ഒരു ഡീ ജേ ഓണവിശേഷം
ഓണത്തിന് ഈ പ്രാവശ്യം മലയാളിയുടെ പ്രിയപ്പെട്ട തടിയനൊപ്പം ഒരു ജൂനിയര്‍
കൂടിയുണ്ട്. പേര് കാമാഖ്യ. �ആറുമാസം പ്രായമായതേയുള്ളൂ. ഈ പ്രാവശ്യം
എനിക്കും മായയ്‌ക്കും ഏതായാലും സ്‌പെഷ്യലാണ്. കാമാഖ്യയ്‌ക്കൊപ്പമുള്ള ആദ്യ
ഓണം. അവളുടെ കളിചിരികള്‍. എല്ലാം കൂടി ഈ ഓണം ഒന്ന് തകര്‍ക്കണം ബായ്..�
ശേഖര്‍ മേനോന്‍ കൊച്ചി വൈറ്റിലയിലെ വീട്ടില്‍ തിരക്കുകള്‍ക്കിടയില്‍
കിട്ടിയ അല്‍പനേരം ഓണാഘോഷത്തിന്റെ മുന്നോടിയെന്ന വണ്ണം കുടുംബത്തിനൊപ്പം
ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡീജേയിങ്ങിലെ കേരളത്തിനകത്തും പുറത്തുമായി 500 ലധികം വേദികള്‍ പങ്കിട്ട ചരിത്രമുണ്ട് ശേഖറിന്. സിനിമയിലെത്തുന്നതിനു മുമ്പേ തുടങ്ങിയതാണ് സംഗീതത്തോടുള്ള ഭ്രമം. പ്ലസ് ടു കഴിഞ്ഞതു മുതല്‍ ഡീജേയിങ്ങിങ് തുടങ്ങി. സംഗീതത്തോടുള്ള അടക്കാനാവാത്ത ഇഷ്‌ടം ഡീജേയിങ്ങിലെത്തിച്ചപ്പോള്‍ ആദ്യമായി ഫോര്‍മുല വണ്‍ എന്ന ചെറുകിടഹോട്ടലിലാണ് വേണ്ടി 2001 ല്‍, മുഴുവന്‍ സമയ ഡീജേ ചെയ്‌തു തുടങ്ങിയത്. ഈ രംഗത്തെ അതികായരുടെ ചുവടുകള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചും സ്വന്തമായ ഈണങ്ങളും സ്റ്റൈലുകളും സൃഷ്‌ടിച്ചും ശേഖര്‍ പതുക്കെ ഡിജേയിങ് എന്ന മലയാളിക്ക് അന്ന് അത്രയൊന്നും പരിചിതമല്ലാത്ത പുതുമേഖലയില്‍ പുതിയ തരംഗങ്ങള്‍ സൃഷ്‌ടിക്കുകയായിരുന്നു. ആഗോളരംഗത്തെ ട്രന്‍ഡുകളെല്ലാം കൃത്യമായും അപ്‌ഡേറ്റ് ചെയ്‌ത് ശേഖര്‍ സൃഷ്‌ടിച്ച ട്രന്‍ഡ് സെറ്ററുകള്‍ കാണികളേയും ആവേശം കൊള്ളിക്കുകയായിരുന്നു. കൊച്ചിയേക്കാള്‍ വലിയ നഗരങ്ങളില്‍ നിന്ന് ക്ഷണം കിട്ടിയെങ്കിലും അവിടേക്കൊന്നും പോവാതെ കൊച്ചിയെ �ടാ തടിയാ�യിലെ ലൂക്കിനെപ്പൊലെ അളവറ്റ് സ്‌നേഹിച്ച് ഈ തനി കൊച്ചിപ്പയ്യന്‍ ഇവിടെത്തന്നെ തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് പകരുകയായിരുന്നു.

ഡീജേയിങ്ങും സിനിമാപ്രവേശവും
�ടാ തടിയാ�യിലേക്ക് വരാന്‍ എനിക്ക് ആദ്യം പ്ലാനൊന്നുമില്ലായിരുന്നു. ആഷിഖ് വിളിച്ചപ്പോഴും അത്ഭുതമായിരുന്നു. എന്നെത്തന്നെയാണോ ഉദ്ദേശിച്ചത് എന്ന സംശയവും. പിന്നെ കഥ കേട്ടപ്പൊഴാണ് ഇത് കൊള്ളാമല്ലോ എന്ന് തോന്നിയതും ആ സിനിമയിലെ ലൂക്കായതും.� ശേഖര്‍ മനസു തുറന്നു.
ശേഖര്‍ ടാ തയിയായ്‌ക്കു മുമ്പും സിനിമയില്‍ തന്റെ റീമിക്‌സും ഡീജേയുമായി രംഗപ്രവേശം ചെയ്‌തിട്ടുണ്ട്. ആഷിഖിന്റെ തന്നെ �സാള്‍ട്ട് ആന്റ് പെപ്പര്‍� എന്ന ചിത്രത്തില്‍ ആനക്കള്ളന്‍ എന്ന റീമിക്‌സുമായി ചെറുതായൊരു മുഖം കാട്ടല്‍. �ഞാന്‍ ഡീജേയിങ് തുടങ്ങുമ്പോള്‍ ഇവിടെ അതൊരു പരിചിതമല്ലാത്ത മേഖലയായിരുന്നു. ക്ലബുകളൊക്കെ വളരെ കുറവായിരുന്നു. ആ സമയത്ത് പുതിയ പാട്ടുകള്‍ക്കു വേണ്ടി ഏറെ അലഞ്ഞിട്ടുണ്ട്. അന്ന് ഈ വികിപീഡിയ സര്‍ച്ചും യൂട്യൂബുമൊന്നും ഇത്രയും വ്യാപകമായിരുന്നില്ലല്ലോ..�
ശേഖറിന്റെ വാക്കുകളില്‍ ഒരു ഫ്‌ളാഷ് ബാക്ക് ഓര്‍മയുടെ പച്ചപിടിച്ച ചിത്രം.
കുടുംബവീടുകളിലെ ഓണഓര്‍മകള്‍
അന്നൊക്കെ കുട്ടിക്കാലവും ഓണവുമൊക്കെ സംഗീതമയമായിരുന്നു. കുട്ടിക്കാലത്തെ ഓര്‍മകളില്‍ പ്രധാനം യാത്രകളുടേതാണ്. ചിലപ്പോള്‍ അച്ഛന്റെ വൈറ്റിലയിലെ വീട്ടിലായിരിക്കും ഓണം. മറ്റു ചിലപ്പോള്‍ അമ്മയുടെ പാലക്കാട്ടുള്ള വീട്ടിലും. പിന്നെ കൊല്ലത്തെ ശാസ്‌താംകോട്ടയിലെ ബന്ധുവീടുകളിലും പോവും. അങ്ങനെ വിവിധയിടങ്ങളിലെ ഓണസദ്യയുണ്ണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. �അന്നേ, ഈ തടിയുണ്ട്. സിനിമയിലേതു പോലെ എല്ലാവരുടേയും ലീഡറാവുന്ന പ്രകൃതമൊന്നുമല്ല. എവിടെയൊങ്കിലും ആരും കാണാത്ത ഒരിടം കിട്ടിയാല്‍ എതുങ്ങിക്കൂടുന്ന പ്രകൃതമാണ്. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയിലെ മാത്തുക്കുട്ടീന്റെ ഫ്രണ്ടിനെപ്പോലെ. അധികമാരോടും മിംഗിള്‍ ചെയ്യാനും പോവില്ല. � ശേഖര്‍ ഓര്‍മിക്കുന്നു.
എങ്കിലും ഓണക്കാലത്ത് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യവും ആവേശത്തോടെ
ചെയ്‌തിരുന്നു. കൂട്ടുകാരുമൊത്തുള്ള കളികള്‍. അടിച്ചുപൊളികള്‍.. എല്ലാം.
�ഇപ്പോള്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് ജീവിതമായതിനാല്‍ പഴയ ഓണത്തിന്റെ
പകിട്ടൊന്നും കിട്ടാറില്ലെങ്കിലും ഞങ്ങളുടേതായ രീതിയില്‍ ഓണം
ആഘോഷിക്കുന്നു.�ഇപ്പോ ഓണം യാന്ത്രികമായി, ബായ്
പണ്ടൊക്കെ ഓണത്തിന് നാട്ടിലെ കൃഷിയുമായും വയലുമായുമൊക്കെ വലിയ
ബന്ധമുണ്ടായിരുന്നു. കുട്ടിക്കാലത്തെ അമ്മൂമ്മയുടെ കൂടെയുള്ള ഓണമൊക്കെ
ഇപ്പോഴും മനസിലുണ്ട്. �പിന്നീട് ഡി ജെ ആയപ്പോള്‍ പുതുവര്‍ഷം
ആഘോഷിക്കുന്നതു പോലത്തന്നെയാണ് അന്നൊക്കെ ഓണവും ആഘോഷിച്ചിരുന്നത്.�
ഇന്നത്തെ ഓണത്തിന് ഒരു യാന്ത്രികത കൈവന്നിട്ടില്ലേ എന്ന സംശയം കൂടിയുണ്ട്
ശേഖറിന്. എല്ലാം ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളത് നമുക്ക്
കടകളില്‍ കിട്ടും. നമ്മള്‍ ചെന്ന് വാങ്ങിയാല്‍ മാത്രം മതി. ദാ, ഇപ്പോള്‍
ഓണവും നമ്മുടെ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്. നമ്മള്‍ ഒരു
യന്ത്രമനുഷ്യനെപ്പൊലെ ചെന്ന് വാങ്ങിയാല്‍ മാത്രം മതി. �പിന്നെ
പണ്ടത്തേപ്പോലെയല്ല. ഇപ്പോള്‍ ഒരുപാട് ആഘോഷങ്ങള്‍ക്കിടയില്‍ ഓണവും ഒരു
ആഘോഷം എന്ന സ്ഥിതിയായിട്ടില്ലേ എന്ന സംശയവുമുണ്ട്. ഓണം എന്നത്
പ്രത്യേകിച്ചുള്ള ഒരു ആഘോഷമേ അല്ലാതായി. ഇപ്പോഴത്തെ തലമുറയിലെ ഭൂരിപക്ഷവും
അങ്ങനെ ചിന്തിക്കുന്നവരാണെന്നെനിക്കു തോന്നുന്നു.�ശേഖറിന്റെ വാക്കുകളില്‍ ഒരു തത്വചിന്തകന്റെ ദാര്‍ശനികത.
നിക്കാഹ് കഴിഞ്ഞ കഥ

ഈ ഓണം പോലെ കഴിഞ്ഞ ഓണവും സ്‌പെഷ്യലായിരുന്നു. ആ ഓണത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആദ്യപടമായ �ടാ തടിയാ�യുടെ ഫോട്ടോ ഷൂട്ട്. അന്ന് ആയൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ ഫോട്ടോഷൂട്ടാണല്ലോ. അതിനാല്‍ ആ ഓണക്കാലം മുഴുവന്‍ ഇതിന്റെയൊരു ലഹരിയായിരുന്നു.
�പിന്നെ �ടാ തടിയാ�യില്‍ എന്റെ വാലായി അഭിനയിച്ച ശ്രീനാഥ് ഭാസിയു ഞാനും തമ്മിലുള്ള നിക്കാഹ് കഴിഞ്ഞു..�
വരാനിരിക്കുന്ന സിനിമകളേതെന്ന ചോദ്യത്തിനുള്ള ഉത്തരം ടപ്പേന്നു വന്നപ്പോള്‍ ഈ ചോദ്യത്തിനു തന്നെയാണോ ശേഖര്‍ ഉത്തരം പറഞ്ഞതെന്ന് സംശയിച്ച് വീണ്ടും ചോദ്യമാവര്‍ത്തിച്ചപ്പോള്‍ സിനിമയിലെ എതിര്‍സ്ഥാനാര്‍ഥിയായ ജയരാജ് വാര്യര്‍ അഭിനയിച്ച എതിര്‍സ്ഥാനാര്‍ഥിയെ കീഴ്‌പ്പെടുത്തിയ പൊട്ടിച്ചിരിയായിരുന്നു മറുപടി. ടാ തടിയായിലെ തടിയനും എലുമ്പനും ഒന്നിക്കുന്ന അടുത്ത ചിത്രത്തിന്റെ പേരാണ് നിക്കാഹ്. ജയരാജ് സംവിധാനം ചെയ്യുന്ന ക്യാമല്‍ സഫാരിയിലും ശേഖര്‍ ഒരു പ്രധാനറോള്‍ ചെയ്യുന്നുണ്ട്.
�ഇങ്ങനെയൊക്കെയാണ് ബായ്, എന്റെ വിശേഷങ്ങള്‍..�
പോരാന്‍ നേരം ശേഖറിന്റെ ലൂക്ക് സ്റ്റൈലിലൊരു സല്യൂട്ടും.




































