Thursday, May 31, 2012

തണല്‍ സംഘടനാ സ്ഥാപകന്‍ ഡോ. സുരേഷ്‌കുമാറിന്റെ വീട്


തണല്‍ സംഘടനാ സ്ഥാപകന്‍ ഡോ. സുരേഷ്‌കുമാറിന്റെ വീട്







Saturday, May 26, 2012

ചിക്കന്‍ സ്റ്റാളും മാപ്പിളപ്പാട്ടും


ചിക്കന്‍ സ്റ്റാളും മാപ്പിളപ്പാട്ടും

ചിക്കന്‍ സ്റ്റാളും മാപ്പിളപ്പാട്ടും തമ്മിലുള്ള അഭേദ്യകാഴ്ച ഇങ്ങനെ കണ്ടെന്നു വരില്ല. ശരിയാണ്. പാട്ടു പാടാന്‍ ചിക്കന്‍ കഴിക്കണമെന്നു അഭിപ്രായപ്പെട്ടത് യേശുദാസാണല്ലോ..

Friday, May 25, 2012

വെട്ടോറിയേയും കൂട്ടരേയും പിണക്കല്ലേ, സിനിമ മുടങ്ങും!


വെട്ടോറിയേയും കൂട്ടരേയും പിണക്കല്ലേ,സിനിമ മുടങ്ങും!

ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിന്റെ ഡാനിയല്‍ വെട്ടോറിയും ബ്രെണ്ടന്‍ മക്കുല്ലമെല്ലാം നമ്മുടെ ശത്രുക്കളായിരിക്കാം. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. ഇന്ത്യന്‍ സിനിമകളുടെ നല്ലൊരു ഭാഗം ഷൂട്ടിങ്ങിന്റെയും ഇഷ്ടവേദിയാണ് ന്യൂസിലാന്‍ഡ്. കഴിഞ്ഞ പത്തുകൊല്ലങ്ങള്‍ക്കിടയില്‍ കയ്യും കണക്കുമില്ലാത്ത സിനിമകളാണ് ന്യൂസിലാന്‍ഡില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഹിന്ദി സിനിമകള്‍ മാത്രം വരും ഏതാണ്ട് 150 ഓളം.  കഴിഞ്ഞ വര്‍ഷത്തെ വിജയം കൈവരിച്ച ഇമ്രാന്‍ ഖാന്‍ ചിത്രം ഐ ഹേറ്റ് ലവ് സ്‌റ്റോറീസ് തുടങ്ങി പല സിനിമകള്‍ക്കും വേദിയാണ് ന്യൂസിലന്‍ഡിലെ പ്രകൃതിരമണീയത.
ഇതാ, ഇപ്പോള്‍ 2003 ല്‍ ചാര്‍ലീസ് തെരോണ്‍ സംവിധാനിച്ച  ഇംഗ്ലീഷ് സിനിമയായ ‘ഇറ്റാലിയന്‍ ജോബി’ന്റെ ഹിന്ദി പതിപ്പിനും വേദിയാവുകയാണ് ന്യൂസിലാന്‍ഡ്. ലൊക്കേഷന്‍ ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡും വെല്ലിംങ്ടണും പിന്നെ മുംബൈയും. മുമ്പ് ഓക്ക്‌ലാന്‍ഡിലും വെല്ലിഗ്ടണിലും തന്നെയായിരുന്നു ഇറ്റാലിയന്‍ ജോബ് എന്ന പടത്തിന്റെ ഷൂട്ടിങ്ങില്‍ മുക്കാലും നടന്നത്. പടം സൂപ്പര്‍ ഹിറ്റ് പണംവാരിച്ചിത്രങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. അഭിഷേക് ബച്ചനും ബിപാഷ ബസുവുമാണ് നായികാനായകര്‍. ഹിന്ദിയില്‍ പ്ലയേര്‍സ്’എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു വലിയ കൊള്ള നടത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഭിഷേകിനേയും ബിപാഷയേയും കൂടാതെ ചിത്രത്തില്‍ സോനം കപൂറും നീല്‍ നിതിന്‍ മുകേഷും അഭിനയിക്കുന്നുണ്ട്. ബോളിവുഡിലെ ഇരട്ട സംവിധായകരായ അബ്ബാസ് മസ്താന്‍ ടീമിന്റേതാണ് ചിത്രം. ഇതിനിടെ ന്യൂസിലന്റ് പ്രധാനമന്ത്രി ജോണ്‍ കീയുടെ അഞ്ചുദിന ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ പ്ലേയേര്‍സി’ന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നടത്തിയതും ഒപ്പുവെച്ചതുമായ ചര്‍ച്ചകളിലും ഇന്ത്യന്‍ സിനിമാ വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ സൂചനകളുണ്ട്. സ്‌പോര്‍ട്‌സ് വിദ്യാഭ്യാസം പടുത്തുയര്‍ത്താനും ഇന്ത്യന്‍ സിനിമകള്‍ക്ക് ന്യൂസിലന്‍ഡില്‍ ചിത്രീകരിക്കാനുള്ള ഫലപ്രദമായ സാഹചര്യം ഒരുക്കിക്കൊടുക്കാനുമുള്ള  കരാറില്‍ ഇരുപ്രധാനമന്ത്രിമാരും ഒപ്പുവെച്ചെന്നാണ് അറിവ്. ഏതായാലും ഇനി നമ്മള്‍ വെട്ടോറിയേയും കൂട്ടരേയുമൊന്നും പിണക്കുന്നത് നല്ലതല്ലെന്ന് ചുരുക്കം.




Wednesday, May 23, 2012

മൂന്ന് ലെവലിലൊരു വീട്


മൂന്ന് ലെവലിലൊരു വീട്


വീടിരിക്കുന്ന സ്ഥലം നിരപ്പാക്കാതെ കുന്നിനനുസരിച്ച് വിവിധ ലെവലിലൊരു വീട്‌




Sunday, May 20, 2012

മാവേലി നാടു വാണീടും കാലം..


മാവേലി നാടു വാണീടും കാലം..

ഒരിക്കല്‍ ഒരോണക്കാലത്ത് മാവേലി കോട്ടയം മാര്‍ക്കറ്റ് കാണാന്‍ വന്നപ്പോള്‍..

Friday, May 18, 2012

ഇനി സോളാര്‍ വാഴും കാലും



ഇനി സോളാര്‍ വാഴും കാലും 

സോളാര്‍ തരംഗം ഇപ്പോള്‍ ഇന്‍വര്‍ട്ടറിലേക്കും ലൈറ്റുകളിലേക്കും കടന്നു കഴിഞ്ഞു. സൗരോര്‍ജം സംഭരിക്കുന്ന ബാറ്ററി വഴിയാണ് സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നത് ബാറ്ററിയില്ലാതെയും കണക്ട് ചെയ്യാവുന്ന വിധം പുതുമയുള്ള ഭാവത്തിലും മട്ടിലും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. സാധാരണ ഓഫീസുകളിലും വീടുകളിലും ഉപയോഗിച്ചു വരുന്ന ഇവ ഇപ്പോള്‍ വീടുകളിലും വ്യാപകമായിരിക്കുകയാണ്. ഒരു കിലോവാട്ടില്‍ നിന്നും ഏതാണ്ട് 150 യൂണിറ്റ് പവറെങ്കിലും കിട്ടും. പുതുതായി രംഗപ്രവേശം ചെയ്ത സോളാര്‍ ഇന്‍വര്‍ട്ടറുകളും ലൈറ്റുകളുമാണ് ഈ വിപണിയിലെ പുത്തന്‍ താരങ്ങള്‍.
സോളാര്‍ ഇന്‍വര്‍ട്ടറുകള്‍ 
സോളാര്‍ ഇന്‍വര്‍ട്ടറുകള്‍ ഹൈബ്രിഡ് ആയി കണക്ട് ചെയ്യാം. വെയിലുള്ളപ്പോള്‍ സൂര്യപകാശത്താലും വെയിലില്ലാത്തപ്പോള്‍ ഓട്ടോമാറ്റിക്കായി കെ എസ് ഇ ബി ലൈനിേേലക്കു മാറിയും ഇവ ചാര്‍ജ് ചെയ്യപ്പെടും. വെയില്‍ തിരിച്ചു വരുമ്പോള്‍ ഓട്ടോമാറ്റിക്കായി സൂര്യപ്രകാശത്തിലേക്കും. സാധാരണയെന്നപോലെ ടിവി, ഫാന്‍ ലൈറ്റുകള്‍ എന്നിവയെല്ലാം ഇതുവഴി തെളിയും. ഇതിന്റെ വില ഏതാണ്ട് 35000 മുതല്‍ 400000 രൂപ വരെ വരും. സാധാരണ സോളാറിന്റെ ഗാര്‍ഡന്‍ ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളുമാണ് ഉണ്ടാവാറുള്ളത്. ഇവ രാത്രി ഓട്ടോമാറ്റിക്കായി ഓണാവുകയും പകല്‍ ഓഫാവുകയും ചെയ്യും. എന്നാല്‍ വീടുകളില്‍ എല്‍ ഇ ഡി ലൈറ്റുമായി ചേര്‍ന്നാണ് സോളാര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന ലൈറ്റുകള്‍ വരുന്നത്. ഇവയ്ക്ക് പ്രത്യേകിച്ചുള്ള അധികചെലവുകളൊന്നുമില്ല. കപ്പാസിറ്റിയനുസരിച്ച് റേറ്റിലും ഏറ്റക്കുറച്ചിലുണ്ടാവും. ബായ്ക്കപ്പ്, ബാറ്ററി എത്രനേരം ചാര്‍ജ് ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
ആയുസ് കൂടിയ സോളാര്‍ ബള്‍ബുകള്‍
3 വാട്ട് പവറുള്ള സോളാര്‍ ലൈറ്റിന് പാനലും ബാറ്ററിയുമടക്കം ഏതാണ്ട് 5000 വരെ രൂപ വരും.  ഇവ ഏതാണ്ട് 3000 മുതല്‍ 3500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള ഏരിയയില്‍ വെളിച്ചമെത്തിക്കും. ഇത്തരം സോളാര്‍ എല്‍ ഇ ഡികള്‍ പല വീടുകളിലും ഇന്ന് വന്നു കഴിഞ്ഞു.  പവര്‍ കണ്‍സെപ്ഷന്‍ മറ്റുള്ളവയെ അപേക്ഷിച്ചു നോക്കുമ്പോള്‍ നന്നേ കുറവ്,  ആയുസ് കൂടുതല്‍ തുടങ്ങി നിരവധി ഗുണങ്ങളുമുണ്ട് ഇതിന്. 30000 മണിക്കൂര്‍ വരെയാണ് ഇതിന്റെ ആയുസ്. 3 വാട്ടിന്റെ ലൈറ്റുകളാണ് സാധാരണയുണ്ടാവുക. 2000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള ഒരു വീടിന്  60 മുതല്‍ 65 വാട്ട് വൈദ്യുതി മതിയാവും. ലെഡ് ഫ്രീ ആയതിനാല്‍ പരിസ്തിതി സൗഹാര്‍ദമാണെന്ന ഗുണവുമുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളല്ല. മാത്രവുമല്ല, കാലത്തിനൊത്ത ട്രെന്‍ഡി ഐറ്റവുമാണ്. പല കമ്പനികളും ഇത്തരം ലൈറ്റുകള്‍ വിപണിയിലിറക്കുന്നതിനാല്‍  ഇവയില്‍ നിന്നും ഗുണമേന്‍മയുള്ളത് തിരഞ്ഞെടുക്കണമെന്നതാണ് വലിയ കാര്യം.

കടപ്പാട്  സിജോ ജോസ്, ചീഫ് എക്‌സിക്യൂട്ടീവ്, ഏയ്‌സ് ടെക്‌നോളജീസ്. .


Thursday, May 17, 2012

ശ്രീകണ്ഠന്‍ നായരും നമ്മളും തമ്മില്‍


ശ്രീകണ്ഠന്‍ നായരും നമ്മളും തമ്മില്‍


മനോരമയ്ക്കു വേണ്ടി ശ്രീകണ്ഠന്‍ നായരുടെ വീട്ടില്‍ ഒരു ദിനം. നോക്കൂ, അദ്ദേഹം നല്ല ഫോമിലാണ്!

Wednesday, May 16, 2012

മീന്‍ പിടിക്കാന്‍ വരുന്നവര്‍ക്ക് ഒരു പാഠപുസ്തകം


മീന്‍ പിടിക്കാന്‍ വരുന്നവര്‍ക്ക് ഒരു പാഠപുസ്തകം


കല്ലാച്ചേരിപ്പുഴയില്‍ ഏതു സമയത്തും  സീസണ്‍ നോക്കാതെ വെള്ളത്തിലിറങ്ങി മീന്‍ പിടിക്കാന്‍ അദ്ദേഹം ഉണ്ടാവും. മീന്‍ പിടുത്തം മടുക്കാതിരിക്കാന്‍ അദ്ദേഹത്തിന്റേതായ ചില രീതികളുണ്ട്. അതിലൊന്നാണ് മീന്‍ പിടിക്കുമ്പോള്‍ ഉപയോഗി ക്കുന്ന തലേക്കെട്ട്. വെള്ളത്തിലിറങ്ങി നില്‍ക്കുമ്പോള്‍ അതിനകത്ത് എന്നും ചിപ്‌സോ മിസ്ചറോ ഉണ്ടാകും. മീന്‍ കിട്ടാതെ നിന്നു മുഷിയുമ്പോള്‍ അദ്ദേഹം തലേക്കെട്ടില്‍ നിന്നും ഇവയെടുത്ത് കൊറിക്കാന്‍ തുടങ്ങും, കഴുത്തോളം വെള്ളത്തില്‍.
പുതുതായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ് അദ്ദേഹം. അദ്ദേഹം എപ്പോള്‍ പറ മുകളിലേ ക്കുയര്‍ത്തുമ്പോഴും ചൂണ്ടലില്‍ മീന്‍ കുരുങ്ങിയിട്ടുണ്ടാവും.
ചിലപ്പോള്‍ അത് പയ്യത്തിയാവാം,
ഇരിമീനാവാം,
കടുവയാവാം,
തിരുതയാവാം.
ഏതു മീനാണ് തന്റെ ചൂണ്ടയില്‍ കൊത്തുന്നതെന്ന് കൃത്യമായി അറിയാനുള്ള  പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ടാ യിരുന്നു.
മെല്ലെ മെല്ലെ കൊത്തി, പൊങ്ങല്‍ പൊങ്ങിയും താണും നില്‍ക്കുമ്പോള്‍ ചെറിയ പയ്യത്തിയാവും. പൊങ്ങല്‍ കുറേ നേരം വിറച്ചു നില്‍ക്കുമ്പോള്‍ വലിയ പയ്യത്തി. പെട്ടെന്ന് ഒരു താഴ്ത്തും പിന്നെ കുറേ നേരം പൊങ്ങല്‍ വെള്ളത്തിനു മുകളില്‍ കാണാതെയുമാവുമ്പോള്‍ ഇരിമീനാവും അത്. കടവത്തൂരുകാരുടെ കരിമീന്‍.
ഇരിമീന്‍ കൊത്തുന്നതു പോലെ മറ്റൊരു മീന്‍ കൂടി കൊത്താറുണ്ട്. തുന്ത. മത്‌സ്യങ്ങളിലെ ആണും പെണ്ണുമല്ലാത്ത മീന്‍. ആരും ഇതിനെ തങ്ങളുടെ കഴുത്തിലടുക്കി വെച്ച മീന്‍ കൂട്ടയില്‍ ഇടാറില്ല. ഒന്നുകില്‍ വെള്ളത്തിലേക്കു തന്നെ ഇടും. അല്ലെ ങ്കില്‍ ഇനിയും ഇത് ശല്യപ്പെടുത്താന്‍ വരരുതെന്ന ഉദ്ദേശത്തോടെ കരയിലേക്കെറിയും. പക്ഷേ വിവിധ നിറങ്ങളുടെ സമ്മേളനം കൂടിയായിരുന്നു ഇതിന്റെ ശരീരം. പുഴമീനുകളിലെ സൗന്ദര്യറാണി എന്നു തന്നെ പറയാം. ഒന്നിനും കൊള്ളില്ല എന്നു മാത്രം. കടവത്തൂരിലെ തെറി പദങ്ങളുടെ നിഘണ്ടുവിലും തുന്ത സ്ഥാനം പിടിച്ചിരുന്നു. ഒന്നിനും കൊള്ളാത്തവന്‍ എന്നോ ആണും പെണ്ണും കെട്ടവന്‍ എന്നോ അര്‍ഥം കല്‍പ്പിക്കാവുന്ന പദം.




Saturday, May 12, 2012

പഴമ പുതുക്കി..


പഴമ പുതുക്കി..


ഡിസൈനര്‍  ആര്‍കിടെക്ട് സുജിത് കുമാര്‍, സുജിത് കുമാര്‍ ആര്‍കിടെക്ട്‌സ്, കണ്ണൂര്‍
1973 സ്‌ക്വയര്‍ ഫീറ്റ്
വീട്ടുകാരന്‍  രാമചന്ദ്രന്‍ കേയന്‍, വടകര, കോഴിക്കോട്
ചെലവ് 30 ലക്ഷം

വീടിരിക്കുന്ന ഭാഗത്ത് ഏതാണ്ട് 130 ഓളം വര്‍ഷം പഴക്കമുള്ള തറവാടു വീടായിരുന്നു. അതിനാല്‍ പഴയ വീടിന്റെ മട്ടും ഭാഗവും നിര്‍മാണരീതികളില്‍ പലയിടത്തും ഉപയോഗിച്ചു ചെയ്ത വീട്. കണ്‍ടെംപററി സ്‌റ്റൈല്‍. കാറ്റു വരുന്ന വഴിയിലാണ് വീടിരിക്കുന്നത്. ഓറിയന്റേഷന് പ്രാധാന്യം നല്‍കി.  പഴയ വീടിന്റെ വാതില്‍ വരുന്ന ഭാഗത്തു തന്നെയാണ് പുതിയ വീടിന്റെ വാതിലും. കാറ്റും സൂര്യവെളിച്ചവും യഥേഷ്ടം കിട്ടുന്ന വഴിയിലാണ് ജനലും വാതിലുകളുമല്ലാം വരുന്നത്.
ഭൂമിയുടെ പ്രത്യേകത കാരണം മൂന്ന് ലെവലുകളിലായാണ് വീടിനകം സ്ഥിതി ചെയ്യുന്നത്്. ഇവയില്‍ ആദ്യത്തെ ലെവലില്‍ സിറ്റ് ഔട്ടും ലിവിങ്ങും വരുന്നു. ബേസ്‌മെന്റ് ഫ്‌ളോറില്‍ ആണ്  ഫാമിലി ലിവിങ്ങും കിച്ചണും മാസ്റ്റര്‍ ബെഡ്‌റൂമും ഡൈനിങ്ങും വരുന്നത്. ഒന്നാം നിലയില്‍ രണ്ട് ബാത് അറ്റാച്ച്ഡ് കിടപ്പുമുറികള്‍ വേറെയും വരുന്നു. വാസ്തുനിയമങ്ങള്‍ കൃത്യമായും അനുശാസിച്ചാണ് വീടിന്റെ മുറികളെല്ലാം ചെയ്തിരിക്കുന്നത്. അടുക്കളയുടെ ഭാഗം വീടിന്റെ വടക്കുകിഴക്കന്‍ ഭാഗത്തു വരുന്നു.  മുന്‍വശത്തെ വാട്ടര്‍ ബോഡി  വീടിനാകമാനവും തണുത്ത കാലാവസ്ഥയും ചുറ്റുമുള്ള അന്തരീക്ഷം തണുപ്പിക്കുകയും ചെയ്യുന്നു. ഒന്നര വര്‍ഷമെടുത്തു വീടുപണി പൂര്‍ത്തിയാകാന്‍.








Wednesday, May 9, 2012

ഷൊര്‍ണൂര്‍ കടപ്പെടുന്ന മന.


ഷൊര്‍ണൂര്‍ കടപ്പെടുന്ന മന.
250 വര്‍ഷത്തിലേറെ പഴക്കമുള്ള ഷൊര്‍ണൂറിലെ കോഴിശേരി മനയില്‍ മലയാള മനോരമയ്ക്കു വേണ്ടി ഒരു ദിനം. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇരിക്കുന്ന സ്ഥലം ഒരുകാലത്ത് ഇവരുടേതായിരുന്നു..













‘പ്രിയ സഖാവേ,



‘പ്രിയ സഖാവേ, 

വലിയൊരിടവേളക്ക് ക്ഷമ ചോദിക്കുന്നു.
എഴുത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. അത് ഓര്‍മ്മകളെ തിരിച്ചു കൊണ്ടുവരും. ജേണലിസത്തിനു ശേഷം ജോലി തിര ഞ്ഞുള്ള യാത്ര എവിടം വരെയെത്തി?
ഞാന്‍ ഇപ്പോള്‍ ഐസിഎം എന്ന കോഴ്‌സിനു പഠിക്കുന്നു. പറശിനിക്കടവിലേക്കുള്ള രാവിലേയും വൈകുന്നേരമുള്ള യാത്ര ഉറക്കത്തിനു നല്‍കുകയാണു പതിവ്. ഇവിടുത്തെ പറശിനിക്കടവ് ശ്രീ മുത്തപ്പന്‍ പാവങ്ങളുടെ ദൈവമാണ്. പക്ഷേ പാവങ്ങള്‍ എന്നും പാവങ്ങളാണ് എന്നത് സത്യം.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടുന്നു. എന്റെ മുന്‍പ്രണയിനിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും കല്‍ക്കത്തയിലുള്ളവളുമായ അഞ്ജു ആത്മഹത്യ ചെയ്തു. ആ മരണം എന്നില്‍ ഏല്‍പ്പിക്കാന്‍ പലരും ശ്രമിക്കുന്നു. അഞ്ജു..
ഒരു പാവമായിരുന്നു അവള്‍. അവളുടെ വേര്‍പാടില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്. ഒരു പക്ഷേ, പലരും പുച്ഛി ക്കുന്ന എന്റെ പ്രണയത്തിന്  ഇന്നും ആയുസുണ്ടെന്ന് തോന്നുന്നു.
പ്രണയത്തിന്  എന്തുകൊണ്ടാണ് രക്തചിന്തകള്‍ കുറഞ്ഞുവരുന്നത്? പ്രണയത്തിന് കാതുമുറിച്ചു കൊടുത്ത വാന്‍ ഗോഗിനേയോ പ്രണയത്തിന്റെ ശിഖരങ്ങളില്‍ തൂങ്ങിമരിച്ച ഇടപ്പള്ളിയേയോ എന്തേ നമുക്കിന്ന് കാണാന്‍ കഴിയുന്നില്ല?
നീ എപ്പോഴെങ്കിലും അത് ചിന്തിച്ചിട്ടുണ്ടോ?
അഞ്ജുവിന്റെ വേര്‍പാടിനു ശേഷം വെളുപ്പും ചുവപ്പും കലര്‍ന്ന ലഹരിയിലാണ് പലപ്പോഴും. ആ ലഹരിയിലാണ് മൂന്ന് പ്രാവശ്യം ക്ലാസ്‌മേറ്റ്‌സ് എന്ന പടം കണ്ടത്. സഖാവും അത് പല പ്രാവശ്യം കാണണം. നമുക്ക് നഷ്ടമായ പ്രണയവും ക്യാംപസും രാഷ്ട്രീയവും പായാരവും പരിഭവവും അതുപോലെ പതിച്ചുവെച്ച ഒരു വെള്ളിത്തിര. നാം കടന്നുപോയ പല സീനുകളും ഈ ചിത്ര ത്തില്‍ കാണാന്‍ കഴിയുന്നു. ഇതിലൊന്നുമല്ല, എന്ന് പറയുമ്പോഴും അതില്‍ എന്തൊക്കെയോ ഉള്ളതായി തോന്നുന്നു.
ഞാന്‍ ഈ എഴുത്ത് എഴുതുമ്പോഴും എനിക്ക് ശക്തി പകരുന്നത് ചിന്തകളാണ്. ഓര്‍മ്മകളാണ്. നമുക്ക് നഷ്ടമാവുന്ന ഓര്‍മ്മകള്‍ അടയാളപ്പെടുത്താന്‍ ഇത്തരം എഴുത്തുകള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ.

കുറിപ്പ്: മാധവിക്കുട്ടിയുടെ നീര്‍മാതളത്തെ  ഞാനൊന്ന് പൊടിതട്ടി, ഈയിടെ. വല്ലാത്ത ഓര്‍മ്മകളും നൊമ്പരവുമാണ് ഈ പുസ്തകം. ഇതെന്നെ പരിചയപ്പെടുത്തിയത് അഞ്ജുവായിരുന്നു.
സഖാവേ, നിര്‍ത്തട്ടെ
മറുപടി എഴുതുക
സ്‌നേഹപൂര്‍വം,
ബിനീഷ് എസ് കൂത്തുപറമ്പ്’


Tuesday, May 8, 2012

തലശേരി അണിയാരത്തുള്ള എടത്തില്‍ അലിയുടെ സഫാനത്ത് വീട്


തലശേരി അണിയാരത്തുള്ള എടത്തില്‍ അലിയുടെ സഫാനത്ത് വീട് കുളത്തിനു മുകളിലൊരു സ്വപ്നവീട്
          വീടു കുളം തോണ്ടിയെന്നു പറയാറുണ്ട്. പക്ഷേ കുളത്തിനു മുകളില്‍ വീടു പണിതാലോ? പറഞ്ഞുവരുന്നത് കണ്ണൂര്‍ തലശേരി അണിയാരത്തുള്ള എടത്തില്‍ അലിയുടെയും ഭാര്യ ഫൗസിയയുടേയും സഫാനത്തില്‍ വീടിനെക്കുറിച്ചാണ്. വീടിരിക്കുന്ന സ്ഥലത്ത് ആദ്യമേ ഉണ്ടായിരുന്ന പടവുകളോടു കൂടിയ കുളം കൂടി ഉള്‍പ്പെടുത്തിയാണ് പണിതിരിക്കുന്നത്. വീടിന്റെ ചേലും വീട്ടിലുപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും കളര്‍ പാറ്റേണുമല്ലാം കാഴ്ചക്കാര്‍ക്കും കൗതുകമാണ്. ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമല്ലാം ആരും പ്രതീക്ഷിക്കാത്തത് ഒരുക്കിയെന്ന പ്രത്യേകത വേറെയുമുണ്ട്. എന്‍ജിനീയറായ ഫൈസല്‍ ബാലുശേരിയാണ് ഈ വ്യത്യസ്തവീടിന്റെ ശില്‍പി. 15 സെന്റ് ആണ് സ്ഥലം. മൊത്തം 3500 സ്‌ക്വയര്‍ ഫീറ്റ്. വീടെടുക്കുമ്പോള്‍ താഴ്ന്നതും പൊങ്ങിയതുമായ സ്ഥലവും പിന്നെ ഈ കുളവും വീട്ടുകാരെ ഒരു നൂറാവര്‍ത്തിയെങ്കിലും ആഴത്തില്‍ ചിന്തിപ്പിച്ചിരുന്നു. പടവുകളോടു കൂടിയ 200 ഓളം പഴക്കമെങ്കിലുമുള്ള കുളം ഒഴിവാക്കാനോ മണ്ണിട്ട് മൂടാനോ ആയിരുന്നു വീട്ടുകാരുടെ അഭിപ്രായം. എന്നാല്‍ എന്‍ജിനീയര്‍ ഇതിനൊട്ടു സമ്മതിച്ചില്ല. ഫൈസല്‍ പറയുന്നു. ‘ഇതു പോലുള്ള കുളങ്ങള് ഇപ്പോ കാണാനേയില്ല. മാത്രവുമല്ല, ഇത് മണ്ണിട്ട് മൂടുകയാണെങ്കില്‍ അതിനും ചെലവാകും ലക്ഷങ്ങള്‍. മണ്ണിട്ടു മൂടുന്നതിനേക്കാള്‍ ലാഭകരമാണ് നിലനിര്‍ത്തല്‍. അതുകൊണ്ട് പ്ലാനില്‍ ഇതും ഉള്‍പ്പെടുത്താമെന്നു വെച്ചു.’
കാറ്റും വെളിച്ചവും ആവോളം 
     ഷൗക്കത്തലിക്കും ഭാര്യ ഫൗസിയയ്ക്കും മക്കള്‍ക്കും ഈ വീടെടുക്കുമ്പോള്‍ മനസില്‍ അധികം സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. സമീപത്തെ കനകമലയില്‍ നിന്നുള്ള ഔഷധഗുണമുള്ള കാറ്റ് യഥേഷ്ടം കിട്ടണം. നല്ല വെളിച്ചവും വേണം. ഇത്ര മാത്രം. ബാക്കിയെല്ലാം എന്‍ജിനീയറുടെ ഔചിത്യവും ഐഡിയയും പോലെ. മുന്‍വശത്തെ വരാന്തയില്‍ തുടങ്ങി ഐഡിയകളുടെ പരീക്ഷണം. കുളത്തിനു മുകളിലാണ് വരാന്ത സ്ഥിതി ചെയ്യുന്നത്. വരാന്ത മുഴുവനും ഗ്ലാസും മെറ്റലുമുപയോഗിച്ചാണ് ഫ്‌ളോറിങ് ചെയ്തിരിക്കുന്നത്. താഴേക്കു നോക്കിയാല്‍ കുളത്തിലെ നീന്തിത്തുടിക്കുന്നñമത്‌സ്യങ്ങളെ കാണാം. വ്യത്യസ്ത ലെവലിലുള്ളതാണ് ഈ അത്ഭുതവീട്. എല്ലാം കൂട്ടി മൂന്ന് ലെവലെങ്കിലും വരും. ലെവല്‍ വ്യത്യാസവും ഇന്റീരിയറിലെ മായക്കാഴ്ചകളും വീടിന് ഒരു ത്രീഡി എഫക്‌ടെങ്കിലും പ്രദാനം ചെയ്യുന്നു. ഇവിടത്തെ ജനലുകളെല്ലാം വീട്ടുകാരുടെ ആഗ്രഹം പോലെ അരികിലെ കനകമലയ്ക്കു ചുവട്ടില്‍ വരുന്ന വയലിലേക്ക് തുറന്നിരിക്കുന്നു. അതിനാല്‍ എന്നും നല്ല കാറ്റും വെളിച്ചവും ഇവിടെ തത്തിക്കളിക്കുന്നതു കണാം. ഇത് ഏറ്റവും കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നത് ഡൈനിങ്ങിലായിരിക്കും. അരികിലെ ഭിത്തി മുഴുവനും പുറത്തേക്ക് തുറന്നിട്ടിരിക്കുകയാണ്. അതായത്, ചുവരു മുഴുവനും ജനാലയെന്നു പറയാം. കര്‍ട്ടനും ഗ്രില്ലും കൊതുകുവലയുമാണ് ഇവിടത്തെ ചുവര്. വീടിന്റെ മുറ്റത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ പ്രതീതിയാണ് ഇവിടത്തെ ഡൈനിങ്ങിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അനുഭവപ്പെടുക.
  ചെലവു ചുരുക്കിയ ഐഡിയകള്‍
     ചെലവു ചുരുക്കാനുള്ള മാതൃകകളുടെ പാഠപുസ്തകം കൂടിയാണ് സഫാനത്തില്‍ എന്നു പറയാം. ഫ്‌ളോറിങ്ങിനുപയോഗിച്ച ടൈലുകള്‍ തീര്‍ത്തും വില കുറഞ്ഞതാണെന്നു മാത്രമല്ല, അവ ഗ്രാനൈറ്റിന്റെയും മാര്‍ബിളിന്റെയും ഉപയോഗിച്ചു ബാക്കിയായ ചെറുപീസുകള്‍ കോര്‍ത്ത് ചെയ്തതാണ്. ഇവയ്ക്കിടയില്‍ ഒരു അലങ്കാരം പോലെ ടെറാകോട്ട ടൈലുകളും വരുന്നു. ചെലവു കുറവെങ്കിലും ഇവ നല്‍കുന്ന സൗന്ദര്യത്തിനു കയ്യും കണക്കുമില്ല. ആര്‍ക്കും മാതൃകയാക്കാവുന്ന മറ്റൊരു ചെലവു കുറഞ്ഞ ടെക്‌നിക്കാണ് ഇവിടത്തെ പുറം ചുവര്‍. സൂക്ഷിച്ചു നോക്കിയാലറിയാം, ഈ ചുവരിന്റെ പ്രത്യേകത. സാധാരണ നടവഴിയില്‍ കാണുന്ന ചരല്‍ക്കല്ലുകള്‍ ചേര്‍ത്തു വച്ച് അവ പ്രത്യേകകെമിക്കലും സിമന്റുമുപയോഗിച്ച് പതിച്ചു വയ്ക്കുകയായിരുന്നു. കാണാനുമൊരു രാജകീയ ലുക്ക്. ചെലവോ തുച്ഛവും! ലിവിങ് റൂമിന്റേയും അടുക്കളയുടേയും വശങ്ങളില്‍ ഗ്ലാസ് കൊണ്ട് പുറത്തേക്കു തുറക്കാന്‍ കഴിയുന്ന വിധം നല്ല പോലെ വെന്റിലേഷന്‍ നല്‍കിയതു കാണാം. ഒരു ട്യൂബ്‌ലൈറ്റില്‍ നിന്നുള്ളതു പോലത്തെ വെളിച്ചം എന്നും മുറികളില്‍ ഇവ നല്‍കുന്നു. വിവിധ ലവലിലുള്ള വീടായിട്ടു പോലും അവ അനുഭവപ്പെടാതെയും ആകര്‍ഷകമായ രീതിയിലും സംവിധാനിച്ചത് തന്നെയാണ് വീടിന്റെ വിജയമെന്നു കാണാം.
  ഹൃദയം നിറയ്ക്കും കളര്‍ സ്‌കീം
   ഡൈനിങ്ങിലെ ഒരു ചുവര് മുഴുവനും തുറന്നിട്ടിരിക്കുകയാണെന്നു പറഞ്ഞല്ലോ. ഇവിടത്തെ ഫര്‍ണിച്ചറുകളും ലാളിത്യത്തിനു മുതല്‍ക്കൂട്ടാവുന്നു. സ്റ്റീല്‍ ഗ്ലാസ് കോംബിനേഷനാണ് ഇത്. ലിവിങ്ങിലും ബെഡ്‌റൂമിലുമല്ലാം ആഡംബരസോഫകള്‍ നല്‍കാതെ കുഷന്‍ കട്ടകള്‍ വച്ച് കളര്‍ സ്‌കീമിനനുസരിച്ച് അപ്‌ഹോള്‍സ്റ്ററി ചെയ്തു. കാര്‍പെറ്റുകള്‍ മനോഹരമായി അലങ്കരിച്ച് സൗന്ദര്യം കൂട്ടിയതും ഇവിടെ കാണാം. മുകളിലും താഴെയുമായി അഞ്ച് കിടപ്പുമുറികളും വരുന്നു. എല്ലാ കിടപ്പുമുറികളും അറ്റാച്ച്ഡുമാണ്. മേല്‍ക്കൂരയ്ക്ക് സ്റ്റീലും അതിനു മുകളില്‍ ഓടും പാകി. ഉപയോഗിച്ച കളര്‍ സ്‌കീമിലുമുണ്ട് പ്രത്യേകതകളേറെ. പലയിടത്തും ഒരു വൃക്ഷത്തലപ്പിന്റെ തീമാണ് കളര്‍ സ്‌കീം. ഇതിനൊപ്പം ഹാര്‍ട്ട് ബീറ്റ്‌സിന്റെ തീം ഉള്‍ക്കൊള്ളിച്ച് ബോര്‍ഡറുകളും നല്‍കി. ബാത് റൂമിലാവട്ടെ ഒരു സീബ്ര രീതിയില്‍ ബ്ലാക്ക്് ആന്റ് വൈറ്റ് വരകളും.
  ഡബിള്‍ ഹൈറ്റിലൊരു കിച്ചണ്‍
   15X 15 ആണ് കിച്ചന്റെ അളവ്. ഡബിള്‍ ഹൈറ്റില്‍ കിട്ടാവുന്നത്ര വെന്റിലേഷന്‍ വരുന്ന വിധമാണ് ഇതിന്റെ നിര്‍മാണം. നല്ലവണ്ണം സ്‌കൈലൈറ്റ് ഇവിടെ ലഭിക്കുന്നു. ഡബിള്‍ ഹൈറ്റിലായതിനാല്‍ അടുക്കളയിലെ മണവും മറ്റും കിച്ചണില്‍ അധികം നില്‍ക്കുകയുമില്ല. വീടിനകത്തേക്ക് പാതി കയറിനില്‍ക്കുന്ന കിണറാണ് മറ്റൊരാകര്‍ഷണം. കൂടാതെ പുത്തന്‍ മുറിയായി ഒരു യൂട്ടിലിറ്റി മുറിയും ഇവിടെയുണ്ട്. മൂന്ന് ലെവലില്‍ നില്‍ക്കുന്ന സ്റ്റയര്‍ കേസ് ഇടയ്ക്ക് അല്‍പനേരം വിശ്രമിക്കാവുന്ന രീതിയില്‍ ലാന്‍ഡിങ് നല്‍കിയാണ് പണി കഴിപ്പിച്ചത്. ഒരേ സമയം ജനലായും വാതിലായും ഉപയോഗിക്കാവുന്ന തരം മുന്‍വാതിലും മറ്റു വാതിലുകളുമല്ലാം ആകര്‍ഷണീയതയ്ക്ക് മാറ്റു കൂട്ടുന്നു. ഇതു കൊണ്ടു തന്നെയാവാം, സ്വപ്നവീടുകളില്‍ സഫാനത്തില്‍ എളുപ്പം സ്ഥാനം പിടിക്കുന്നതും.

Monday, May 7, 2012

താമരമൊട്ടു പോലെ ശാന്തിഗിരി.


താമരമൊട്ടു പോലെ ശാന്തിഗിരി.
തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തില്‍ മലയാള മനോരമയ്ക്കു വേണ്ടി ഒരു ദിനം ചെലവഴിച്ചപ്പോള്‍..

എലിത്തോട് പാലം


എലിത്തോട് പാലം ഒരു മഴക്കാലമായിരുന്നു അത്. മഴ പെയ്ത് വെള്ളം കയറിയ സമയം. വര്‍ഷത്തില്‍ രണ്ടു തവണ കടവത്തൂരില്‍ വെള്ളപ്പൊക്കമുണ്ടാവും. അപ്പോഴൊ ക്കെയും കടവത്തൂരിന്റെ അതിര്‍ത്തികളിലൊന്നായ എലിത്തോട് പാലം മുങ്ങുകയും കടവത്തൂര്‍ അന്യനാടുകളില്‍ നിന്ന് ഒറ്റപ്പെട്ട് ഇവിടേയ്ക്കുള്ള ഗതാഗതം ഇല്ലാതാവുകയും ചെയ്യും. വെള്ളപ്പൊക്കത്തിന്റെ ശൗര്യത്തെ നാട്ടുകാര്‍ ആഘോഷപൂര്‍വം റോഡുക ളില്‍ ചങ്ങാടങ്ങളിറക്കുകയും നീന്തിയും ആസ്വദിക്കുന്ന സമയം കൂടിയാണ് ഇത്. ജാഫറിനേയും അഷ്‌ക്കറിനേയും ഉസ്മാന്‍ എമ്മിനേയും പോലുള്ളവര്‍ എലിത്തോട് പാലത്തിനു മുകളില്‍ നിന്നും അലറി വിളിച്ച് പായുന്ന വെള്ളത്തിലേക്ക് എടുത്തു ചാടി കാണികളെ ആകര്‍ഷിക്കും. തങ്ങളുടെ ധീരത തെളിയിക്കും. നാട്ടിലെ രാഷ്ട്രീയ സംഘട്ടനത്തില്‍ ഭാഗഭാക്കാവുന്നതിനു മുമ്പുള്ള ഏറ്റവും വലിയ ധീരതയായിരുന്നു അത്. എലിത്തോടു പാലത്തിനു മുകളില്‍ നിന്നും താഴേയ്ക്ക്, നിറഞ്ഞ വെള്ള ത്തിലേക്ക് എടുത്തു ചാടുക! തങ്ങള്‍ ധീരരാണെന്നും എന്തിനും പോന്നവരാണെന്നും തെളിയിക്കാന്‍ പലര്‍ക്കും അക്കാലത്ത് നീന്തം പടിക്കേണ്ടി വന്നു.

Wednesday, May 2, 2012

മുറ്റത്തേക്കിറങ്ങി നില്‍ക്കുന്ന മേട


മുറ്റത്തേക്കിറങ്ങി നില്‍ക്കുന്നñമേട
വീടിന്റെ പേര് മേട. പത്തു സെന്റിലായി 1100 സ്‌ക്വയര്‍ ഫീറ്റ്. ചെലവായതു വെറും ഒന്‍പതു ലക്ഷവും. രണ്ടു നിലകളിലായി മൂന്ന് കിടപ്പുമുറികളുമുണ്ട്. പറഞ്ഞുവരുന്നത് കോഴിക്കോട് വേങ്ങേരിയിലുള്ള ബാബുവിന്റെ പറമ്പത്ത് വീടിനെക്കുറിച്ചാണ്. 2009 നായിരുന്നു വീടിന്റെ പണി പൂര്‍ത്തിയായത്. പണി തീരാന്‍ ഏതാണ്ട് മൂന്നരവര്‍ഷമെടുത്തു. സമയമെടുത്തു ചെയ്തതുകൊണ്ടാണ് വീട് ഇത്രയും മനോഹരമായതെന്ന് ബാബുവിന്റെ പക്ഷം. ഇതിന് പിന്തുണ പ്രഖ്യാപിച്ച് ഭാര്യ വത്‌സലയും മകന്‍ ഋത്വിക്കുമുണ്ട് കൂടെ. വീടുപണിയുന്ന സമയത്ത് തിരക്കിട്ട യാത്രകളായിരുന്നു. കേരളത്തിലെ 14 ജില്ലകളിലുമുള്ള സൗന്ദര്യമുള്ള വീടുകളും കൊട്ടാരങ്ങളും കാണാനിറങ്ങി. ഇവയില്‍ നിന്നൊക്കെയുള്ള മാതൃകകള്‍ വീടിന്റെ പല ഭാഗങ്ങളിലും പരീക്ഷിക്കുകയും ചെയ്തു. ഉദാഹരണത്തിന് വീടിന്റെ താഴികക്കുടം തന്നെ. അതു പണിതത് വയനാട്ടിലുള്ള പഴശ്ശിയുടെ സ്മാരകകുടീരം മാതൃകയാക്കിയാണ്. ‘നാല് കൊല്ലം മുമ്പ് കോഴിക്കോട്ടെ പഴയ ക്രിസ്ത്യന്‍ പള്ളി പൊളിച്ചപ്പോള്‍ കിട്ടിയ ബെല്‍ജിയം ഗ്ലാസ് അപ്പടി എടുത്ത് വീട്ടിലെ ജനലിനും ഗ്ലാസ് പണിക്കുമുപയോഗിച്ചു. കന്യാകുമാരിയിലെ കൊട്ടാരത്തിലെ ചില നിര്‍മാണരീതികളും ഇവിടെയുണ്ട്. ഇത്തരം പഴയ ആര്‍കിടെക്ചറില്‍ നമ്മള്‍ക്ക് പഠിക്കാനും അനുകരിക്കാനും കൊറേ കാര്യങ്ങളുണ്ട്..’ മെഡിക്കല്‍ ബിസിനസുകാരനായ ബാബു പറയുന്നു. അനാവശ്യബീമുകള്‍ ഒഴിവാക്കി അനാവശ്യബീമുകള്‍ കഴിവതും ഒഴിവാക്കിയതാണ് വീടിന്റെ പ്രത്യേകതകളില്‍ പ്രധാനം. തറയൊരുക്കിയ നിലത്തെ മണ്ണ് ഉറപ്പുള്ളതായതിനാല്‍ ഇവിടെ ബെല്‍റ്റ് ഇട്ടിട്ടില്ല. നല്ല ഒരു കല്‍പണിക്കാരന്റേയും മരപ്പണിക്കാരന്റേയും സഹായവും പിന്നെ ഒരു ആര്‍കിടെക്ടിന്റെ പ്രചോദനവുമാണ് മേട ഇത്രയും മനോഹരമായതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. പ്ലാന്‍ ഏകദേശരൂപമായതിനു ശേഷം അതിന്റെ അളവുകളെക്കുറിച്ചും മറും അറിയാനും ഫൈനല്‍ ഡിസൈനിങ്ങിനും സഹായിച്ചത് ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിനിയായ ഹരിതയാണ്. ബെല്‍റ്റ് അധികം വേണ്ട എന്ന നിര്‍ദേശം അവരുടേതായിരുന്നു. ആദ്യം ബാബുവിന്റെ മനസില്‍ വന്നത് വീടിന്റെ എലിവേഷന്‍. സമയമെടുത്തു ചെയ്താല്‍ പെര്‍ഫക്ഷന്‍ കൂടുമെന്ന പഴയ വിദ്യയില്‍ ആകൃഷ്ടനായി വളരെ സാവധാനമായിരുന്നു പണി പൂര്‍ത്തിയായത്. പഴശി കുടീരത്തിന്റെ മാതൃക കാട്ടിക്കൊടുക്കാനായി ആശാരിമാരായ ഗണേഷനേയും പ്രതീഷിനേയും വയനാട്ടില്‍ കൊണ്ടുപോയി കാട്ടിക്കൊടുത്തു. കോലായയില്‍ പ്രത്യേകഫര്‍ണിച്ചറൊന്നുമില്ലെങ്കിലും ഒറ്റക്കരിങ്കല്ലില്‍ ചാരുപടിയെ അനുസ്മരിപ്പിക്കുന്ന ഇരിപ്പിടമാണുള്ളത്. ഇതിനു സ്‌പെഷ്യല്‍ ക്രെഡിറ്റ് കല്‍പണിക്കാരനായ രാധാകൃഷ്ണനു അവകാശപ്പെട്ടതും. ഒരു പാറപ്പുറത്തിരിക്കുന്ന സുഖം ഇത് നല്‍കുന്നു. ഇവിടെ വരുന്നവര്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന ഇടവുമിതാണെന്ന് വീട്ടുകാരി വത്‌സലയുടെ സാക്ഷ്യം. സ്റ്റയര്‍ കേസ് വെറും പടികള്‍ മാത്രമാവാതെ ഒരു ഗ്യാലറിയിലിരിക്കുന്ന പ്രതീതിയുണ്ടാക്കും. റെക്ടാങ്കുലാര്‍ ഷേപ്പിലുള്ള ഇത് ചെലവും ചുരുക്കി. സായാഹ്‌നങ്ങളിലെ ചര്‍ച്ചകള്‍ക്കു പറ്റിയ ഇടവുമാണ്. ‘ഏഴു മേല്‍ക്കൂരയാണിവിടെ. ഓരോ മുറിക്കും മേല്‍ക്കൂരയുണ്ട്.. ’ ബാബു മേല്‍ക്കൂര വിശേഷങ്ങളിലേക്ക് നീങ്ങി. മേല്‍ക്കൂരയിലെ കഴുക്കോലും മറ്റു തടിപ്പണിയുമൊക്കെ സ്ഥലനാമമായ വേങ്ങേരിയെ അനുസ്മരിപ്പിക്കും വിധം ഔഷധമരമായ വേങ്ങമരം ഉപയോഗിച്ചാണ് പണി കഴിപ്പിച്ചത്. ജനലും വാതിലും പണിയാന്‍ പ്ലാവും തേക്കും ഉപയോഗിച്ചു. ഫാനില്ലാത്ത വീട് ‘സ്വന്തമായി വീടെടുക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. എല്ലാ മേഖലയിലും നമ്മുടെ കണ്ണെത്തും. സാമ്പത്തികലാഭവുമുണ്ട്. പിന്നെ പരിചയമായിക്കഴിഞ്ഞാല്‍ എളുപ്പമാണ്. ഇപ്പോ തന്നെ എന്റെ അനിയനു വേണ്ട വീടും ഒരുക്കുന്നതു ഞാന്‍ തന്നെയാ.. ’ ബാബുവിന്റെ ആത്മവിശ്വാസം നിറഞ്ഞ സ്വരം. വീട് മറ്റാരെങ്കിലുമാണെടുത്തിരുന്നതെങ്കില്‍ ഇതിലും കൂടുതല്‍ പണം ചെലവാവുവെന്ന കാര്യത്തില്‍ ബാബുവിനു സംശയമില്ല. ഒരു റിസോര്‍ട്ടിലെത്തുന്ന പ്രതീതിയാണ് ഇവിടെ. ഈ കാലാവസ്ഥ എന്നും നിലനിര്‍ത്താന്‍ ലാന്‍ഡ്‌സ്‌കേപ്പും വലിയ പങ്കു വഹിക്കുന്നു. വെറും 900 രൂപ മാത്രമേ ലാന്‍ഡ്‌സ്‌കേപ്പ് അലങ്കരിക്കാന്‍