എന്റെ ഈയിടെ കല്യാണം കഴിഞ്ഞ സഹോദരിയുടെ അഭിപ്രായത്തില്‍ വീട്ടിലെ ഏറ്റവും ഭാഗ്യവാന് ഞാനാണ്. മറ്റു പലരേക്കാളും മുമ്പേ, പല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും എനിക്കു കഴിഞ്ഞു എന്നാണു അവള് പറയാറ്. അവള് ഇതു പറയുമ്പോള്‍ അവള്‍ക്കു സ്നേഹനിധിയായ ഒരു ഭര്‍ത്താവിനെ കിട്ടിയതാണു ഏറ്റവും വലിയ ഭാഗ്യമെന്നു ഞാന്‍ പറയും. പിന്നെ ഒരു ലോകരഹസ്യമെന്ന മട്ടില്‍, അതിലും വലിയ ഭാഗ്യം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഒരാളുടെ സഹോദരിയാവാന്‍ കഴിഞ്ഞതാണെന്നും ഓര്‍മ്മിപ്പിക്കും. പതിവു അഹങ്കാരത്തോടു കൂടി തന്നെ.
Tuesday, September 10, 2013
ഒപ്പിടെടാ പട്ടി തെണ്ടി നായിന്റെ..
ഒപ്പിടെടാ പട്ടി തെണ്ടി നായിന്റെ..
മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാകോമഡിസീനുകള്‍ പലതുണ്ട്. പക്ഷേ, അവയില്‍ ഇന്നസെന്റിന്റെ സാന്നിധ്യം കൂടിയാവുമ്പോള്‍ നിറം കൂടുകയും ആഴത്തില്‍ വേരൂന്നുകയും ചെയ്യുന്നു. സ്‌ക്രീനിലെ അഭിനയമികവിനു മുന്നില്‍ നമ്മള്‍ പൊട്ടിച്ചിരിച്ച് നമോവാകം ചെയ്‌ത ഈ രംഗം മിഥുനം എന്ന ചിത്രത്തിലേതാണ്. പറയുന്നത് ഇച്ചിരി എഡിറ്റു ചെയ്യേണ്ട കാര്യമാണെങ്കിലും ഇന്നച്ചന്‍ കോമഡികളില്‍ എനിക്കേറ്റവും ഇഷ്‌ടം ഈ സിനിമയിലെ വേഷം തന്നെ.
ഐ എസ് ഐ മാര്‍ക്കെവിടെ?
സൂക്ഷിച്ച് നോക്ക് സാറേ. അപ്പോ കാണും.
സാറേ, ഇത് ഡല്‍ഹീന്നു കൊണ്ടുവന്ന ബെസ്‌റ്റ് സ്വിച്ചാണ് സാര്‍.
ഐ എസ്‌ഐ മാര്‍ക്ക് നിര്‍ബന്ധമാണ്.
മോന്തയ്‌ക്കൊന്നു കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ചു കൊടുക്കെടാ. അപ്പോ കാണും മാര്‍ക്ക്..
അതൊക്കെ പോട്ടെ. കേബിള്‍സൊക്കെ ഏതാ? ആര്‍വൈഡ് അല്ലേ?
അതേ സാര്‍..
ഇല്ലെങ്കില്‍ നീ എന്തു ചെയ്യും? നീ മിണ്ടരുത്.
ലൈറ്റിനും മെഷീനിനും ഒക്കെ ഒരേ കണക്ഷനാണോ?
അത് ഇതിനെടേല്..
അത് പാടില്ലെന്ന് അറിഞ്ഞുകൂടേ? ഇത് ഞാന്‍ സമ്മതിക്കില്ല.
സമ്മതിച്ചില്ലേല്‍ താനിവിടുന്ന് പോവില്ല.
ഇയാളാരാ?
സാര്‍, ഒരു വഴിപോക്കനാണ്. സാര്‍.
അല്ല, ഞാനിവന്റെ ചേട്ടനാണ്.
അതെന്റെ കുറ്റമല്ല.
ഞാന്‍ സാറ്റിഷ്‌ഫൈഡല്ല.
ഇയാളുടെ കാര്യത്തിലോ, വയറിങ്ങിന്റെ കാര്യത്തിലോ?
രണ്ടിലും. എല്ലാം ചേഞ്ച് ചെയ്യണം.
സാര്‍, പ്ലീസ് ഞാന്‍ പറയട്ടെ.. സാര്‍ ഇത്തവണ..
നിക്ക് നിക്ക് നില്‍ക്ക്? മര്യാദയ്‌ക്ക് പരിശോധിച്ച് ഒപ്പിടുന്നതാ നല്ലത്. (ഇതിനിടെ പിടിച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്ന സേതുവിനെ തള്ളിമാറ്റിക്കൊണ്ട്) ചുമ്മാതിരിയെടാ.. എന്തെങ്കിലും കാരണം പറഞ്ഞ് തടസമുണ്ടാക്കലാ ഇവരുടെ സ്‌ഥിരം പരിപാടി.
വഴീന്നു മാറെടാ?
ഇല്ലെങ്കില്‍ നീയെന്നെ സസ്‌പെന്‍ഡ് ചെയ്യുമോടാ? ഒപ്പിടെടാ പട്ടീ..
എന്താ പറഞ്ഞത്?
ഒപ്പിടെടാ പട്ടി തെണ്ടി നായിന്റെ മോനേ..
( എന്‍ജിനീയറുടെ കരണത്ത് ആഞ്ഞടിക്കുന്നു.)
Monday, September 9, 2013
മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട് കോളര്‍ ട്യൂണാക്കണം!
മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട് കോളര്‍ ട്യൂണാക്കണം!

ഗ്രീറ്റിങ്, പ്രോബിങ്, കണ്‍ക്ലൂഷന്‍ തുടങ്ങി കസ്‌റ്റമേര്‍സിന്റെ വിളികള്‍ അറ്റെന്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സ്‌റ്റെപ്പുകളുണ്ട് കോള്‍ സെന്ററില്‍. മൈസൂരില്‍, റെയില്‍വേയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്‌തിരുന്ന വിപിനേയും തേടി പലപ്പോഴും ഒരു വ്യത്യസ്‌ത കോള്‍ വരാറുണ്ട്. കോള്‍ അറ്റെന്‍ഡ് ചെയ്‌തയുടനെ നമസ്‌കാരം, ഇന്ത്യന്‍ റെയില്‍വേയിലേക്ക് സ്വാഗതം എന്ന് ഗ്രീറ്റിങ് നല്‍കുമ്പോഴേ അപ്പുറത്തെ കസ്‌റ്റമര്‍ പാട്ടുപാടാന്‍ തുടങ്ങും. �സ്വര്‍ഗഗായികേ ഇതിലേ ഇതിലേ...� പുള്ളി യേശുദാസിന്റെ കടുത്ത ആരാധകനാണ്. ഒന്നും മിണ്ടാതായാല്‍ �അതിലേയില്ലേ? ഏയ് നിങ്ങളവിടെയില്ലേ�ന്ന് ചോദിക്കും. നമ്മളൊന്നു മുരടനക്കിയാല്‍ മതി 1960 മുതല്‍ 2012 വരെയുള്ള യേശുദാസ് ഹിറ്റ്‌സ് മുഴുവനും പാടിക്കേള്‍പ്പിക്കുമെന്ന വാശിയാണ്. �ഇത്ര സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചവന് തൃപ്‌തികരമായ രീതിയില്‍ മറുപടി പറഞ്ഞ് കോളുകള്‍ നിര്‍ത്തണമെന്നാണ്. എത്രയും പെട്ടെന്നു തീര്‍ക്കുന്നോ അത്തരക്കാര്‍ക്കാണ് അപ്രീസിയേഷനും ഗുഡ് സര്‍ട്ടിഫിക്കറ്റുമല്ലാം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റുമോ? സീറ്റു കിട്ടുമോ എന്നൊക്കെ വിളിച്ച് ചോദിക്കുന്നവരുണ്ട്. സീറ്റ് ഓകെയാക്കിത്തരാന്‍ ശകലം കൈമടക്കും വാഗ്‌ദാനം ചെയ്യുന്നോരുണ്ട്.. ചിലര്‍ വിളിച്ച് എയര്‍ടെല്‍ കസ്‌റ്റമര്‍ കെയറാണോ എന്ന് ചോദിക്കും. അല്ലെന്ന് പറഞ്ഞാല്‍ പിന്നെ വോഡഫോണായി, ഡോക്കോമോയായി.. നമ്മള് കുറേ പ്രാവശ്യം റെയില്‍വേയുടെയാണെന്ന് പറഞ്ഞാലും ചോദ്യങ്ങള് നിര്‍ത്തില്ല.. കസ്‌റ്റമറെ തൃപ്‌തിപ്പെടുത്താതെ ഫോണ്‍ കട്ട് ചെയ്യാനും പറ്റില്ലല്ലോ?� വിപിനിന്റെ അനുഭവസാക്ഷ്യം.
ഇനി മറ്റൊരു അനുഭവത്തിലേക്ക്.
ലൊക്കേഷന്‍ കോഴിക്കോട് കുടുംബകോടതി. ഒരു വിവാഹമോചനകേസിന് വിധി
പറയാനൊരുങ്ങുകയാണ് ജഡ്‌ജി. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതയാവാന്‍
പോവുന്ന പെണ്‍കുട്ടി കണ്ണീരിലും മൂക്ക് പിഴിച്ചിലിലും ദു:ഖത്തിലുമായി
നില്‍ക്കുമ്പോഴാണ് മൊബൈല്‍ ഫോണില്‍ ടോണ്‍ മുഴങ്ങിയത്. എടുത്തപ്പോള്‍
കേള്‍ക്കുന്നത് �നിങ്ങള്‍ക്ക് പറ്റിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഈ
നമ്പറിലേക്കു വിളിക്കൂ� എന്ന കാതരമായ സ്വരം. പേരു പറയരുതെന്ന അഭ്യര്‍ഥനയോടെ
അനുഭവത്തിന്റെ വെള്ളിവെളിച്ചത്തെക്കുറിച്ചു ഇന്നു പറയുമ്പോള്‍ അവളുടെ
മുഖത്ത് വിധിയേക്കാളേറെ വിരോധാഭാസം നിറഞ്ഞ ഫോണ്‍ കോളിലെ മറിമായം.
തിരക്കുള്ള സമയത്ത് കസ്‌റ്റമര്‍ കെയറില്‍ നിന്നും തിരിച്ചും കമ്പനി
പ്രമോഷന്‍ വകയും വരുന്ന വിളികളിലെ തമാശകളെക്കുറിച്ച് പറയുന്നു, കേരളം.
ബ്യൂട്ടിഫുള്‍ യങ് ലേഡി ഈസ് വെയിറ്റിങ് ഫോര്‍ യു
പാലക്കാട് ആലക്കോടുള്ള പ്ലസ്‌ടു അധ്യാപകനായ സുനിലിനു പറയാനുള്ളത് ഈയിടെ
മൊബൈലില്‍ വന്ന ഒരു എസ് എം എസ് അമ്മ എടുത്തുനോക്കിയതുമായി ബന്ധപ്പെട്ട
കഥ. രാവിലെ തിരക്കില്‍ ഒരുങ്ങുമ്പോഴാണ് മെസേജ് ടോണ്‍. മേശപ്പുറത്ത്
വെച്ച ഫോണിനടുത്തായി ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് അമ്മ. ടോണ്‍ കേട്ട്
അമ്മയോടൊന്ന് എടുത്ത് നോക്കാന്‍ പറഞ്ഞതും സുനില്‍ തന്നെ. ഫോണെടുത്ത്
നോക്കിയ അമ്മ മെസേജ് വായിച്ചു തുടങ്ങി: ബ്യൂട്ടിഫുള്‍ യങ് ലേഡി ഈസ്
വെയിറ്റിങ് ഫോര്‍ യു.. നിനക്ക് പിന്നേം കെട്ടണം അല്ലേടാ. മക്കള്
രണ്ടായില്ലേ? ആരാടാ ആ ബ്യൂട്ടിഫുള്‍ യങ് ലേഡി? പറ..
വളരെ പ്രധാനമായ ഒരു മള്‍ട്ടി കോംപ്ലക്‌സ് കെട്ടിടത്തിന്റെ പ്ലാനിങ്ങും
മറ്റും നടക്കുന്നതിനിടയിലാണ് എന്‍ജിനീയറായ അരുണിന് വിളി വരുന്നത്.
അരികില്‍ ക്ലൈന്റും മറ്റുമുണ്ട്. ഫോണെടുക്കണോ വേണ്ടയോ എന്ന്
മൂന്നാലുവട്ടം ചിന്തിച്ചു. ഒടുവില്‍ എടുത്തപ്പോള്‍ അപ്പുറത്തു നിന്നു
മറുപടിയൊന്നുമില്ല. മൂന്നാലു വട്ടം ഹലോ ഹലോ എന്നു ചോദിച്ചപ്പോള്‍
അപ്പുറത്തു നിന്ന് ഒരു കസ്‌റ്റമര്‍ കെയറുകാരി �ആറ്റുമണല്‍പായയില്‍� റിംഗ്
ടോണു വേണോ എന്നു ചോദിക്കുന്നു. �ഫോണെടുത്ത് അടുത്തുള്ള ഏതെങ്കിലും
കായലില്‍ വലിച്ചെറിഞ്ഞാലോ എന്ന് തോന്നി..� അരുണ്‍ പറയുന്നു.
ഏതാണ്ട് സമാനമായ അനുഭവം തന്നെയാണ് സോഫ്‌റ്റ് വെയര്‍ എന്‍ജിനീയറായ സറീനയ്‌ക്കും കൂട്ടുകാരികള്‍ക്കും മുമ്പ് ബാംഗ്ലൂരില്‍ പഠിക്കുമ്പോഴും ഉണ്ടായത്. തിരക്കുള്ള ട്രാഫിക്കില്‍, സ്‌കൂട്ടിയില്‍ കോളേജില്‍ പോവുമ്പോഴാവും ഫോണ്‍ കോളുകള്‍ വരിക. ക്യാംപസ് ഇന്റര്‍വ്യൂ കഴിഞ്ഞ് നില്‍ക്കുകയായതിനാല്‍, കമ്പനികള്‍ റിസല്‍റ്റ് പറഞ്ഞ് കൊത്തിക്കൊണ്ട് പോവാന്‍ വിളിക്കുകയാണെന്ന് കരുതി, കഷ്‌ടപ്പെട്ട് റോഡിനൊരുവശം നിര്‍ത്തി അറ്റെന്‍ഡ് ചെയ്യുമ്പോഴായിരിക്കും പണി കിട്ടിയതറിയുക. കേള്‍ക്കുമ്പോഴേ അലര്‍ജി തോന്നുന്ന കന്നട പാട്ട് കോളര്‍ ട്യൂണാക്കണോ എന്നായിരിക്കും ചോദ്യം. പിന്നെയുമുണ്ട്; ക്ലാസിനിടയില്‍ റിംഗ് അടിച്ചാല്‍ കഷ്‌ടപ്പെട്ട് ടീച്ചേര്‍സ് കാണാതെ ഡെസ്‌ക്കില്‍ കിടന്നും തല പൂഴ്‌ത്തിയും അറ്റെന്‍ഡ് ചെയ്യുമ്പോഴാവും അറിയുക. ദേ കിടക്കുന്നു, വീണ്ടും കന്നട പാട്ട്!
സാറേ, ഒരു രണ്ട് മിനിറ്റ്..
പരീക്ഷാ ഹാളില്‍ കുട്ടികളുടെ ഓരോ തിരിയലും മറിയലും
നോക്കുന്നതിനിടയിലായിരിക്കും അഴീക്കോട്ടെ അധ്യാപകനായ അബ്‌ദുല്‍ ഹക്കീമിന്റെ
ഫോണ്‍ വൈബ്രേറ്റ് ചെയ്യുക. ഡാറ്റ കളക്ഷന്‍ ആവും കാര്യം. വളരെ
എക്‌സ്‌ട്രാഡീസന്റ് ആയി �സാറേ, ഒരു രണ്ടു മിനിറ്റ്� എന്നു തുടങ്ങുന്ന
ഡാറ്റ കലക്ഷന്‍ ചിലപ്പോള്‍ അര മണിക്കൂറായാലും നില്‍ക്കില്ല. നമ്മള്‍ മാന്യത
വിചാരിച്ച് ഓകെ പറഞ്ഞതാണ് പ്രശ്‌നമായത്. �എന്നാ ശരി, വെക്കട്ടെ എന്ന്
ചോദിക്കുമ്പോള്‍ ആയില്ല സാറേ എന്ന് പറഞ്ഞ് അവര്‍ ചോദ്യാവലി മുഴുവന്‍
ചോദിക്കാന്‍ തുടങ്ങും. പരീക്ഷ ഹാളില്‍ നല്ല ബഹളവുമായിട്ടുണ്ടാവും.�
എറണാകുളത്ത് പി ജി വിദ്യാര്‍ഥിയായ രാകേഷ് കെ ഇ അധികം ഫോണ്‍ ഉപയോഗിക്കുന്ന ആളല്ലെങ്കിലും ആര് മിസ് കോള്‍ ചെയ്‌താലും ഉടനെ തിരിച്ച് വിളിക്കും. അങ്ങനെയൊരിക്കല്‍ അഞ്ചാറുമാസം മുമ്പ് കമ്പനി വക ഒരു മിസ് കോള്‍ വന്ന് തിരിച്ചുവിളിച്ചപ്പോള്‍ പോയത് ഐ എസ് ഡി ചാര്‍ജ്! റിസപ്‌ഷനിസ്‌റ്റായ സുനിതക്ക് പറയാനുള്ളത് ആളു മാറി സ്‌ഥിരമായി വരാറുള്ള വിളിയെപ്പറ്റി. �ഞാനൊരു പുതിയ നമ്പറെടുത്തപ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ചിരുന്ന പഴയ ആളെ തിരക്കിയുള്ള വിളിയായിരുന്നു സ്‌ഥിരമായി. ഞാന്‍ അയാളല്ലെന്നു പറഞ്ഞുമടുത്തു. എന്നാലും വരും വിളി, സദാശിവനല്ലേ എന്ന് ചോദിച്ച്. ഇങ്ങനെ സദാസമയവും വിളിക്കാതിരിക്കെടേ എന്നു ഞാനും.�
തറവാട്ടില്‍ നിന്നുള്ള കോള്‍
കസ്‌റ്റമര്‍ കെയര്‍ കോളുകള്‍ ക്രിയാത്‌മകമായി ഉപയോഗിക്കുന്നവരുമുണ്ട്.
സംശയമുണ്ടെങ്കില്‍ ഫോട്ടോഗ്രാഫറായ ജൂബിന്‍ ജേക്കബിനൊരു കസ്‌റ്റമര്‍ കേയര്‍
കോള്‍ വരട്ടെ, അപ്പോള്‍ കാണാം. സാധാരണ ഇത്തരം കോളുകള്‍ വരുമ്പോള്‍ വളരെ
ക്രിയാത്‌മകമായി അടുത്തുള്ള കൂട്ടുകാരന് കൊടുക്കുകയാണ് പതിവ്.
എന്നിട്ട് പറയാം. �ദേണ്ടെടാ, തറവാട്ടീന്നുള്ള കോളാ. നിന്റെ അമ്മ
വിളിക്കുന്നു. നിന്നെ കിട്ടാഞ്ഞിട്ട് എന്നെ വിളിച്ചതാന്ന്.� അവന്‍ എന്താ
കാര്യമെന്ന് നോക്കുമ്പോഴായിരിക്കും ചമ്മിയ വിവരമറിയുക. അല്ലെങ്കില്‍
അപ്പുറത്ത് കസ്‌റ്റമര്‍ കെയറുകാരിയെന്ന് മനസിലാവുമ്പോള്‍ തന്നെ ശരി ശരി,
ആയിക്കോട്ടെ എന്നു പറയും.
മുമ്പ് കോട്ടയത്ത് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിവിധ ബാങ്കുകളില്‍ നിന്ന് നിക്ഷേപിക്കണമെന്നും പറഞ്ഞ് വിളികള്‍ വരുമായിരുന്നു പത്രപ്രവര്‍ത്തകനായ നവീന്. �നമ്മളിവിടെ നാരങ്ങാ വെള്ളം കുടിക്കാന്‍ കാശില്ലാതെ നില്‍ക്കുകയാവും. അപ്പോഴാണ് മര്യാദാരാമന്‍മാരായി ലക്ഷങ്ങളുടെ വിളി. ഒരു പ്രാവശ്യം വിളിച്ച് നമ്മള്‍ തിരക്കിലാണ് എന്നെങ്ങാന്‍ പറഞ്ഞ് കട്ട് ചെയ്‌താല്‍ മധുരമായി പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്യും. പിന്നെ തിരക്കാണോ എന്ന് ചോദിച്ച് വീണ്ടും വിളിക്കും. ഒരു പ്രാവശ്യം വിളിച്ച് അടുത്ത പ്രാവശ്യം ഭാര്യയെങ്ങാനാണെടുക്കുന്നതെങ്കില്‍ ഒരു ഡൈവോഴ്‌സ് ഉറപ്പാ..� നവീന് സംശയമില്ല.
വിളിച്ചു വിളിച്ചു മടുക്കും!
ടിവി അവതാരകന്‍ ശരതിന് പറയാനുള്ളത് പണികിട്ടിയ കഥകളാണ്. പലപ്പോഴും
അറുത്തുമുറിച്ചു പറയേണ്ടി വരും. പിന്നെ എങ്ങിനെ തലകുത്തി മറിഞ്ഞാലും
നമ്മള്‍ അതില്‍ വീഴില്ല. ഹോളിഡേ പാക്ക്, ലോണ്‍ തുടങ്ങി പലതുമുണ്ടാവും.
കംപ്യൂട്ടര്‍ റെക്കോഡു പോലെ നമ്മളും വേണ്ട, ഇല്ല എന്ന് തിരിച്ചടിക്കും.
എന്നാലും ചില സുഹൃത്തുക്കള്‍ നമ്പര്‍ കൊടുത്ത് വിളിക്കാറുണ്ട്. അവരോട്
ഒന്നും തിരിച്ചു പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഭംഗിയായി അയ്യോ ഒരു രണ്ടു
ദിവസം മുമ്പ് വിളിച്ചിരുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ ബാങ്കില്‍ തന്നെ
നിക്ഷേപിച്ചേനല്ലോ എന്ന് കള്ളം പറയേണ്ടി വരും. �അപ്പോഴാവും ശരിക്കുള്ള പണി
വരിക. മാധ്യമപ്രവര്‍ത്തകരാവുമ്പം ഒരുപാടു പേരെ ശരതിന്
പരിചയമുണ്ടാവുമല്ലോ, അവരെ ആരെയെങ്കിലും ഒന്ന് പരിചയപ്പെടുത്തിത്തന്നാലും
മതിയെന്നാവും. നമ്മള് ഓകെ യെന്ന് പറഞ്ഞ് അവരുടെ നമ്പര്‍ സേവ് ചെയ്‌തു
വെക്കും. പിന്നെ വിളിക്കുമ്പോള്‍ എടുക്കേണ്ടല്ലോ!�
തിരുവനന്തപുരത്ത് ഡോക്‌ടറായ അസ്‌ലം ഒരിക്കല്‍ ലോണടിച്ചെന്ന് പറഞ്ഞ് വന്ന ഒരു വിളിയ്‌ക്ക് ചെറുതായൊരു താല്‍പര്യം കാണിച്ചതാണ്. പിന്നെ സ്‌ഥിരം വിളിയായി. �രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും വിളിക്കും. ഞങ്ങള് മരുന്ന് കുറിച്ചു കൊടുക്കുന്നതു പോലെ തന്നെ.�
സ്വതവേ മെലിഞ്ഞ പ്രകൃതമുള്ള, മരുത്വാ പഞ്ചജീരകഗുഡം വാങ്ങാനിരിക്കുന്ന ആള്‍ക്ക് കുടവയറു കൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? എങ്കില്‍ ഉപയോഗിക്കുക, സോന ബെല്‍റ്റുകള്‍ എന്ന മെസേജ് വരുന്നതും മരണവീട്ടില്‍ നിന്ന് ആയുസ് കൂട്ടിക്കിട്ടാനുള്ള വാരഫലം വരുന്നതും ചിലര്‍ക്കെങ്കിലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ചിന്‍മയയിലെ ടീച്ചര്‍മാരായ ജിജിയ്‌ക്കും കൂട്ടുകാരികള്‍ക്കും ഒരുപാടുണ്ട് ഇത്തരം അനുഭവങ്ങള്‍.
മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട് കോളര്‍ ട്യൂണാക്കണം!
കസ്‌റ്റമര്‍ കെയറുകാര്‍ക്ക് തിരിച്ചു പണി കൊടുത്തവരുമുണ്ട് ഏറെ.
കൊല്ലത്തെ നഴ്‌സ് ആയ സ്‌റ്റാര്‍ലിനു ഇങ്ങനെ തിരിച്ചു പണി
കൊടുക്കാനാണിഷ്‌ടം. �വിവിധ കമ്പനികളില്‍ നിന്നും ഡാറ്റ കളക്ഷനു വേണ്ടി
വിളിച്ചാല്‍ ഉടനെ റോമിങ്ങിലാണല്ലോ എന്ന് കാച്ചും. എങ്കില്‍ രണ്ടു ദിവസം
കഴിഞ്ഞ് വിളിക്കാം എന്നു പറയുമ്പോള്‍ അയ്യോ ഞാന്‍ മൂന്ന് ദിവസം കഴിഞ്ഞേ
വരത്തുള്ളൂ എന്ന് പറയും. നിങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ലോണ്‍ വേണോ എന്ന്
ചോദിക്കുമ്പോള്‍ ഇന്നലെ ഒന്ന് വിളിക്കാന്‍ പാടില്ലായിരുന്നോ, ഇന്നലയല്ലേ
ഞാന്‍ 20 ലക്ഷം രൂപ മറ്റൊരു ബാങ്കീന്ന് ലോണെടുത്തത് എന്ന് പറയും.
ഹൗസിങ് ലോണ്‍ വേണോന്ന് ചോദിക്കുമ്പോള്‍ കഴിഞ്ഞാഴ്‌ച വീട്ടിന്ന് ഇറക്കി
വിട്ടതേ ഉള്ളൂ. ഇനിയിപ്പോള്‍ എന്തോ ചെയ്യാനാന്ന് തിരിച്ചു ചോദിക്കും.
വാഹനലോണിന്റെ കാര്യം പറയുമ്പോള്‍ കല്യാണം കഴിക്കാനുള്ള വല്ല ലോണുമുണ്ടോ,
ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി ക്കൊണ്ടുവരാനൊരുങ്ങുകയാ എന്ന് ചോദിക്കും.
പിന്നെ നമ്മുടേതായി കുറേ അഡീഷണല്‍ ചോദ്യങ്ങളും. അല്ല കിട്ടുവോ? എപ്പോ
കിട്ടും? ഒറപ്പാണോ? അതോടെ പിന്നെ അവര്‍ ഈ നമ്പറിലേക്ക് വിളിക്കാന്‍
മിനക്കെടില്ല. � സ്‌റ്റാര്‍ലിന്‍ പറയുന്നു.
വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസനു തമാശ വരുന്നതു പോലെ കസ്‌റ്റമര്‍
കെയറില്‍ വിളിച്ച് തമാശ പറയുന്നവരുമുണ്ട്. കാസര്‍ ഗോഡും കണ്ണൂരും
ഉള്ളവരാണ് ഇതില്‍ എക്‌സ്‌പേര്‍ട്ട്‌സ്. ഇവയൊക്കെയും അവര്‍ റെക്കോര്‍ഡും
ചെയ്‌തുവെക്കും. നാടന്‍ ഭാഷയില്‍ വിളിച്ച് നോക്കിയയുടെ ഏറ്റവും
ആദ്യമോഡലുകളിലൊന്നില്‍ ഇന്റര്‍നെറ്റ് സാധ്യമാക്കിത്തരണം, മോയിന്‍ കുട്ടി
വൈദ്യരുടെ മാപ്പിളപ്പാട്ട് കോളര്‍ ട്യൂണാക്കിത്തരണം എന്നിങ്ങനെ പോവും
അവരുടെ ഡിമാന്റ്. കസ്‌റ്റമര്‍ കെയറുകാര്‍ തന്നെ അവസാനം സഹികെട്ട് കട്ട്
ചെയ്യും. പിന്നെയും ചിലര് കസ്‌റ്റമര്‍ കെയറില്‍ വിളിച്ച് �ചേച്ചീ, ഒരു
രക്ഷയുമില്ല, ഒരു അഞ്ചു രൂപ ആക്‌ടിവേറ്റാക്കിത്തരണം. എനിക്കാരുമില്ല എന്ന്
പറഞ്ഞ് കരച്ചിലും പിഴിച്ചിലുമാവും. എന്നിട്ടും ഏറ്റില്ലെങ്കില്‍ കണക്ഷന്‍
മാറ്റുമെന്ന ഭീഷണിയാണ്.
നിങ്ങള്‍ക്ക് രണ്ടു കോടി യൂറോ അടിച്ചെന്ന് പറഞ്ഞുള്ള വിദേശച്ചുവയുള്ള എസ് എം എസുമുണ്ട് ഇന്ന് അരങ്ങു തകര്‍ക്കാന്‍. ഒന്നുകില്‍ ഗൂഗിളിന്റെ വാര്‍ഷികം. അല്ലെങ്കില്‍ ഐ സി സി ക്രിക്കറ്റ് ആസ്‌ഥാനത്തു നിന്ന് നേരിട്ടുള്ള എസ് എം എസ്. കോഴിക്കോട് ബിസിനസുകാരനായ അശ്വിനും രാഹുലും പറയുന്നത് വേറൊരു കഥ. ആര്‍ക്കും കടം കൊടുക്കരുതെന്ന് കരുതി ആരോടും പറയാതിരുന്ന ഇവരുടെ ഒരു കൂട്ടുകാരന് ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഈ രണ്ടു കോടി യൂറോ കഥ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോള്‍ അവരെല്ലാവരും കൂട്ടച്ചിരി. അവിടെയിരുന്നവരെല്ലാം 15 ഉം 20 മൊക്കെ ലക്ഷം പൗണ്ട് അടിച്ചെന്ന് എസ് എം എസ് കിട്ടിയവരാണ്!

ഗ്രീറ്റിങ്, പ്രോബിങ്, കണ്‍ക്ലൂഷന്‍ തുടങ്ങി കസ്‌റ്റമേര്‍സിന്റെ വിളികള്‍ അറ്റെന്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സ്‌റ്റെപ്പുകളുണ്ട് കോള്‍ സെന്ററില്‍. മൈസൂരില്‍, റെയില്‍വേയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്‌തിരുന്ന വിപിനേയും തേടി പലപ്പോഴും ഒരു വ്യത്യസ്‌ത കോള്‍ വരാറുണ്ട്. കോള്‍ അറ്റെന്‍ഡ് ചെയ്‌തയുടനെ നമസ്‌കാരം, ഇന്ത്യന്‍ റെയില്‍വേയിലേക്ക് സ്വാഗതം എന്ന് ഗ്രീറ്റിങ് നല്‍കുമ്പോഴേ അപ്പുറത്തെ കസ്‌റ്റമര്‍ പാട്ടുപാടാന്‍ തുടങ്ങും. �സ്വര്‍ഗഗായികേ ഇതിലേ ഇതിലേ...� പുള്ളി യേശുദാസിന്റെ കടുത്ത ആരാധകനാണ്. ഒന്നും മിണ്ടാതായാല്‍ �അതിലേയില്ലേ? ഏയ് നിങ്ങളവിടെയില്ലേ�ന്ന് ചോദിക്കും. നമ്മളൊന്നു മുരടനക്കിയാല്‍ മതി 1960 മുതല്‍ 2012 വരെയുള്ള യേശുദാസ് ഹിറ്റ്‌സ് മുഴുവനും പാടിക്കേള്‍പ്പിക്കുമെന്ന വാശിയാണ്. �ഇത്ര സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചവന് തൃപ്‌തികരമായ രീതിയില്‍ മറുപടി പറഞ്ഞ് കോളുകള്‍ നിര്‍ത്തണമെന്നാണ്. എത്രയും പെട്ടെന്നു തീര്‍ക്കുന്നോ അത്തരക്കാര്‍ക്കാണ് അപ്രീസിയേഷനും ഗുഡ് സര്‍ട്ടിഫിക്കറ്റുമല്ലാം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റുമോ? സീറ്റു കിട്ടുമോ എന്നൊക്കെ വിളിച്ച് ചോദിക്കുന്നവരുണ്ട്. സീറ്റ് ഓകെയാക്കിത്തരാന്‍ ശകലം കൈമടക്കും വാഗ്‌ദാനം ചെയ്യുന്നോരുണ്ട്.. ചിലര്‍ വിളിച്ച് എയര്‍ടെല്‍ കസ്‌റ്റമര്‍ കെയറാണോ എന്ന് ചോദിക്കും. അല്ലെന്ന് പറഞ്ഞാല്‍ പിന്നെ വോഡഫോണായി, ഡോക്കോമോയായി.. നമ്മള് കുറേ പ്രാവശ്യം റെയില്‍വേയുടെയാണെന്ന് പറഞ്ഞാലും ചോദ്യങ്ങള് നിര്‍ത്തില്ല.. കസ്‌റ്റമറെ തൃപ്‌തിപ്പെടുത്താതെ ഫോണ്‍ കട്ട് ചെയ്യാനും പറ്റില്ലല്ലോ?� വിപിനിന്റെ അനുഭവസാക്ഷ്യം.
ഇനി മറ്റൊരു അനുഭവത്തിലേക്ക്.
ലൊക്കേഷന്‍ കോഴിക്കോട് കുടുംബകോടതി. ഒരു വിവാഹമോചനകേസിന് വിധി
പറയാനൊരുങ്ങുകയാണ് ജഡ്‌ജി. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതയാവാന്‍
പോവുന്ന പെണ്‍കുട്ടി കണ്ണീരിലും മൂക്ക് പിഴിച്ചിലിലും ദു:ഖത്തിലുമായി
നില്‍ക്കുമ്പോഴാണ് മൊബൈല്‍ ഫോണില്‍ ടോണ്‍ മുഴങ്ങിയത്. എടുത്തപ്പോള്‍
കേള്‍ക്കുന്നത് �നിങ്ങള്‍ക്ക് പറ്റിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഈ
നമ്പറിലേക്കു വിളിക്കൂ� എന്ന കാതരമായ സ്വരം. പേരു പറയരുതെന്ന അഭ്യര്‍ഥനയോടെ
അനുഭവത്തിന്റെ വെള്ളിവെളിച്ചത്തെക്കുറിച്ചു ഇന്നു പറയുമ്പോള്‍ അവളുടെ
മുഖത്ത് വിധിയേക്കാളേറെ വിരോധാഭാസം നിറഞ്ഞ ഫോണ്‍ കോളിലെ മറിമായം.
തിരക്കുള്ള സമയത്ത് കസ്‌റ്റമര്‍ കെയറില്‍ നിന്നും തിരിച്ചും കമ്പനി
പ്രമോഷന്‍ വകയും വരുന്ന വിളികളിലെ തമാശകളെക്കുറിച്ച് പറയുന്നു, കേരളം. ബ്യൂട്ടിഫുള്‍ യങ് ലേഡി ഈസ് വെയിറ്റിങ് ഫോര്‍ യു
പാലക്കാട് ആലക്കോടുള്ള പ്ലസ്‌ടു അധ്യാപകനായ സുനിലിനു പറയാനുള്ളത് ഈയിടെ
മൊബൈലില്‍ വന്ന ഒരു എസ് എം എസ് അമ്മ എടുത്തുനോക്കിയതുമായി ബന്ധപ്പെട്ട
കഥ. രാവിലെ തിരക്കില്‍ ഒരുങ്ങുമ്പോഴാണ് മെസേജ് ടോണ്‍. മേശപ്പുറത്ത്
വെച്ച ഫോണിനടുത്തായി ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് അമ്മ. ടോണ്‍ കേട്ട്
അമ്മയോടൊന്ന് എടുത്ത് നോക്കാന്‍ പറഞ്ഞതും സുനില്‍ തന്നെ. ഫോണെടുത്ത്
നോക്കിയ അമ്മ മെസേജ് വായിച്ചു തുടങ്ങി: ബ്യൂട്ടിഫുള്‍ യങ് ലേഡി ഈസ്
വെയിറ്റിങ് ഫോര്‍ യു.. നിനക്ക് പിന്നേം കെട്ടണം അല്ലേടാ. മക്കള്
രണ്ടായില്ലേ? ആരാടാ ആ ബ്യൂട്ടിഫുള്‍ യങ് ലേഡി? പറ..
വളരെ പ്രധാനമായ ഒരു മള്‍ട്ടി കോംപ്ലക്‌സ് കെട്ടിടത്തിന്റെ പ്ലാനിങ്ങും
മറ്റും നടക്കുന്നതിനിടയിലാണ് എന്‍ജിനീയറായ അരുണിന് വിളി വരുന്നത്.
അരികില്‍ ക്ലൈന്റും മറ്റുമുണ്ട്. ഫോണെടുക്കണോ വേണ്ടയോ എന്ന്
മൂന്നാലുവട്ടം ചിന്തിച്ചു. ഒടുവില്‍ എടുത്തപ്പോള്‍ അപ്പുറത്തു നിന്നു
മറുപടിയൊന്നുമില്ല. മൂന്നാലു വട്ടം ഹലോ ഹലോ എന്നു ചോദിച്ചപ്പോള്‍
അപ്പുറത്തു നിന്ന് ഒരു കസ്‌റ്റമര്‍ കെയറുകാരി �ആറ്റുമണല്‍പായയില്‍� റിംഗ്
ടോണു വേണോ എന്നു ചോദിക്കുന്നു. �ഫോണെടുത്ത് അടുത്തുള്ള ഏതെങ്കിലും
കായലില്‍ വലിച്ചെറിഞ്ഞാലോ എന്ന് തോന്നി..� അരുണ്‍ പറയുന്നു.ഏതാണ്ട് സമാനമായ അനുഭവം തന്നെയാണ് സോഫ്‌റ്റ് വെയര്‍ എന്‍ജിനീയറായ സറീനയ്‌ക്കും കൂട്ടുകാരികള്‍ക്കും മുമ്പ് ബാംഗ്ലൂരില്‍ പഠിക്കുമ്പോഴും ഉണ്ടായത്. തിരക്കുള്ള ട്രാഫിക്കില്‍, സ്‌കൂട്ടിയില്‍ കോളേജില്‍ പോവുമ്പോഴാവും ഫോണ്‍ കോളുകള്‍ വരിക. ക്യാംപസ് ഇന്റര്‍വ്യൂ കഴിഞ്ഞ് നില്‍ക്കുകയായതിനാല്‍, കമ്പനികള്‍ റിസല്‍റ്റ് പറഞ്ഞ് കൊത്തിക്കൊണ്ട് പോവാന്‍ വിളിക്കുകയാണെന്ന് കരുതി, കഷ്‌ടപ്പെട്ട് റോഡിനൊരുവശം നിര്‍ത്തി അറ്റെന്‍ഡ് ചെയ്യുമ്പോഴായിരിക്കും പണി കിട്ടിയതറിയുക. കേള്‍ക്കുമ്പോഴേ അലര്‍ജി തോന്നുന്ന കന്നട പാട്ട് കോളര്‍ ട്യൂണാക്കണോ എന്നായിരിക്കും ചോദ്യം. പിന്നെയുമുണ്ട്; ക്ലാസിനിടയില്‍ റിംഗ് അടിച്ചാല്‍ കഷ്‌ടപ്പെട്ട് ടീച്ചേര്‍സ് കാണാതെ ഡെസ്‌ക്കില്‍ കിടന്നും തല പൂഴ്‌ത്തിയും അറ്റെന്‍ഡ് ചെയ്യുമ്പോഴാവും അറിയുക. ദേ കിടക്കുന്നു, വീണ്ടും കന്നട പാട്ട്!
സാറേ, ഒരു രണ്ട് മിനിറ്റ്..
പരീക്ഷാ ഹാളില്‍ കുട്ടികളുടെ ഓരോ തിരിയലും മറിയലും
നോക്കുന്നതിനിടയിലായിരിക്കും അഴീക്കോട്ടെ അധ്യാപകനായ അബ്‌ദുല്‍ ഹക്കീമിന്റെ
ഫോണ്‍ വൈബ്രേറ്റ് ചെയ്യുക. ഡാറ്റ കളക്ഷന്‍ ആവും കാര്യം. വളരെ
എക്‌സ്‌ട്രാഡീസന്റ് ആയി �സാറേ, ഒരു രണ്ടു മിനിറ്റ്� എന്നു തുടങ്ങുന്ന
ഡാറ്റ കലക്ഷന്‍ ചിലപ്പോള്‍ അര മണിക്കൂറായാലും നില്‍ക്കില്ല. നമ്മള്‍ മാന്യത
വിചാരിച്ച് ഓകെ പറഞ്ഞതാണ് പ്രശ്‌നമായത്. �എന്നാ ശരി, വെക്കട്ടെ എന്ന്
ചോദിക്കുമ്പോള്‍ ആയില്ല സാറേ എന്ന് പറഞ്ഞ് അവര്‍ ചോദ്യാവലി മുഴുവന്‍
ചോദിക്കാന്‍ തുടങ്ങും. പരീക്ഷ ഹാളില്‍ നല്ല ബഹളവുമായിട്ടുണ്ടാവും.� എറണാകുളത്ത് പി ജി വിദ്യാര്‍ഥിയായ രാകേഷ് കെ ഇ അധികം ഫോണ്‍ ഉപയോഗിക്കുന്ന ആളല്ലെങ്കിലും ആര് മിസ് കോള്‍ ചെയ്‌താലും ഉടനെ തിരിച്ച് വിളിക്കും. അങ്ങനെയൊരിക്കല്‍ അഞ്ചാറുമാസം മുമ്പ് കമ്പനി വക ഒരു മിസ് കോള്‍ വന്ന് തിരിച്ചുവിളിച്ചപ്പോള്‍ പോയത് ഐ എസ് ഡി ചാര്‍ജ്! റിസപ്‌ഷനിസ്‌റ്റായ സുനിതക്ക് പറയാനുള്ളത് ആളു മാറി സ്‌ഥിരമായി വരാറുള്ള വിളിയെപ്പറ്റി. �ഞാനൊരു പുതിയ നമ്പറെടുത്തപ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ചിരുന്ന പഴയ ആളെ തിരക്കിയുള്ള വിളിയായിരുന്നു സ്‌ഥിരമായി. ഞാന്‍ അയാളല്ലെന്നു പറഞ്ഞുമടുത്തു. എന്നാലും വരും വിളി, സദാശിവനല്ലേ എന്ന് ചോദിച്ച്. ഇങ്ങനെ സദാസമയവും വിളിക്കാതിരിക്കെടേ എന്നു ഞാനും.�
തറവാട്ടില്‍ നിന്നുള്ള കോള്‍
കസ്‌റ്റമര്‍ കെയര്‍ കോളുകള്‍ ക്രിയാത്‌മകമായി ഉപയോഗിക്കുന്നവരുമുണ്ട്.
സംശയമുണ്ടെങ്കില്‍ ഫോട്ടോഗ്രാഫറായ ജൂബിന്‍ ജേക്കബിനൊരു കസ്‌റ്റമര്‍ കേയര്‍
കോള്‍ വരട്ടെ, അപ്പോള്‍ കാണാം. സാധാരണ ഇത്തരം കോളുകള്‍ വരുമ്പോള്‍ വളരെ
ക്രിയാത്‌മകമായി അടുത്തുള്ള കൂട്ടുകാരന് കൊടുക്കുകയാണ് പതിവ്.
എന്നിട്ട് പറയാം. �ദേണ്ടെടാ, തറവാട്ടീന്നുള്ള കോളാ. നിന്റെ അമ്മ
വിളിക്കുന്നു. നിന്നെ കിട്ടാഞ്ഞിട്ട് എന്നെ വിളിച്ചതാന്ന്.� അവന്‍ എന്താ
കാര്യമെന്ന് നോക്കുമ്പോഴായിരിക്കും ചമ്മിയ വിവരമറിയുക. അല്ലെങ്കില്‍
അപ്പുറത്ത് കസ്‌റ്റമര്‍ കെയറുകാരിയെന്ന് മനസിലാവുമ്പോള്‍ തന്നെ ശരി ശരി,
ആയിക്കോട്ടെ എന്നു പറയും. മുമ്പ് കോട്ടയത്ത് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിവിധ ബാങ്കുകളില്‍ നിന്ന് നിക്ഷേപിക്കണമെന്നും പറഞ്ഞ് വിളികള്‍ വരുമായിരുന്നു പത്രപ്രവര്‍ത്തകനായ നവീന്. �നമ്മളിവിടെ നാരങ്ങാ വെള്ളം കുടിക്കാന്‍ കാശില്ലാതെ നില്‍ക്കുകയാവും. അപ്പോഴാണ് മര്യാദാരാമന്‍മാരായി ലക്ഷങ്ങളുടെ വിളി. ഒരു പ്രാവശ്യം വിളിച്ച് നമ്മള്‍ തിരക്കിലാണ് എന്നെങ്ങാന്‍ പറഞ്ഞ് കട്ട് ചെയ്‌താല്‍ മധുരമായി പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്യും. പിന്നെ തിരക്കാണോ എന്ന് ചോദിച്ച് വീണ്ടും വിളിക്കും. ഒരു പ്രാവശ്യം വിളിച്ച് അടുത്ത പ്രാവശ്യം ഭാര്യയെങ്ങാനാണെടുക്കുന്നതെങ്കില്‍ ഒരു ഡൈവോഴ്‌സ് ഉറപ്പാ..� നവീന് സംശയമില്ല.
വിളിച്ചു വിളിച്ചു മടുക്കും!
ടിവി അവതാരകന്‍ ശരതിന് പറയാനുള്ളത് പണികിട്ടിയ കഥകളാണ്. പലപ്പോഴും
അറുത്തുമുറിച്ചു പറയേണ്ടി വരും. പിന്നെ എങ്ങിനെ തലകുത്തി മറിഞ്ഞാലും
നമ്മള്‍ അതില്‍ വീഴില്ല. ഹോളിഡേ പാക്ക്, ലോണ്‍ തുടങ്ങി പലതുമുണ്ടാവും.
കംപ്യൂട്ടര്‍ റെക്കോഡു പോലെ നമ്മളും വേണ്ട, ഇല്ല എന്ന് തിരിച്ചടിക്കും.
എന്നാലും ചില സുഹൃത്തുക്കള്‍ നമ്പര്‍ കൊടുത്ത് വിളിക്കാറുണ്ട്. അവരോട്
ഒന്നും തിരിച്ചു പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഭംഗിയായി അയ്യോ ഒരു രണ്ടു
ദിവസം മുമ്പ് വിളിച്ചിരുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ ബാങ്കില്‍ തന്നെ
നിക്ഷേപിച്ചേനല്ലോ എന്ന് കള്ളം പറയേണ്ടി വരും. �അപ്പോഴാവും ശരിക്കുള്ള പണി
വരിക. മാധ്യമപ്രവര്‍ത്തകരാവുമ്പം ഒരുപാടു പേരെ ശരതിന്
പരിചയമുണ്ടാവുമല്ലോ, അവരെ ആരെയെങ്കിലും ഒന്ന് പരിചയപ്പെടുത്തിത്തന്നാലും
മതിയെന്നാവും. നമ്മള് ഓകെ യെന്ന് പറഞ്ഞ് അവരുടെ നമ്പര്‍ സേവ് ചെയ്‌തു
വെക്കും. പിന്നെ വിളിക്കുമ്പോള്‍ എടുക്കേണ്ടല്ലോ!�തിരുവനന്തപുരത്ത് ഡോക്‌ടറായ അസ്‌ലം ഒരിക്കല്‍ ലോണടിച്ചെന്ന് പറഞ്ഞ് വന്ന ഒരു വിളിയ്‌ക്ക് ചെറുതായൊരു താല്‍പര്യം കാണിച്ചതാണ്. പിന്നെ സ്‌ഥിരം വിളിയായി. �രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും വിളിക്കും. ഞങ്ങള് മരുന്ന് കുറിച്ചു കൊടുക്കുന്നതു പോലെ തന്നെ.�
സ്വതവേ മെലിഞ്ഞ പ്രകൃതമുള്ള, മരുത്വാ പഞ്ചജീരകഗുഡം വാങ്ങാനിരിക്കുന്ന ആള്‍ക്ക് കുടവയറു കൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? എങ്കില്‍ ഉപയോഗിക്കുക, സോന ബെല്‍റ്റുകള്‍ എന്ന മെസേജ് വരുന്നതും മരണവീട്ടില്‍ നിന്ന് ആയുസ് കൂട്ടിക്കിട്ടാനുള്ള വാരഫലം വരുന്നതും ചിലര്‍ക്കെങ്കിലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ചിന്‍മയയിലെ ടീച്ചര്‍മാരായ ജിജിയ്‌ക്കും കൂട്ടുകാരികള്‍ക്കും ഒരുപാടുണ്ട് ഇത്തരം അനുഭവങ്ങള്‍.
മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട് കോളര്‍ ട്യൂണാക്കണം!
കസ്‌റ്റമര്‍ കെയറുകാര്‍ക്ക് തിരിച്ചു പണി കൊടുത്തവരുമുണ്ട് ഏറെ.
കൊല്ലത്തെ നഴ്‌സ് ആയ സ്‌റ്റാര്‍ലിനു ഇങ്ങനെ തിരിച്ചു പണി
കൊടുക്കാനാണിഷ്‌ടം. �വിവിധ കമ്പനികളില്‍ നിന്നും ഡാറ്റ കളക്ഷനു വേണ്ടി
വിളിച്ചാല്‍ ഉടനെ റോമിങ്ങിലാണല്ലോ എന്ന് കാച്ചും. എങ്കില്‍ രണ്ടു ദിവസം
കഴിഞ്ഞ് വിളിക്കാം എന്നു പറയുമ്പോള്‍ അയ്യോ ഞാന്‍ മൂന്ന് ദിവസം കഴിഞ്ഞേ
വരത്തുള്ളൂ എന്ന് പറയും. നിങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ലോണ്‍ വേണോ എന്ന്
ചോദിക്കുമ്പോള്‍ ഇന്നലെ ഒന്ന് വിളിക്കാന്‍ പാടില്ലായിരുന്നോ, ഇന്നലയല്ലേ
ഞാന്‍ 20 ലക്ഷം രൂപ മറ്റൊരു ബാങ്കീന്ന് ലോണെടുത്തത് എന്ന് പറയും.
ഹൗസിങ് ലോണ്‍ വേണോന്ന് ചോദിക്കുമ്പോള്‍ കഴിഞ്ഞാഴ്‌ച വീട്ടിന്ന് ഇറക്കി
വിട്ടതേ ഉള്ളൂ. ഇനിയിപ്പോള്‍ എന്തോ ചെയ്യാനാന്ന് തിരിച്ചു ചോദിക്കും.
വാഹനലോണിന്റെ കാര്യം പറയുമ്പോള്‍ കല്യാണം കഴിക്കാനുള്ള വല്ല ലോണുമുണ്ടോ,
ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി ക്കൊണ്ടുവരാനൊരുങ്ങുകയാ എന്ന് ചോദിക്കും.
പിന്നെ നമ്മുടേതായി കുറേ അഡീഷണല്‍ ചോദ്യങ്ങളും. അല്ല കിട്ടുവോ? എപ്പോ
കിട്ടും? ഒറപ്പാണോ? അതോടെ പിന്നെ അവര്‍ ഈ നമ്പറിലേക്ക് വിളിക്കാന്‍
മിനക്കെടില്ല. � സ്‌റ്റാര്‍ലിന്‍ പറയുന്നു.
വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസനു തമാശ വരുന്നതു പോലെ കസ്‌റ്റമര്‍
കെയറില്‍ വിളിച്ച് തമാശ പറയുന്നവരുമുണ്ട്. കാസര്‍ ഗോഡും കണ്ണൂരും
ഉള്ളവരാണ് ഇതില്‍ എക്‌സ്‌പേര്‍ട്ട്‌സ്. ഇവയൊക്കെയും അവര്‍ റെക്കോര്‍ഡും
ചെയ്‌തുവെക്കും. നാടന്‍ ഭാഷയില്‍ വിളിച്ച് നോക്കിയയുടെ ഏറ്റവും
ആദ്യമോഡലുകളിലൊന്നില്‍ ഇന്റര്‍നെറ്റ് സാധ്യമാക്കിത്തരണം, മോയിന്‍ കുട്ടി
വൈദ്യരുടെ മാപ്പിളപ്പാട്ട് കോളര്‍ ട്യൂണാക്കിത്തരണം എന്നിങ്ങനെ പോവും
അവരുടെ ഡിമാന്റ്. കസ്‌റ്റമര്‍ കെയറുകാര്‍ തന്നെ അവസാനം സഹികെട്ട് കട്ട്
ചെയ്യും. പിന്നെയും ചിലര് കസ്‌റ്റമര്‍ കെയറില്‍ വിളിച്ച് �ചേച്ചീ, ഒരു
രക്ഷയുമില്ല, ഒരു അഞ്ചു രൂപ ആക്‌ടിവേറ്റാക്കിത്തരണം. എനിക്കാരുമില്ല എന്ന്
പറഞ്ഞ് കരച്ചിലും പിഴിച്ചിലുമാവും. എന്നിട്ടും ഏറ്റില്ലെങ്കില്‍ കണക്ഷന്‍
മാറ്റുമെന്ന ഭീഷണിയാണ്. നിങ്ങള്‍ക്ക് രണ്ടു കോടി യൂറോ അടിച്ചെന്ന് പറഞ്ഞുള്ള വിദേശച്ചുവയുള്ള എസ് എം എസുമുണ്ട് ഇന്ന് അരങ്ങു തകര്‍ക്കാന്‍. ഒന്നുകില്‍ ഗൂഗിളിന്റെ വാര്‍ഷികം. അല്ലെങ്കില്‍ ഐ സി സി ക്രിക്കറ്റ് ആസ്‌ഥാനത്തു നിന്ന് നേരിട്ടുള്ള എസ് എം എസ്. കോഴിക്കോട് ബിസിനസുകാരനായ അശ്വിനും രാഹുലും പറയുന്നത് വേറൊരു കഥ. ആര്‍ക്കും കടം കൊടുക്കരുതെന്ന് കരുതി ആരോടും പറയാതിരുന്ന ഇവരുടെ ഒരു കൂട്ടുകാരന് ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഈ രണ്ടു കോടി യൂറോ കഥ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോള്‍ അവരെല്ലാവരും കൂട്ടച്ചിരി. അവിടെയിരുന്നവരെല്ലാം 15 ഉം 20 മൊക്കെ ലക്ഷം പൗണ്ട് അടിച്ചെന്ന് എസ് എം എസ് കിട്ടിയവരാണ്!
Tuesday, September 3, 2013
അവളെയോര്‍ത്ത് കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്‌റ്റ്....
അവളെയോര്‍ത്ത് കുടിച്ച കള്ളും
നനഞ്ഞ മഴയും വേസ്‌റ്റ്..
ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ഈ ഡയലോഗിന് ഒരു പ്രത്യേകചന്തമുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കഴിഞ്ഞുപോയവരാണേറെയും. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക്, പ്രണയിക്കുന്നവര്‍ക്ക്, നിരാശാകാമുകര്‍ക്ക് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു. ഒപ്പം എഴുത്തുകാരന്‍ അനൂപ് മേനോന് കുറച്ചധികം പൂച്ചെണ്ടുകളും.
സീന്‍ അന്‍പത്തിഒന്ന്
കുറച്ചു ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു പകല്‍.
എന്നും വന്നിരിക്കാറുള്ള കടല്‍പ്പാലത്തില്‍ കഥകള്‍ പറഞ്ഞുനില്‍ക്കുകയാണ് സ്‌റ്റീഫനും ജോണും. ഫ്‌ളാഷ് ബാക്ക് കാഴ്‌ചയായി അവരുടെ പഴയ ബ്ലാക്ക്& വൈറ്റ് സൗഹൃദക്കാഴ്‌ചകളുമുണ്ട്.
സ്‌റ്റീഫന്‍ പതുക്കെ ചിരിച്ചുകൊണ്ട്: എന്നാലും അവള് എന്നാ പണിയാടാ, നമ്മക്ക് രണ്ടു പേര്‍ക്കും തന്നേ?
ജോണ്‍ ശാന്തനായി: അവളെയോര്‍ത്ത് കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്‌റ്റ്..
സ്‌റ്റീഫന്‍: സത്യം. അലക്‌സച്ചായന്‍ ചോദിച്ചിരുന്നെങ്കി എത്രയാന്നുവെച്ചാ ഞാന്‍ കൊടുത്തേനേ. അങ്ങേരെന്തിനാ വെറുതേ..
ജോണ്‍: അതൊക്കെ ഓകെ. പിന്നെ, നീയെന്നാത്തിനാടാ, പാതി സ്വത്ത് എന്റെ പേരിലെഴുതി വച്ചേ?
സ്‌റ്റീഫന്‍ സംശയത്തോടെ: ആരെഴുതി വെച്ചു..?
ജോണ്‍: എന്നോടു കമലുചേട്ടന്‍ പറഞ്ഞു, ആശുപത്രീല് വെച്ച്..
സ്‌റ്റീഫന്‍ നിസാരമായി: കമലു അങ്ങനെ സെന്റിയെളക്കാന്‍ പറഞ്ഞതാവും. ഞാനങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. പിന്നേയ്, എനിക്ക് വട്ടല്ലേ?
ജോണ്‍ മൂളിക്കൊണ്ട്: ചുമ്മാതല്ല, ആ അലക്‌സ് വിഷം കലക്കിത്തന്നത്..
ജോണ്‍ ചിരിച്ചുകൊണ്ട് കൈയ്യിലെ കടലമണികളിലൊരെണ്ണം സ്‌റ്റീഫന്റെ വായിലേക്കിടുന്നു. അരികില്‍ ആര്‍ത്തിരമ്പുന്ന കടലലകള്‍. ആ കടല്‍പ്പാലത്തില്‍ വിദൂരദൃശ്യമായി അവരിരുവരും.
Monday, September 2, 2013
ആറളം വന്യജീവിസങ്കേതം. ഗെറ്റ് റെഡി ഫോര്‍ ആക്ഷന്‍..
ആറളം വന്യജീവിസങ്കേതം.
ഗെറ്റ് റെഡി ഫോര്‍ ആക്ഷന്‍..
കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ ഇരിട്ടിയിലാണ് ആറളം
വന്യജീവിസങ്കേതം. ദേശീയമൃഗമായ ആന തൊട്ട് കലമാന്‍, കാട്ടുപോത്ത്
പുള്ളിപ്പുലി, കാട്ടുപന്നി, വിവിധതരം മാനുകള്‍, കാട്ടുപൂച്ച, മലയണ്ണന്‍,
തുടങ്ങി എല്ലാ മൃഗങ്ങളും ഇവിടെ നിങ്ങള്‍ക്ക് കാണാം.
വളയന്‍ ചാല്‍, മീന്‍മുട്ടി, വാച്ച്‌ടവര്‍, ചീങ്കണ്ണിപ്പുഴ, ചാവപ്പി വെള്ളച്ചാട്ടം, അമ്പലപ്പാറ മുടി എന്നിവവയാണ് പ്രധാന ടൂറിസ്‌റ്റ് ആകര്‍ഷണങ്ങള്‍. ഇതില്‍ പ്രധാന കവാടമായ വളയാന്‍ ചാല്‍ മുതല്‍ മീന്‍മുട്ടി വരെ14 കിമീറ്റര്‍ ട്രക്കിങ് പ്രാചീനതയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാണ്. ആറളം വന്യജീവിസങ്കേതം ആരെയും ആകര്‍ഷിക്കും. ആദിവാസികളുടെ കുടികിടപ്പ് ഭൂമിയായി ആണ് അറിയപ്പെടുന്നതെങ്കിലും ട്രക്കിങ്ങിനു കൂടി പേരു കേട്ട ഇടമാണ് ഇത്. 55 കിലോമീറ്റര്‍ ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുണ്ട് ഇതിന്. ഖാട്ടി ബേട്ടയാണ് ഇവിടത്തെ ഏറ്റവും ഉയരമുള്ള മല. എന്താ, ഖാട്ടാ മീട്ട എന്ന ഹിന്ദി ചിത്രത്തിന്റെ പേര് ഓര്‍മയില്‍ വരുന്നുണ്ടോ? സമുദ്രനിരപ്പില്‍ നിന്നും 1145 മീ ഉയരമുണ്ട് ഇതിന്.
വാച്ച്‌ടവര്‍ വരെയെത്തിയാല്‍ മീന്‍മുട്ടിയിലേക്ക് കാല്‍നടസവാരിയാണ്
നല്ലത്. ഏതാണ്ട് ഏഴ് കിലോമീറ്റര്‍ ഉണ്ട് ഇവിടേയ്‌ക്ക്. കാട്ടിനുള്ളിലെ
വാച്ച്‌ടവറില്‍ എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. കാട്ടിനുള്ളിലെ
വാച്ച് ടവറില്‍ ഒരു ദിവസമെങ്കിലും താമസിച്ച് സാഹസികരാവുന്നത്
ആവേശകരമല്ലേ? പക്ഷേ അതിന് ഫോറസ്‌റ്റ് ഗാര്‍ഡുമാരുടെ അനുവാദം മുന്‍കൂറായി
വാങ്ങണമെന്നു മാത്രം. ആറളത്തെ ഒരു രാത്രി ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ
മറക്കാനാവാത്ത അനുഭവങ്ങളിലൊന്നുമാവാം.
കണ്ണൂര്‍ ജില്ലയില്‍ നിന്നും 65 കിമീറ്റര്‍ കിഴക്കു മാറിയും തലശേരിയില്‍ നിന്ന് 45 കിമീറ്റര്‍ വടക്കു മാറിയുമാണ് ആറളം സ്‌ഥിതി ചെയ്യുന്നത്. പ്രവേശന ഫീസ് 15 രൂപയാണ്. ഗൈഡ്‌് ഫീസ് 150 രൂപയും. ഇരിട്ടിയില്‍ എത്തിയാല്‍ പഴഞ്ചേന വിളക്കോട് കുറുക്കന്‍ മുക്ക് ഉളിപ്പടി കാക്കയങ്ങാട് എത്തി പാല ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആറളം ഫാം വഴി വളയന്‍ ചാലിലെത്താം. ഇവിടെയാണ് ആറളം വന്യജീവിസങ്കേതത്തിന്റെ സങ്കേതം.
ധൈര്യപൂര്‍വം കടന്നോളൂ. ഗെറ്റ് റെഡി ഫോര്‍ ആക്ഷന്‍..
ലൊക്കേഷന്‍
റോഡ് മാര്‍ഗം തലശേരിയില്‍ നിന്ന് ഇരിട്ടിയിലെത്തി, അവ്വിടെ നിന്നും 20 കിമീ.
റെയില്‍ മാര്‍ഗം തലശേരി 45 കിമീ
വായുമാര്‍ഗം കോഴിക്കോട് 115 കിമീ
താമാസിക്കാന്‍
ആറളം സാങ്‌ചറിയില്‍ 40 പേര്‍ക്കുള്ള ഡോര്‍മിറ്ററി സൗകര്യമുണ്ട്. എങ്കിലും ഇരിട്ടിയിലോ പരിസര ടൗണ്‍ പ്രദേശത്തോ താമസിക്കുന്നതാവും നല്ലത്.
നല്ല സീസണ്‍
സെപ്‌തംബര്‍ മേയ്
സന്ദര്‍ശന സമയം 8 മണി മുതല്‍ 4 മണി വരെ.
അടുത്തുള്ള ആകര്‍ഷണ കേന്ദ്രങ്ങള്‍
കണ്ണൂര്‍ കോട്ട 65 കിമീ
പഴശി പ്രോജക്‌ട് 40 കിമീ
കൊട്ടിയൂര്‍ ക്ഷേത്രം 10കിമീ
പറശിനിക്കടവ് ക്ഷേത്രം 65 കിമീ
ഗെറ്റ് റെഡി ഫോര്‍ ആക്ഷന്‍..
വളയന്‍ ചാല്‍, മീന്‍മുട്ടി, വാച്ച്‌ടവര്‍, ചീങ്കണ്ണിപ്പുഴ, ചാവപ്പി വെള്ളച്ചാട്ടം, അമ്പലപ്പാറ മുടി എന്നിവവയാണ് പ്രധാന ടൂറിസ്‌റ്റ് ആകര്‍ഷണങ്ങള്‍. ഇതില്‍ പ്രധാന കവാടമായ വളയാന്‍ ചാല്‍ മുതല്‍ മീന്‍മുട്ടി വരെ14 കിമീറ്റര്‍ ട്രക്കിങ് പ്രാചീനതയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാണ്. ആറളം വന്യജീവിസങ്കേതം ആരെയും ആകര്‍ഷിക്കും. ആദിവാസികളുടെ കുടികിടപ്പ് ഭൂമിയായി ആണ് അറിയപ്പെടുന്നതെങ്കിലും ട്രക്കിങ്ങിനു കൂടി പേരു കേട്ട ഇടമാണ് ഇത്. 55 കിലോമീറ്റര്‍ ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുണ്ട് ഇതിന്. ഖാട്ടി ബേട്ടയാണ് ഇവിടത്തെ ഏറ്റവും ഉയരമുള്ള മല. എന്താ, ഖാട്ടാ മീട്ട എന്ന ഹിന്ദി ചിത്രത്തിന്റെ പേര് ഓര്‍മയില്‍ വരുന്നുണ്ടോ? സമുദ്രനിരപ്പില്‍ നിന്നും 1145 മീ ഉയരമുണ്ട് ഇതിന്.
വാച്ച്‌ടവര്‍ വരെയെത്തിയാല്‍ മീന്‍മുട്ടിയിലേക്ക് കാല്‍നടസവാരിയാണ്
നല്ലത്. ഏതാണ്ട് ഏഴ് കിലോമീറ്റര്‍ ഉണ്ട് ഇവിടേയ്‌ക്ക്. കാട്ടിനുള്ളിലെ
വാച്ച്‌ടവറില്‍ എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. കാട്ടിനുള്ളിലെ
വാച്ച് ടവറില്‍ ഒരു ദിവസമെങ്കിലും താമസിച്ച് സാഹസികരാവുന്നത്
ആവേശകരമല്ലേ? പക്ഷേ അതിന് ഫോറസ്‌റ്റ് ഗാര്‍ഡുമാരുടെ അനുവാദം മുന്‍കൂറായി
വാങ്ങണമെന്നു മാത്രം. ആറളത്തെ ഒരു രാത്രി ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ
മറക്കാനാവാത്ത അനുഭവങ്ങളിലൊന്നുമാവാം. കണ്ണൂര്‍ ജില്ലയില്‍ നിന്നും 65 കിമീറ്റര്‍ കിഴക്കു മാറിയും തലശേരിയില്‍ നിന്ന് 45 കിമീറ്റര്‍ വടക്കു മാറിയുമാണ് ആറളം സ്‌ഥിതി ചെയ്യുന്നത്. പ്രവേശന ഫീസ് 15 രൂപയാണ്. ഗൈഡ്‌് ഫീസ് 150 രൂപയും. ഇരിട്ടിയില്‍ എത്തിയാല്‍ പഴഞ്ചേന വിളക്കോട് കുറുക്കന്‍ മുക്ക് ഉളിപ്പടി കാക്കയങ്ങാട് എത്തി പാല ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആറളം ഫാം വഴി വളയന്‍ ചാലിലെത്താം. ഇവിടെയാണ് ആറളം വന്യജീവിസങ്കേതത്തിന്റെ സങ്കേതം.
ധൈര്യപൂര്‍വം കടന്നോളൂ. ഗെറ്റ് റെഡി ഫോര്‍ ആക്ഷന്‍..
ലൊക്കേഷന്റോഡ് മാര്‍ഗം തലശേരിയില്‍ നിന്ന് ഇരിട്ടിയിലെത്തി, അവ്വിടെ നിന്നും 20 കിമീ.
റെയില്‍ മാര്‍ഗം തലശേരി 45 കിമീ
വായുമാര്‍ഗം കോഴിക്കോട് 115 കിമീ
താമാസിക്കാന്‍
ആറളം സാങ്‌ചറിയില്‍ 40 പേര്‍ക്കുള്ള ഡോര്‍മിറ്ററി സൗകര്യമുണ്ട്. എങ്കിലും ഇരിട്ടിയിലോ പരിസര ടൗണ്‍ പ്രദേശത്തോ താമസിക്കുന്നതാവും നല്ലത്.
നല്ല സീസണ്‍
സെപ്‌തംബര്‍ മേയ്
സന്ദര്‍ശന സമയം 8 മണി മുതല്‍ 4 മണി വരെ.
അടുത്തുള്ള ആകര്‍ഷണ കേന്ദ്രങ്ങള്‍
കണ്ണൂര്‍ കോട്ട 65 കിമീ
പഴശി പ്രോജക്‌ട് 40 കിമീ
കൊട്ടിയൂര്‍ ക്ഷേത്രം 10കിമീ
പറശിനിക്കടവ് ക്ഷേത്രം 65 കിമീ
Subscribe to:
Comments (Atom)

.jpg)

.jpg)