Monday, May 27, 2013

സനുഷയുടെ വിശേഷങ്ങള്‍



സനുഷയുടെ വിശേഷങ്ങള്
           

            സനുഷയുടെ അച്ഛാച്ഛന്തുളസീവനം വിജയന്ബ്ലെസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാഴ്ചയിലെ മാധവനെപ്പോലെ ഒരു സിനിമാ ഓപ്പറേറ്ററായിരുന്നു. സിനിമയില്ഉയരങ്ങള്താണ്ടാന്കൊതിച്ചയാള്‍. അച്ഛന്സന്തോഷും സിനിമാ സ്വപ്നങ്ങളുമായി ഏറെ നടന്നു. ഇപ്പോഴിതാ, വര്ഷങ്ങള്ക്കു ശേഷം സനുഷ എന്ന നായിക മോളിവുഡും താണ്ടി കോളിവുഡിലും വെന്നിക്കൊടി നാട്ടിയിരിക്കുന്നു. തീവ്രാഗ്രഹങ്ങളുടെ പൂര്ത്തീകരണം തലമുറകള്ക്കു ശേഷമെങ്കിലും നടക്കുമെന്നു പറയുന്ന ഒരു തരം ബട്ടര്ഫ്ളൈ എഫ്ക്ട് സിദ്ധാന്തം പോലെ. തിരക്കുള്ള സിനിമാജീവിതത്തിനിടയില്വീണുകിട്ടിയ അല്പനേരം ഓവര്ടേക്കിനു വേണ്ടിയുള്ള യാത്രയ്ക്കായി സ്കോഡ റാപ്പിഡിന്റെ സുഖശീതളിമയിലേക്ക് കയറിയിരുന്നപ്പോള്സനുഷയും ഒരു പൂമ്പാറ്റയായി. ദാദാസാഹിബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായും പിന്നെ വര്ഷങ്ങള്ക്കിപ്പുറത്ത് മിസ്റ്റര്മരുമകനിലൂടെ നായികയായും മലയാളി മനസിലേക്ക് പാറിപ്പറന്ന പ്രിയപ്പെട്ട ബട്ടര്ഫ്ളൈ.

കണ്ണൂര്കോട്ട സനുഷയ്ക്കുള്ളതാ..
         
   സ്കോഡ റാപിഡിന് അങ്ങനെയും ചില പ്രത്യേകതകളുണ്ട്. വാക്സ്വാഗന്വെന്റോയുടെ അതേ ടെക്നോളജിയിലാണ് വരുന്നതെങ്കിലും പെട്രോളിലും ഡീസലിലും മികച്ച പെര്ഫോമന്സാണ് ഇതിന്. സ്കോഡയുടെ C+  സെഡന്മാനുഫാക്ചറിങ് ടെക്നോളജിയുമുണ്ട്. 13 വ്യത്യസ്തനിറങ്ങളില്ലഭ്യവുമാണ്. കൂടാതെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഡ്യുവല്എസ് ആര്എസും
ചരിത്രം കണ്തുറന്നു നില്ക്കുന്ന കണ്ണൂര്കോട്ടയ്ക്കു മുന്നില്സ്കോഡ പതുക്കെ വന്നിറങ്ങിയപ്പോള്‍  പ്രിയനടിയ്ക്കൊപ്പം പടമെടുക്കാനും വിശേഷങ്ങള്പറയാനും നാട്ടുകാരും കൂടി. കൂട്ടത്തില്ബ്രിട്ടീഷ് വിനോദസഞ്ചാരികളായ കെന്ഡസും കൂട്ടരുമുണ്ട്. ഒരു സാംസ്ക്കാരികപൈതൃകം കണ്ടതു കൂടാതെ ഇവിടത്തെ ഒരു സിനിമാനടിയെ കണ്ടതിലുള്ള കൗതുകവുമുണ്ട് അവരുടെ മുഖത്ത്. ടൗണില്നിന്ന് മൂന്ന് കിലോമീറ്ററിനപ്പുറം അറബിക്കടലിനോട് ചേര്ന്ന് നില്ക്കുന്നു, കണ്ണൂര്സെന്റ് ആഞ്ചലോസ് കോട്ട. ഡി 1505 ല്പോര്ച്ചുഗീസ് വൈസ്രോയിയായിരുന്ന ഫ്രാന്സിസ്കോ ഡി അല്മെയ്ഡ നിര്മിച്ച  കോട്ടയ്ക്കകത്തും പുറത്തുമായി സനുഷ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ‘മുമ്പ് അന്വര്സിനിമേടെ ഷൂട്ടിങ് നടക്കുമ്പോള്ലാലങ്കിളിനേയും മറ്റും കാണാനായി ഇടയ്ക്ക് ഈടെ വരാറുണ്ടായിരുന്നു. ഈടെ മാത്രമല്ല, നമ്മളെ കണ്ണൂര്ജില്ലേല് എവിടെ ഷൂട്ടിങ്ങുണ്ടാവുമ്പോഴും കാണാന്പോവും.’ തുരങ്കത്തിനകത്തു നിന്നും, പീരങ്കിക്കടുത്തു നിന്നും പോസ് ചെയ്യുമ്പോള്സനുഷയ്ക്ക് പറയാനുമുണ്ട് സിനിമാ വിശേഷങ്ങള്നിരവധി.
            ‘മിസ്റ്റര്മരുമകനും’ ‘ഇഡിയറ്റ്സിനും ശേഷം ഇനികുട്ടിയും കോലുമാണ് ചിത്രീകരണം പൂര്ത്തിയായ സിനിമ. കൂടാതെ ഫഹദ് ഫാസിലിനൊപ്പം നായികയായിഅയ്യര്ഇന്പാക്കിസ്ഥാനും’ ‘സക്കറിയയുടെ ഗര്ഭിണികള്‍’ എന്ന സിനിമയും വരാനിരിക്കുന്നു. ഇടയ്ക്ക് കാര്ത്തിയ്ക്കൊപ്പംഅലക്സ് പാണ്ഡ്യന്‍’ എന്ന തമിഴ് സിനിമയിലും നായികയായിരുന്നു. കൈ നിറയെ ചിത്രങ്ങള്‍. വീണ്ടും സെറ്റില്നിന്നു സെറ്റിലേക്കു പറക്കുന്ന അതേ പൂമ്പാറ്റ..

ലാലേട്ടന്റെമിലിട്ടറ്റി കന്റോണ്മെന്റിനൊരു സല്യുട്ട്
            
    സെറ്റിലായാലും മറ്റേതു യാത്രയിലായാലും സനുഷയ്ക്കൊപ്പം അച്ഛന്സന്തോഷും അമ്മ ഉഷയും അനുജന്സനൂപും എന്നുമുണ്ടാവും. ഇത് ഒരു തരം സെക്യൂരിറ്റി തരുന്നതായി സനുഷ മനസ് തുറക്കുന്നു. ‘അച്ഛനുമമ്മയും കൂടെയങ്ങ് കാശ്മീരിലും തമിഴ്നാട്ടിലും ഗള്ഫിലുമൊക്കെ വന്നിട്ടുണ്ട്. എവിടെയായാലും സ്വന്തം വീട്ടിലെ കുട്ടിയെന്ന ഇമേജാ എനിക്ക്. ബാലതാരമായി വന്നതുകൊണ്ടാവാം, എവിടെയും സ്നേഹം കിട്ടുന്നുണ്ട്..’
            കോട്ടയില്നിന്നിറങ്ങി തൊട്ടടുത്തെ മിലിട്ടറി ക്യാംപായ കണ്ണൂര്കന്റോണ്മെന്റിനടുത്തേക്ക് സൗകര്യത്തിന്റേയും സ്പേയ്സിന്റേയും താളാത്മകതയില്സ്കോഡ പറന്നു. ലേറ്റസ്റ്റ് സെല്ലുലോയ്ഡ് ഹിറ്റായകാറ്റേ കാറ്റേവരികള്ക്കൊപ്പം ഓഡിയോ സിസ്റ്റത്തിനു ചുവടെ ഇരിക്കുന്ന സി ഓട്ടോമാറ്റിക്കായി കാറിനകം നിയന്ത്രിച്ചു. ഒരു ആഡംബരകാറിന്റെ എല്ലാ മട്ടും ഭാവവും ഉണ്ട് റാപിഡിന്
            പോര്ച്ചുഗീസുകാരുടേയും ഡച്ചുകാരുടേയും മിലിട്ടറി ആസ്ഥാനമായിരുന്ന ഇവിടം ഇന്ന് ഇന്ത്യന്മിലിട്ടറിയുടെ കേരളത്തിലെ ഏക കന്റോണ്മെന്റാണ്. നമ്മുടെ സ്വന്തം ലാലേട്ടന്മിലിട്ടറി പരിശീലനം നേടിയ ഇടം. ലാലേട്ടന്റേയും പ്രതിരോധമന്ത്രി കെ ആന്റണിയുടേയും ഫോട്ടോയുള്ള ഫ്ളക്സ് ബോര്ഡിന്റെ മുന്നില്‍, കന്റോണ്മെന്റിനു മുന്നിലായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്മലയാളത്തിലെ മഹാനടനെക്കുറിച്ച പറയാനും കാര്യങ്ങളേറെ. ‘ലാലേട്ടന്ഈടെ പരിശീലനത്തിനു വന്നപ്പോള്കാണാന്പോയിരുന്നു. അതൊരു മഹാഭാഗ്യമാ. ഒരു ഫ്രീ മനുഷ്യനാണ് ലാലേട്ടന്‍. സെറ്റില്ചിലപ്പോള്മതിലിലിരുന്ന് പോലും ഭക്ഷണം കഴിക്കുന്നതു കാണാം. അത്രയ്ക്കു ഫ്രീയാ.. എല്ലാം കറക്ട് പറഞ്ഞു തരികയും ശ്രദ്ധിക്കുകയും ചെയ്യും. ‘കീര്ത്തിചക്രയില്അഭിനയിക്കുമ്പോള്വെറുതെ കാശ്മീരിലൂടെ നടക്കണമെന്നൊരു ആഗ്രഹം പറഞ്ഞപ്പോള്‍, പിറ്റേന്ന്് അതിരാവിലെ വാതിലിനു മുട്ടുന്നു. അച്ഛനാണ് വാതില്തുറന്നത്. ലാലേട്ടനതാ, ഒരു ട്രാക്ക് സൂട്ടുമിട്ട് മോണിങ് വാക്കിനു റെഡിയായി വന്നിരിക്കുന്നു. ഞാനപ്പോള്ഉറക്കമുണര്ന്നിട്ടു പോലുമുണ്ടായിരുന്നില്ല!’
            ഈയിടെ ലാലേട്ടന്കണ്ടപ്പോള്ചോദിച്ചു, മാമ്പഴക്കാലത്തില്അഭിനയിച്ചതു കുട്ടി തന്നെയല്ലേ? ഞാന്അതേന്നു പറഞ്ഞപ്പോള്അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്തോളൊന്ന് ചെരിച്ച്  നെറ്റിയില്കൈവെച്ച് ഒരു കമന്റ്. ‘എന്റമ്മോ, പെണ്കുട്ടികള്എത്ര പെട്ടെന്നാ വളരുന്നത്!’ മമ്മൂക്കയുമതേ പോലെ. എറണാകുളത്ത് ഷൂട്ടിങ്ങുണ്ടാവുമ്പോള്പുള്ളി വീട്ടില്നിന്നുണ്ടാക്കുന്ന മീന്കറിയും മറ്റുമൊക്കെ തരും. ദിലീപേട്ടന്എന്റെ കണ്ണൂര്ഭാഷയിലെആടെ’, ‘ഈടെപ്രയോഗങ്ങള്വെച്ച് ഒരുപാട് തമാശകളും ഒപ്പിക്കും
ആരും കാണാതെ ഡ്രൈവിങ്
            ഓട്ടോമൊബൈല്വ്യവസായ മേഖലയില്വിശ്വാസ്യതയുടെ പര്യായമായ വിഷന്മോട്ടോഴ്സിന്റേതാണ് സ്കോഡ ടെസ്റ്റ് ഡ്രൈവ്. മറ്റു കാറുകളെ അപേക്ഷിച്ച് സര്വീസ് ഇന്റര്വെല്‍ 5000 കിലോമീറ്ററില്നിന്ന് 15000 കിലോമീറ്ററാണെന്ന് പറഞ്ഞപ്പോള്സനുഷയുടെ മുഖത്തും അത്ഭുതം. യുവത്വത്തിന്റെ വാഹനസ്വപ്നങ്ങളിലേക്ക് സ്കോഡ പതുക്കെ ചേക്കേറുന്നതിന്റെ കൗതുകം. വണ്ടിയുടെ ഇന്റീരിയറും മറ്റുംക്ഷപിടിച്ചെന്ന മട്ടില്ഇടയ്ക്ക് പയ്യാമ്പലം ബീച്ചിനടുത്തെ വിശാലമായ റോഡില്സനുഷ ഡ്രൈവും ചെയ്തു. ñ                                         
            വീട്ടിലുള്ള വണ്ടികളോടിച്ചാണ് ഡ്രൈവിങ് പഠിച്ചത്. ആദ്യം ആക്ടീവയില്തുടങ്ങി. പിന്നെ മാരുതി, സ്കോര്പ്പിയോ ഇപ്പോയിതാ സ്കോഡ റാപ്പിഡും. സിനിമയ്ക്ക് വേണ്ടി ഫോര്ച്ച്യൂണര്വരെ ഡ്രൈവ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്ഷൂട്ടിങ്ങിനു പോവുമ്പോള്അവിടങ്ങളിലെ റോഡുകളിലൂടെ ചിലപ്പോഴെങ്കിലും ഡ്രൈവ് ചെയ്യാറുണ്ട്. അതൊരു ആവേശമാ. പിന്നെ, വല്ലപ്പോഴും സമയം കിട്ടുന്ന ഞായറാഴ്ചകളില്നേരെ  അമ്മയുടെ വീടുള്ള നീലേശ്വരത്തേക്കും പോവും. അതും ആക്ടീവയും ഓടിച്ച്. ആരും തിരിച്ചറിയാതിരിക്കാന്മുഖവും മറച്ച് കൂളിംഗ് ഗ്ലാസ് കണ്ണടയും വെക്കും. ശരിക്കും സിനിമയിലും മറ്റുമൊക്കെ കാണുന്ന ഒരു ഭീകരവാദി ലുക്കില്‍. ഇതിനിടെ അമ്മ ഉഷയും സംഭാഷണത്തില്ഇടപെട്ടു. ‘ഇവളീയിടെയായി ഇച്ചിരി സ്പീഡിലാ, ഡ്രൈവിങ്. അതുകൊണ്ട് ഡ്രൈവ് ചെയ്യണമെന്നു പറയുമ്പോഴേക്കും ഞങ്ങള്കീയെടുത്ത് മാറ്റിവയ്ക്കാറാ, പതിവ്..’
നടിയായില്ലെങ്കില്ഡോക്ടറായേനെ..
            സ്കോഡ റാപ്പിഡിപ്പോള്കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന അറയ്ക്കല്കൊട്ടാരത്തിന്റെ ഭാഗമായ അറയ്ക്കല്മ്യൂസിയത്തിനു മുന്നിലാണ്. പുറത്ത് നട്ടുച്ച വെയിലില്ചൂടുപിടിച്ച നഗരം. വാഹനങ്ങള്തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ‘ഒരുനാള്ഇതുപോലെ വെയിലേറ്റ് ചൂട് പിടിച്ച് സെറ്റില്വീണുമരിക്കാനാവും എന്റെയൊരു യോഗം..’സനുഷയുടെ വെയിലേറ്റു തളര്ന്ന ആത്മഗതം.
            ഇങ്ങനെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലൂടെ പോവുമ്പോഴെല്ലാം അവിടത്തെ പ്രത്യേകതകള്പഠിക്കാനും അറിയാനും ശ്രദ്ധിക്കാറുണ്ട്. കണ്ണൂര്എസ് എന്കോളജില്ബി കോം വിദ്യാര്ഥിനിയാണ് സനുഷ. ഷൂട്ടിങ് തിരക്കിനിടയില്പഠനത്തിനൊന്നും സമയം കിട്ടാറേയില്ല. നോട്ട്സ് എഴുതിയെടുക്കും. സിനിമാ നടിയായില്ലെങ്കില്‍, ഡോക്ടറാവുമായിരുന്നേനെപ്ലസ്ടുവിന് ഡിസ്റ്റിങ്ഷന്മാര്ക്കൊക്കെയുണ്ട്.
ലാലേട്ടന്റേയും മമ്മൂക്കയുടേയും നായികയാവണം!
            പയ്യാമ്പലം ബീച്ചിലെ ആള്ക്കൂട്ടത്തില്നിന്നും മാറി, കണ്ണൂരിലെ മണ്മറഞ്ഞുപോയ കമ്യൂണിസ്റ്റ് ആചാര്യന്മാരുടേയും സാംസ്ക്കാരികനായകരുടേയും ബലികുടീരങ്ങള്ക്കു മുന്നില്നില്ക്കുമ്പോള്ചരിത്രം ആരുടെ മുന്നിലും ഒരു ചലച്ചിത്രം പോലെ തെളിയും. നഗരത്തില്നിന്നും വെറും രണ്ടു കിലോമീറ്റര്അകലെ, ഓവര്ടേക്ക് സംഘം അവിടെയും സന്ദര്ശിച്ചു. നായനാരേയും അദ്ദേഹത്തിന്റെ ഓര്മകളേയും എന്നും നെഞ്ചോടു ചേര്ത്തുവയ്ക്കുന്ന എല്ലാ കണ്ണൂരുകാരേയും പോലെ സനുഷയും ഒരുനിമിഷം ബലികുടീരത്തിനു മുന്നില്അല്പം നിന്നു. ശേഷം, താവക്കരയിലുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസ് ടെര്മിനലായ കണ്ണൂരിലെ സെന്ട്രല്ബസ് സ്റ്റാന്ഡിലേക്കു യാത്ര തുടര്ന്നപ്പോള്സനുഷ ഭാവിയിലെ സ്വപ്നങ്ങളും നെയ്തുതുടങ്ങി. ‘ശോഭനച്ചേച്ചിയെപ്പോലെയും മഞ്ജുച്ചേച്ചിയെപ്പോലെയും ഒരു വലിയ നടിയാവാനാണ് ആഗ്രഹം. മണിച്ചിത്രത്താഴിലേയും കന്മദത്തിലേയും വേഷങ്ങള്ആര്ക്കാ, മറക്കാന്കഴിയുക? പിന്നെ എന്നെങ്കിലും മഹാനടന്മാരായ മമ്മൂട്ടിയുടേയും മോഹന്ലാലിന്റേയും നായികയുമാവണം.’
ഭക്ഷണം കാണുമ്പോള്ഡയറ്റിങ് മറക്കും
            ഹോട്ടല്ബ്രോഡ് ബ്യൂവില്ഭക്ഷണം കഴിക്കാനിരുന്നപ്പോള്ആദ്യമേ ജാമ്യമെടുത്തു. ‘ഭക്ഷണം കണ്ട്രോള്ചെയ്യാമെന്ന് എന്നും വിചാരിക്കുമെങ്കിലും കണ്ണൂര്സ്പെഷ്യല്ഐറ്റംസ് മുന്നില്വരുമ്പോള്എല്ലാം മറക്കും!’
            ബസ് സ്റ്റാന്ഡിനടുത്തെ ഹോട്ടലിലാണ് ഫാമിലി ഔട്ടിങ് കൂടുതലും. അധികം ബഹളമോ തിരക്കോ ഒന്നുമില്ലാതെ വിഭവസമൃദ്ധം ഊണു കഴിക്കാം. പിന്നെ കോഫീ ഹൗസിലും പോവാാറുണ്ട്ഈടത്തെ കല്ലുമ്മക്കായും ചിക്കന്ബിരിയാണിയുമൊക്കെ കണ്ടാല്എന്നും ഡയറ്റിങ് തീരുമാനം മറക്കും. ഇടയ്ക്ക് ഒരാവേശത്തിന് നല്ല നാടന്കഞ്ഞി കുടിക്കാനായി കുടുംബസമേതം കണ്ണൂര്തെക്കീ ബസാറിലെ കഞ്ഞിപ്പീടികയിലും പോവും.
            കണ്ണൂരിലെ രാഷ്ട്രീയക്കാരോട് നാടെന്താണ് നന്നാവാത്തതെന്ന് നിഷ്കളങ്കമായി  ചോദിക്കാറുമുണ്ട്. ഇടയ്ക്ക് വേദി പങ്കിടാന്അവസരം കിട്ടുമ്പോള്അബ്ദുല്ലക്കുട്ടിയോടും കെ പി മോഹനനോടും കോടിയേരിയോടും പിണറായിയോടുമൊക്കെ, ഇങ്ങനെ ചില ചോദ്യങ്ങളെറിയും. ചൈല്ഡ് സെക്ഷ്വല്അബ്യൂസിനെതിരേയുള്ള ഗവര്ണ്മെന്റിന്റെ അംബാസഡിര്കൂടിയാണ് സനുഷ
കലാമിനൊപ്പം മറക്കാനാവാത്ത ഒരു ദിനം
            കണ്ണൂരിന്റെ വാണിജ്യസ്വപ്നങ്ങളുടെ പ്രധാനകേന്ദ്രമായ സിറ്റി സെന്ററില്ഞായറാഴ്ചയായതിനാല്തിരക്കു കുറവാണ്. ഞായറാഴ്ചയും തുറന്നു പ്രവര്ത്തിക്കുന്ന ജൂവല്ലറിയ്ക്കു മുന്നില്നിന്ന് പോസ് ചെയ്യുമ്പോള്‍, സ്വര്ണത്തോടുള്ള താല്പര്യക്കുറവ് ഓര്മ്മിപ്പിച്ചു. ‘ദേ കുഞ്ഞുകമ്മല്‍, ചെയിന്‍, ബ്ലാക്ക് പൊട്ട് ഇതാണ് ഞാന്‍. എന്നാലും ഡയമണ്ട് ആഭരണങ്ങളോട് ചെറിയൊരു ഇഷ്ടമുണ്ട്. സിനിമേല്വന്നതിനു ശേഷമാ ഫോണും ലാപ്ടോപ്പും വീടും വണ്ടിയുമൊക്കെ വാങ്ങിയത്. മെട്രോ ലൈഫിനേക്കാള്ഇങ്ങനെ, നാട്ടിന്പുറത്തെ ഒരു നാടന്കുട്ടിയായി കഴിയാനാണാനിഷ്ടം..’                                         
            ചെറുപ്രായത്തില്അച്ഛന്ഉപഹാരമായി തന്ന എംടിയുടെ രണ്ടാമൂഴമാണ് ഇഷ്ടപുസ്തകം. പിന്നെ അബ്ദുല്കലാമിന്റെ വിംഗ്സ് ഓഫ് ഫയര്‍. ഇടയ്ക്കദ്ദേഹം തലശേരിയില്വന്നപ്പോള്കാണാനും പരിചയപ്പെടാനും വേദി പങ്കിടാനും സാധിച്ചു. അദ്ദേഹം എന്റെ സിനിമകളുടെ പേരൊക്കെ എഴുതിയെടുത്ത് കാണാമെന്ന് ഉറപ്പും നല്കി. ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഒരു ദിനം.

            ‘യാത്രകള്ഏറെ ഇഷ്ടമാണ് ഞങ്ങള്ക്ക്. മോളുടെ കൂടെ വിദേശത്ത് ഏതാണ്ടെല്ലാ ഗള്ഫ് രാജ്യങ്ങളിലും പോയിട്ടുണ്ട്. പിന്നെ ഇതുപോലെ ചില അപ്രതീക്ഷിതയാത്രകളും.. ’കണ്ണൂര്തളാപ്പിലെ 100 വര്ഷത്തിലേറെ പഴക്കമുള്ള ശ്രീസുന്ദരേശ്വര ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്അച്ഛന്സന്തോഷിന്റെ മുഖത്തെ യാത്രാകമ്പം മാറിയിരുന്നില്ല. സനുഷയ്ക്കൊപ്പം അനിയന്സനൂപും ക്ഷേത്രപ്പടികളിലിരുന്നു. വരാനിരിക്കുന്നകുട്ടിയും കോലുംസിനിമയില്സനൂപാണ് സനുഷയുടെ ബാല്യകാലം അഭിനയിക്കുന്നത്. മറ്റൊരു ബട്ടര്ഫ്ളൈ എഫക്ടും.

No comments:

Post a Comment