Tuesday, September 3, 2013

അവളെയോര്‍ത്ത്‌ കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്‌റ്റ്‌....



 അവളെയോര്‍ത്ത്‌ കുടിച്ച കള്ളും
 നനഞ്ഞ മഴയും വേസ്‌റ്റ്‌..

ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ഈ ഡയലോഗിന്‌ ഒരു പ്രത്യേകചന്തമുണ്ട്‌. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കഴിഞ്ഞുപോയവരാണേറെയും. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക്‌, പ്രണയിക്കുന്നവര്‍ക്ക്‌, നിരാശാകാമുകര്‍ക്ക്‌ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു. ഒപ്പം എഴുത്തുകാരന്‍ അനൂപ്‌ മേനോന്‌ കുറച്ചധികം പൂച്ചെണ്ടുകളും.















സീന്‍ അന്‍പത്തിഒന്ന്‌
കുറച്ചു ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു പകല്‍.
എന്നും വന്നിരിക്കാറുള്ള കടല്‍പ്പാലത്തില്‍ കഥകള്‍ പറഞ്ഞുനില്‍ക്കുകയാണ്‌ സ്‌റ്റീഫനും ജോണും. ഫ്‌ളാഷ്‌ ബാക്ക്‌ കാഴ്‌ചയായി അവരുടെ പഴയ ബ്ലാക്ക്‌& വൈറ്റ്‌ സൗഹൃദക്കാഴ്‌ചകളുമുണ്ട്‌.
സ്‌റ്റീഫന്‍ പതുക്കെ ചിരിച്ചുകൊണ്ട്‌: എന്നാലും അവള്‌ എന്നാ പണിയാടാ, നമ്മക്ക്‌ രണ്ടു പേര്‍ക്കും തന്നേ?
ജോണ്‍ ശാന്തനായി: അവളെയോര്‍ത്ത്‌ കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്‌റ്റ്‌..
സ്‌റ്റീഫന്‍: സത്യം. അലക്‌സച്ചായന്‍ ചോദിച്ചിരുന്നെങ്കി എത്രയാന്നുവെച്ചാ ഞാന്‍ കൊടുത്തേനേ. അങ്ങേരെന്തിനാ വെറുതേ..
ജോണ്‍: അതൊക്കെ ഓകെ. പിന്നെ, നീയെന്നാത്തിനാടാ, പാതി സ്വത്ത്‌ എന്റെ പേരിലെഴുതി വച്ചേ?
സ്‌റ്റീഫന്‍ സംശയത്തോടെ: ആരെഴുതി വെച്ചു..?
ജോണ്‍: എന്നോടു കമലുചേട്ടന്‍ പറഞ്ഞു, ആശുപത്രീല്‌ വെച്ച്‌..
സ്‌റ്റീഫന്‍ നിസാരമായി: കമലു അങ്ങനെ സെന്റിയെളക്കാന്‍ പറഞ്ഞതാവും. ഞാനങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. പിന്നേയ്‌, എനിക്ക്‌ വട്ടല്ലേ?
ജോണ്‍ മൂളിക്കൊണ്ട്‌: ചുമ്മാതല്ല, ആ അലക്‌സ്‌ വിഷം കലക്കിത്തന്നത്‌..
ജോണ്‍ ചിരിച്ചുകൊണ്ട്‌ കൈയ്യിലെ കടലമണികളിലൊരെണ്ണം സ്‌റ്റീഫന്റെ വായിലേക്കിടുന്നു. അരികില്‍ ആര്‍ത്തിരമ്പുന്ന കടലലകള്‍. ആ കടല്‍പ്പാലത്തില്‍ വിദൂരദൃശ്യമായി അവരിരുവരും.

1 comment:

  1. ലാളിത്യമാണ്‌ പെട്ടെന്ന് കീഴടക്കാന്‍ നല്ലത്.ഇത് നല്ലൊരു ഉദാഹരണം

    ReplyDelete