കടവത്തൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍
പണ്ട് ഇരഞ്ഞിന്‍ കീഴിലില്‍ വലിയ ഒരു ഇലഞ്ഞിമരം ഉയര്‍ന്നു നിന്നിരുന്നു. കൊടും വെയിലത്ത് ഒരിറ്റു തണലിനായി മനുഷ്യ രും മൃഗങ്ങളും ഒരു പോലെ അതിനു ചുവട്ടിലിരിക്കുമായിരുന്നു. കഥകള്‍ പരസ്പരം പങ്കുവയ്ക്കുമായിരുന്നു. ദൈനംദിനജീവിതത്തിന്റെ കയറേണ്ടതും ഇറങ്ങേണ്ടതുമായ പടികളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമായിരുന്നു. നാടിന്റെ ഓരോ ചുവടുവയ്പുകളിലെയും ആദ്യ സ്പന്ദനം ഈ ഇലഞ്ഞിമരച്ചുവട്ടില്‍ നിന്നായിരുന്നു ആരംഭിച്ചിരുന്നത്.
അങ്ങനെയിരിക്കെ ഒരിക്കല്‍ എവിടെ നിന്നോ ഒരു പരദേശി അവിടെ വന്ന് ആ ഇലഞ്ഞിമരത്തിനു ചുവട്ടില്‍ ഒരു കുടില്‍ കെട്ടി താമസമായി. അപാരജ്ഞാനമുള്ള ഒരു പണ്ഡിതന്‍ കൂടിയായിരുന്നു ആ പരദേശി. നാട്ടിലെ കുട്ടികളേയെല്ലാം സംഘടിപ്പിച്ച് തന്റെ കുടിലി നു ചുറ്റുമിരുത്തി അദ്ദേഹം അവര്‍ക്ക് പുതിയ പാഠങ്ങള്‍ ചൊല്ലിക്കൊടുത്തു. പതിയെ അവിടെ ഒരു ഗുരുകുല സമ്പ്രദായം ഉയര്‍ന്നു വ ന്നു..
ഏത് കാര്യത്തിലും രണ്ടഭിപ്രായങ്ങള്‍ എന്നും ഉയര്‍ന്നു വരാറുള്ള നാട്ടില്‍ അപ്പോഴും ചരിത്രം പതിവു പോലെ ആവര്‍ത്തിച്ചു. നാ ട്ടിലെ യാഥാസ്ഥിതികരായ ഒരു കൂട്ടം ഇതിനെതിരെ പ്രതികരിച്ചു. എങ്ങു നിന്നോ കടന്നു വന്ന ഒരാള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക! അവര്‍ക്കു പുതിയ പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുക! എന്താണ് ഇതിന്റെയൊക്കെ അര്‍ഥം? അവര്‍ അന്യോന്യം ചോദിച്ചു. അമര്‍ഷം നീണ്ടു നിന്ന ഒരു നാള്‍ അവര്‍ പരദേശിയെ കണ്ട് അവരുടെ മനസ് മുഴുവന്‍ തുറന്നു കാണിച്ചു. കഴിയുന്നതും പെട്ടെന്ന് നാട്ടില്‍ നിന്ന് സ്ഥലം വി ടാനായിരുന്നു അവരുടെ ആജ്ഞ. പരദേശി അപ്പോള്‍ ഒന്നും മിണ്ടിയില്ല. പതുക്കെ തന്റെ സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി അവിടെ നി ന്നും പടിയിറങ്ങി.
അയാള്‍ പോയിക്കഴിഞ്ഞപ്പോഴാണ് നാട്ടുകാര്‍ക്ക് മനസിലായത്, ഏതോ ഒരു നാടോടിക്കഥയുടെ പശ്ചാത്തലം പോലെ പരദേശി ക്കൊപ്പം നാട്ടിലുള്ള കുട്ടികള്‍ കൂടി അനുഗമിച്ചിട്ടുണ്ടൈന്ന്. നാട്ടുകാര്‍ തങ്ങളുടെ മക്കളെ അന്വേഷിച്ച് ഇറങ്ങി.അന്വേഷിച്ചന്വേഷിച്ച് ഒരു പാട് ദൂരമെത്തിയപ്പോള്‍ പരദേശിയും കുട്ടികളും ഒരു പുഴക്കരയില്‍ വിശ്രമിക്കുന്നത് കണ്ടു. കുട്ടികളെ ശകാരിച്ചും കല്‍പ്പിച്ചും കൂടെ കൂ ട്ടാമെന്ന് കരുതിയ അവര്‍ക്ക് തെറ്റി. പരദേശിയില്ലാതെ തങ്ങള്‍ കൂടെ വരില്ലെന്ന് കുട്ടികള്‍ വാശി പിടിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ, പരദേ ശിയോടുള്ള കുട്ടികളുടെ സ്‌നേഹബന്ധം കണ്ട് നാട്ടുകാര്‍ കുട്ടികള്‍ക്കൊപ്പം പരദേശിയേയും കൂടെ കൂട്ടി നാട്ടിലേക്കു തിരിച്ചു. പിന്നെ നാ ട്ടില്‍, അതേ ഇലഞ്ഞിമരത്തിനു ചുവട്ടില്‍ ഒരു സ്‌കൂള്‍ കെട്ടിടം പണിയുകയും ചെയ്തു. കാലക്രമത്തില്‍ പരദേശിയുടെ ഐതീഹ്യവുമാ യി ബന്ധപ്പെട്ട് അവിടം ഇലഞ്ഞിന്‍ കീഴില്‍ എന്നറിയപ്പെടുകയും പിന്നെപ്പിന്നെ ഇരഞ്ഞിന്‍ കീഴില്‍ എന്നായി മാറുകയും ചെയ്തു. ഇന്ന്, അന്ന് അവിടെ പണി കഴിക്കപ്പെട്ട സ്‌കൂള്‍ കടവത്തൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍ എന്നറിയപ്പെടുന്നു. പഴമക്കാര്‍ ഇന്നും ഇതിനെ ഇരഞ്ഞി ന്‍ കീഴില്‍ സ്‌കൂള്‍ എന്നാണു വിളിക്കുന്നത്.
നന്ദി !! ഇങ്ങനെയൊരു അറിവ് തന്നതിന് .. ഇനിയും പ്രതീക്ഷിക്കുന്നു ...
ReplyDeletethanks da..aktually tis only my imaginations..
ReplyDeletemiss the 'like' button
ReplyDeletethanks da,
ReplyDelete