അണ്‍വാണ്ടഡ് അമ്മമാര്‍ക്കും കുട്ടികള്‍ക്കും സ്വാഗതം.
കഥകളാണ് ഇവിടെ നിറയെ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാമോ എന്ന് തിരിച്ചുചോദിക്കാന്‍ തോന്നുന്ന അനുഭവങ്ങള്‍. ജീവിതം കഥകളേക്കാള്‍ നാടകീയമാവുന്ന സന്ദര്‍ഭങ്ങള്‍. അവയില്‍ ഒന്ന് ഇങ്ങനെ: ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അവള് കേരളത്തിനു പുറത്ത് നഴ്സ്. അവന് പ്രൊഫൈലില്‍ ജോലിയുടെ കോളത്തില്‍ ആദ്യം ഡോക്ടറും പിന്നെ എന്‍ജിനീയറും അതിനു ശേഷം ഫോട്ടോഗ്രാഫറുമായി. പരിചയം വളര്‍ന്ന് അവന് ദൂരങ്ങള്‍ സഞ്ചരിച്ച് അവളുടെ അടുത്തെത്തി. ഇരുവരുമൊത്ത് ഷോപ്പിങ് മാളുകളും മള്‍ട്ടിപ്ലക്സ് തീയേറ്ററുകളും കയറിയിറങ്ങി. ഇതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ ദിനങ്ങള്‍. അവള് കരുതി. ഇതിനിടെ അവളില്‍ ഒരു പുതിയ ജീവനും തളിര്ത്തുതുടങ്ങിയിരുന്നു. ഒഴിവുദിനങ്ങള്‍ തീര്‍ന്നപ്പോള്‍ അവന് പെട്ടെന്നൊരു ദിനം അപ്രത്യക്ഷനായി. അവള് വഴിയറിയാത്ത ലോകത്ത് തനിച്ചും. അവള്‍ക്ക് വയസ് 18.
ഈ ആശാകേന്ദ്രത്തിന്റെ സാരഥികളായ അനി ജോര്‍ജിനും ഭാര്യ ആശയ്ക്കും ഇവിടെയെത്തുന്ന പ്രായം തികയാത്ത അമ്മമാരും കുട്ടികളും സ്വന്തം ചോര തന്നെ. ഇവര്‍ക്ക് ആറ് മക്കള്‍. എങ്കിലും ഇവിടെയുള്ളതെല്ലാം ഇവരുടെ മക്കള്‍. സ്നേഹിച്ചു ചതിക്കപ്പെട്ടവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും �അണ്‍വാണ്ടഡ്� അമ്മമാര്‍ക്കും കുട്ടികള്‍ക്കും എന്നും ഇവിടെ സ്വാഗതം. നിലവിലിതു വരെ പ്രസവിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട 107 അനാഥകുട്ടികള്‍ ഇവരിലൂടെ സനാഥരായി.
�അണ്‍വാണ്ടഡ്�അമ്മമാരുടെ കേരളം
�മാറിയ ജീവിതസാഹചര്യവും വലിയ മാധ്യമ സ്വാധീനവും.�എന്തുകൊണ്ട് സമൂഹത്തില്‍ അവിവാഹിതരായ അമ്മമാര്‍ പെരുകുന്നു എന്ന ചോദ്യത്തിന് അനി ജോര്‍ജിനും ആശയ്ക്കും പറയാനുള്ളത് ഒറ്റശ്വാസത്തില്‍ ഈ നിരീക്ഷണം. മീഡിയകളുടെ സ്വാധീനം വളരെ വലുതാണ്. പ്രണയത്തെ തെറ്റായി സമീപിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമകളാണ് ഇന്നിറങ്ങുന്നതില്‍ കൂടുതലും. മൊബൈല്‍ ഫോണ്‍ എന്ന നല്ല മാധ്യമം വില്ലനായി അവതരിക്കുന്നതും മറ്റൊരു കാര്യം. �ഈയിടെ സൈബര്‍ സെല്ലിന്റെ ഇന്‍സ്പെക്ടര്‍ ഇവിടെ വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്, 20 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് നിങ്ങള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുമ്പോള്‍ ഓര്‍ക്കുക, ഒരു ടൈംബോംബാണ് നല്‍കുന്നതെന്ന്. അത് ഏത് സമയത്തും പൊട്ടിത്തെറിക്കാം.�
മക്കളെ തോന്നുന്ന പടി വളരാന്‍ വിടുന്ന കുടുംബങ്ങളുമുണ്ട്. അവരുടെ അടുത്ത കൂട്ടുകാരാരെന്നോ ക്ലാസ് ടീച്ചരാരെന്നോ അവരെവിടെയെല്ലാം പോവുന്നെന്നോ ശ്രദ്ധിക്കാന്‍ ഇവര്‍ക്കു സമയമുണ്ടാവില്ല. മക്കളാണെങ്കില്‍ വഴിതെറ്റി നടക്കാന്‍ ഇതൊരു സന്ദര്‍ഭമായി എണ്ണുകയും ചെയ്യുന്നു. കുറച്ചുമാസം മുമ്പ് നടന്ന സംഭവം: അത്യാവശ്യം നല്ല ഉദ്യോഗവും സമൂഹത്തില്‍ പദവിയുമൊക്കെയുള്ള ഒരു അമ്മയും മകളും ഇവിടെ വന്നു. ആറുമാസം ഗര്‍ഭമായിട്ടു പോലും അമ്മയ്ക്ക് മകള്‍ ഗര്‍ഭിണിയാണെന്ന് മനസിലായതേ ഇല്ല!
സിനിമാക്കഥയല്ല!
മറ്റൊരു കഥ, ഗള്‍ഫില്‍ വെച്ച് പരിചയപ്പെട്ട്, പരിചയം വളര്‍ന്ന് ഗര്‍ഭിണിയായി. പയ്യന് പറഞ്ഞു, കുഞ്ഞിനെ അബോര്‍ട്ട് ചെയ്താലേ കെട്ടുകയുള്ളൂ എന്ന്. അവള് പക്ഷേ അബോര്‍ട്ട് ചെയ്യാതെ ഇവിടെ വന്ന് പ്രസവിച്ചു. പ്രസവിച്ച് മടങ്ങാന്‍ നേരം അവള് പറഞ്ഞു. ഞാന്‍ ഇനി കല്യാണം കഴിക്കുകയാണെങ്കില്‍ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറഞ്ഞ് മകനെ കൊണ്ടുപോവും. ഓകെയെന്ന് ഞങ്ങളും. പിന്നെ കല്യാണം കഴിഞ്ഞ് അഞ്ചെട്ടുമാസത്തിനു ശേഷം അവള് വന്ന് കുട്ടിയെ ദത്തെടുത്തു. കുറച്ചുകാലം കഴിഞ്ഞ് അവര്‍ക്ക് പിന്നെയും കുട്ടികളുണ്ടായപ്പോള്‍ ആദ്യകുട്ടിയെ വേണ്ടെന്ന് പറഞ്ഞ് ഇവിടെ തന്നെ തിരിച്ചേല്‍പ്പിച്ചു. ദൈവകാരുണ്യം കൊണ്ട് ആ കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരു നല്ല കുടുംബം തന്നെ മുന്നോട്ടു വന്നു. പോവാന്‍ നേരം കുട്ടി പറഞ്ഞതോര്‍മ്മയുണ്ട്, ഇനി ഞാനാരെയും അപ്പാ, അമ്മേ എന്നു വിളിക്കില്ലെന്ന്.
ഭ്രൂണഹത്യ സാര്‍വത്രികം
ഇവിടെ എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ മാനസികമായി ആകെ തകര്‍ന്നിട്ടുണ്ടാവും. ഏതാണ്ട് ജീവിതം കഴിഞ്ഞെന്ന ചിന്തയില്‍ ആത്മഹത്യയുടേയൊക്കെ വക്കിലായിരിക്കും. അവര്‍ക്ക് ശേഷവും ജീവിതമുണ്ടെന്ന തിരിച്ചറിവ് നല്കി കൗണ്‍സലിങ്ങൊക്കെ നല്‍കിയാണ് ഇവിടെ പാര്‍പ്പിക്കുക. �ഇവിടത്തെ ഹോംലി അന്തരീക്ഷം അവരെ മാറ്റാറുണ്ട്. ഇവരൊക്കെയും ഞങ്ങളുടെ മകളോ സഹോദരിയോ ആയി ആണ് ഞങ്ങള്‍ കാണാറ്. അവര്‍ക്ക് ഡോക്ടര്‍മാരുടേയും ആയമാരുടേയും സേവനവും ലഭ്യമാണ്.�
വന്ധ്യതയും കൂടുന്നു
ചിലപ്പോള്‍ ആദ്യകുട്ടിയെ ഭ്രൂണഹത്യ ചെയ്തതിനു ശേഷം പിന്നെ കുട്ടികളില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഉടന്‍ കുട്ടികള്‍ വേണ്ടെന്ന പുതുതലമുറയുഉടെ കാഴ്ചപ്പാടും വന്ധ്യതയ്ക്ക് ഒരു കാരണം. ജീവിതമൊക്കെ ഒന്ന് സ്ഥിരപ്പെട്ട് കുട്ടികളാവാം എന്ന് കരുതി വര്‍ഷങ്ങള്‍ കഴിയുന്നതോടെ ജീവിതവുമില്ല, കുട്ടികളുമില്ല എന്ന സ്ഥിതിയാവും. �അഞ്ചു തവണ വന്ധ്യതാ ചികിത്സ ചെയ്ത് മടുത്ത് ഇവിടെ വന്നവരുണ്ട്. ചികിത്സയ്ക്കൊന്നും പോവാതെ നേരിട്ടു വരുന്നവരും ഏറെ. ഇത്തരം സ്്ഥാപനങ്ങള്‍ക്ക് മൂന്ന് ലൈസന്‍സുകളാണ് ആവശ്യം. അണ്‍വാണ്ടഡ് അമ്മമാരെ സംരക്ഷിക്കാനുള്ളത്, കുഞ്ഞുങ്ങളെ നോക്കാനുള്ളത്, ദത്ത് കൊടുക്കാനുള്ളത്. അണ്‍വാണ്ടഡ് മദേര്സിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള പത്തില്‍ താഴെ സ്ഥാപനങ്ങളേ നമ്മുടെ കേരളത്തിലുള്ളൂ.�
പിറക്കാതെ പോവുന്ന കുട്ടികള്‍ക്കായി
പ്രസവിച്ചു ഏല്‍പ്പിക്കുന്നതിനു പകരം ചിലരെങ്കിലും അപൂര്‍വമായി കുട്ടിയെ കൂടെ കൊണ്ടുപോവാറുണ്ട്. സ്വന്തമായി കുട്ടികളുള്ള ആളുകള്‍ തന്നെ മറ്റൊരു കുട്ടിയെ ദത്തെടുക്കുന്ന സ്ഥിതിയും കണ്ടുവരുന്നുണ്ട്. എങ്കിലും കുട്ടികളില്ലാത്ത നിരവധി പേര് ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനാല്‍ അതത്ര പ്രോത്സാഹിപ്പിക്കാറില്ല. �കോളജ് ക്യാംപസുകളിലും മറ്റും ബോധവല്‍ക്കരണം നടത്താനായി സേവ് ലൈഫ് എന്ന പേരില്‍ കുട്ടിയെ ഉപേക്ഷിക്കുന്നതിനെതിരേയും ഭ്രൂണഹത്യയ്ക്കെതിരേയും ഒരു ക്യാംപെയ്ന് നടത്താനുള്ള പദ്ധതിയുമുണ്ട്. ഒരു ജീവന് തടയാന്‍ ആര്‍ക്കാണ് അവകാശം? � ഏയ്ഞ്ചലും പിയുഷും സംഘവും അവരുടെ പ്രിയപ്പെട്ട അപ്പായുടേയും അമ്മായുടേയും ചുറ്റും വട്ടം കൂടി.
:(
ReplyDeleteമുല്യച്യുതി,സംസ്കാരമിലായ്മ,ടെക്നോളജിയുടെ അതിപ്രസരം നമ്മുടെ മുൻപിൽ ചൂണ്ടികാണിക്കാൻ ഒരുപാട് ന്യയികരണങ്ങൾ ഉണ്ട്,, എന്നാൽ സ്വയം തന്നിലേക്ക് തിരിയാനും തന്റെ തെറ്റുകൾ സ്വയം തിരുത്താനും ആരും ശ്രമികുന്നില്ല എന്നതാണ് ഇ കാലഘടത്തിന്റെ ഏറ്റവും വല്യ വിരോദാഭാസം.......!!
ReplyDelete