ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍
ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ കാണുമ്പോള്‍ ആദ്യം ഓര്‍മ വരിക ടൈറ്റിലുകള്‍ തീരുന്നതു വ്രെ മരണപ്പിടച്ചില്‍ നടത്തുന്ന മുകേഷിന്റെ കഥാപാത്രമാണ്. ഒരാള്‍ക്ക് അന്ത്യശ്വാസം വലിക്കാന്‍ അഞ്ച് മിനിറ്റ് അനുവദിച്ചുകൊടുക്കാന്‍ ദൈവം പോലും തയ്യാറാവാത്ത സ്ഥാനത്താണ് പ്രിയദര്‍ശന്‍ എന്ന മഹാനുഭാവന്‍ ആ മഹാകൃത്യം ചെയ്ത് അനുവദിച്ചത്. ബ്രാവോ പ്രിയന്‍ ബ്രാവോ!
കഥയില്‍ വലുതായി ചോദ്യമോ ഉത്തരമോ ഒന്നുമില്ലെങ്കിലും ഇന്നും ഒരു റോംഗ്‌നമ്പര്‍ വന്നാല്‍ ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ എന്ന ചിത്രം ഓര്‍മ വരും. പ്രത്യേകിച്ച് ഫോണുകള്‍ വലുതും ചെറുതും നിറഞ്ഞ ആ പാട്ട്. പ്രിയദര്‍ശന്റെ മുഴുനീള കോമഡി സിനിമയെന്ന ലേബലും കോപ്പിയടി എന്ന പട്ടവുമുണ്ടെങ്കിലും ഇതൊരിക്കലും നിങ്ങളെ ചിരിപ്പിക്കാത്ത സിനിമയൊന്നുമല്ല. ഒന്നുമില്ലേല്‍ പള്ളീലച്ചന്‍ വേഷം കെട്ടുന്ന ശ്രീനിവാസനെങ്കിലും നിങ്ങളെ ചിരിപ്പിക്കും.
മാര്‍ക്ക്. 5.5/10
.jpg)
No comments:
Post a Comment