ഗ്രീന്‍ വീടായി വാള്‍ഡന്‍
വീട്ടുകാരന്‍ സന്തോഷ് സുബ്രഹ്മണ്യം &ശാന്തള, അമ്പലവയല്‍, വയനാട്
ഏരിയ 1574 സ്‌ക്വയര്‍ ഫീറ്റ്
പൂര്‍ത്തിയായ വര്‍ഷം 2009 മാര്‍ച്ച്
ആകെ ചെലവ് 17 ലക്ഷം
ഡിസൈനര്‍ ആര്‍കിടെക്ട് നിഷാന്‍, ഡി എര്‍ത്ത്, കോഴിക്കോട്
വാള്‍ഡന്‍ എന്നാണ് വീടിന്റെ പേര്. ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു പക്ഷിയെ ഓര്‍മ്മ വരും വീടിനു മുന്നിലെത്തുമ്പോള്‍. വീടു കൂടാതെ ചുറ്റുമുള്ള ലൊക്കേഷനും ആരെയും ആകര്‍ഷിക്കും. കാരാപ്പുഴ റിസര്‍വോയറിനാല്‍ ചുറ്റപ്പെട്ട്, ചുറ്റും വെള്ളവും അതിനടുത്ത് ഉയര്‍ന്ന പച്ചക്കുന്നുകളും നിറഞ്ഞ കാല്‍പനികാന്തരീക്ഷത്തിലുള്ള പരിസ്ഥിതിയോടു ചേര്‍ന്ന വീടു വേണമെന്ന് വീട്ടുകാരന് നിര്‍ബന്ധമായിരുന്നു.പറന്നിറങ്ങുന്നതു പോലുള്ള മേല്‍ക്കൂരയാണ് വീടിന്. പ്രധാനമായും പ്രാദേശികമായി ലഭിക്കുന്ന ഗ്രാനൈറ്റും ഇഷ്ടികയുമാണ് വീടിനുപയോഗിച്ചിരിക്കുന്നത്. പുറം ചുവരുകളില്‍ ഇവ പ്ലാസ്റ്റര്‍ ചെയ്യാതെ നല്‍കി. വീടിന്റെ 30 ശതമാനം മാത്രമേ പ്ലാസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അതിനാല്‍ പ്രകൃതിയുടെ സ്വാഭാവികനിറം വീടിന് ലഭിച്ചതു കാണാം. വീട്ടിനകത്തും കൃത്രിമ നിറങ്ങളോ ടെക്‌സ്ചറോ ഉപയോഗിക്കാത്തതിനാല്‍ അതേ സ്വാഭാവികത നിലനില്‍ക്കുന്നു.
കിടപ്പുമുറികളും അകത്തെ ലൈബ്രറിയും പരമാവധി കാറ്റും വെളിച്ചവും പുറത്തെ ജലാശയത്തിലേക്ക് കാഴ്ചയും ലഭിക്കുന്ന വിധമാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. പ്രകൃതിയോടു ചേര്‍ന്നു പോവാന്‍ ബാംബു കൊണ്ട് സീലിങ്ങും ഫ്‌ളോറിങ്ങിന് ക്ലേ ടൈലുകളും നല്‍കിയതു കാണാം. മെസനിന്‍ ഫ്‌ളോര്‍ ആയാണ് ലൈബ്രറി പണിതിരിക്കുന്നത്. ഇവിടെ നിന്നു പുറത്തേക്ക് തുറക്കുന്ന വലിയ ജനാലയും മുകളിലെ ബാംബൂ സീലിങ്ങും തന്നെ വീട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ബെഡ്‌റൂമിലും ടോയ്‌ലറ്റിലും നല്ലവണ്ണം സ്‌കൈലൈറ്റ് കിട്ടും വിധമാണ് സംവിധാനിച്ചിരിക്കുന്നത്. വയനാടന്‍ കാലാവസ്ഥ നല്ലവണ്ണം വീട്ടിനുള്ളിലേക്ക് ആവാഹിക്കപ്പെടുന്ന ആര്‍കിടെക്ചറിങ് കാഴ്ച ഇവിടെ ആസ്വദിക്കാം. കോണ്‍ക്രീറ്റും സിമന്റും വളരെ കുറവ് മാത്രമേ ഇവിടെ ഉപയോഗിച്ചുള്ളൂ. കോണ്‍ക്രീറ്റ് ഇവിടെ വെറും 20 ശതമാനം മാത്രം. കൂടുതലായും ഓപണ്‍ കണ്‍സപ്ട് ആയതിനാല്‍ ഇവിടത്തെ സിമന്റിന്റെ ഉപയോഗവും പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു. സ്റ്റീലാണ് മേല്‍ക്കൂരയുടെ പട്ടികയ്ക്ക്് ആയി ഉപയോഗിച്ചത്. ഇതിനെ വേണമെങ്കില്‍ തികച്ചും ഒരു ഗ്രീന്‍ വീടെന്നു വിളിക്കാം.
No comments:
Post a Comment