക്കും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഇതിന്റെ ചുവരില്‍ ഇംഗ്ലീഷ് അക്ഷരമാല ഡിസൈന്‍ ചെയ്തുവച്ചത് ആരെയും ആകര്‍ഷിക്കും. കിച്ചണില്‍ അമിത അലങ്കാരങ്ങളൊന്നുമില്ലാതെ വീട്ടമ്മയുടെ സൗകര്യത്തിനനുസരിച്ച് വര്‍ക്ക് ഏരിയ ഡിസൈന്‍ ചെയ്തു. ടെറസില്‍ ഒരു സോളാര്‍ സിസ്റ്റവും വരുന്നു.
No comments:
Post a Comment