Monday, May 27, 2013

സനുഷയുടെ വിശേഷങ്ങള്‍



സനുഷയുടെ വിശേഷങ്ങള്‍
           

            സനുഷയുടെ അച്ഛാച്ഛന്‍ തുളസീവനം വിജയന്‍ ബ്ലെസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാഴ്ചയിലെ മാധവനെപ്പോലെ ഒരു സിനിമാ ഓപ്പറേറ്ററായിരുന്നു. സിനിമയില്‍ ഉയരങ്ങള്‍ താണ്ടാന്‍ കൊതിച്ചയാള്‍. അച്ഛന്‍ സന്തോഷും സിനിമാ സ്വപ്നങ്ങളുമായി ഏറെ നടന്നു. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം സനുഷ എന്ന നായിക മോളിവുഡും താണ്ടി കോളിവുഡിലും വെന്നിക്കൊടി നാട്ടിയിരിക്കുന്നു. തീവ്രാഗ്രഹങ്ങളുടെ പൂര്‍ത്തീകരണം തലമുറകള്‍ക്കു ശേഷമെങ്കിലും നടക്കുമെന്നു പറയുന്ന ഒരു തരം ബട്ടര്‍ ഫ്‌ളൈ എഫ്ക്ട് സിദ്ധാന്തം പോലെ. തിരക്കുള്ള സിനിമാജീവിതത്തിനിടയില്‍ വീണുകിട്ടിയ അല്‍പനേരം ഓവര്‍ ടേക്കിനു വേണ്ടിയുള്ള യാത്രയ്ക്കായി സ്‌കോഡ റാപ്പിഡിന്റെ സുഖശീതളിമയിലേക്ക് കയറിയിരുന്നപ്പോള്‍ സനുഷയും ഒരു പൂമ്പാറ്റയായി. ദാദാസാഹിബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായും പിന്നെ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മിസ്റ്റര്‍ മരുമകനിലൂടെ നായികയായും മലയാളി മനസിലേക്ക് പാറിപ്പറന്ന പ്രിയപ്പെട്ട ബട്ടര്‍ഫ്‌ളൈ.

കണ്ണൂര്‍ കോട്ട സനുഷയ്ക്കുള്ളതാ..
         
   സ്‌കോഡ റാപിഡിന് അങ്ങനെയും ചില പ്രത്യേകതകളുണ്ട്. വാക്‌സ്‌വാഗന്‍ വെന്റോയുടെ അതേ ടെക്‌നോളജിയിലാണ് വരുന്നതെങ്കിലും പെട്രോളിലും ഡീസലിലും മികച്ച പെര്‍ഫോമന്‍സാണ് ഇതിന്. സ്‌കോഡയുടെ C+  സെഡന്‍ മാനുഫാക്ചറിങ് ടെക്‌നോളജിയുമുണ്ട്. 13 വ്യത്യസ്തനിറങ്ങളില്‍ ലഭ്യവുമാണ്. കൂടാതെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഡ്യുവല്‍ എസ് ആര്‍ എസും. 
ചരിത്രം കണ്‍തുറന്നു നില്‍ക്കുന്ന കണ്ണൂര്‍ കോട്ടയ്ക്കു മുന്നില്‍ സ്‌കോഡ പതുക്കെ വന്നിറങ്ങിയപ്പോള്‍  പ്രിയനടിയ്‌ക്കൊപ്പം പടമെടുക്കാനും വിശേഷങ്ങള്‍ പറയാനും നാട്ടുകാരും കൂടി. കൂട്ടത്തില്‍ ബ്രിട്ടീഷ് വിനോദസഞ്ചാരികളായ കെന്‍ഡസും കൂട്ടരുമുണ്ട്. ഒരു സാംസ്‌ക്കാരികപൈതൃകം കണ്ടതു കൂടാതെ ഇവിടത്തെ ഒരു സിനിമാനടിയെ കണ്ടതിലുള്ള കൗതുകവുമുണ്ട് അവരുടെ മുഖത്ത്. ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്ററിനപ്പുറം അറബിക്കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നു, കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ട. എ ഡി 1505 ല്‍ പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന ഫ്രാന്‍സിസ്‌കോ ഡി അല്‍മെയ്ഡ നിര്‍മിച്ച  കോട്ടയ്ക്കകത്തും പുറത്തുമായി സനുഷ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ‘മുമ്പ് അന്‍വര്‍ സിനിമേടെ ഷൂട്ടിങ് നടക്കുമ്പോള്‍ ലാലങ്കിളിനേയും മറ്റും കാണാനായി ഇടയ്ക്ക് ഈടെ വരാറുണ്ടായിരുന്നു. ഈടെ മാത്രമല്ല, നമ്മളെ കണ്ണൂര്‍ ജില്ലേല് എവിടെ ഷൂട്ടിങ്ങുണ്ടാവുമ്പോഴും കാണാന്‍ പോവും.’ തുരങ്കത്തിനകത്തു നിന്നും, പീരങ്കിക്കടുത്തു നിന്നും പോസ് ചെയ്യുമ്പോള്‍ സനുഷയ്ക്ക് പറയാനുമുണ്ട് സിനിമാ വിശേഷങ്ങള്‍ നിരവധി.
            ‘മിസ്റ്റര്‍ മരുമകനും’ ‘ഇഡിയറ്റ്‌സി’നും ശേഷം ഇനി ‘കുട്ടിയും കോലു’മാണ് ചിത്രീകരണം പൂര്‍ത്തിയായ സിനിമ. കൂടാതെ ഫഹദ് ഫാസിലിനൊപ്പം നായികയായി ‘അയ്യര്‍ ഇന്‍ പാക്കിസ്ഥാനും’ ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയും വരാനിരിക്കുന്നു. ഇടയ്ക്ക് കാര്‍ത്തിയ്‌ക്കൊപ്പം ‘അലക്‌സ് പാണ്ഡ്യന്‍’ എന്ന തമിഴ് സിനിമയിലും നായികയായിരുന്നു. കൈ നിറയെ ചിത്രങ്ങള്‍. വീണ്ടും സെറ്റില്‍ നിന്നു സെറ്റിലേക്കു പറക്കുന്ന അതേ പൂമ്പാറ്റ..

‘ലാലേട്ടന്റെ’ മിലിട്ടറ്റി കന്റോണ്‍മെന്റിനൊരു സല്യുട്ട്
            
    സെറ്റിലായാലും മറ്റേതു യാത്രയിലായാലും സനുഷയ്‌ക്കൊപ്പം അച്ഛന്‍ സന്തോഷും അമ്മ ഉഷയും അനുജന്‍ സനൂപും എന്നുമുണ്ടാവും. ഇത് ഒരു തരം സെക്യൂരിറ്റി തരുന്നതായി സനുഷ മനസ് തുറക്കുന്നു. ‘അച്ഛനുമമ്മയും കൂടെയങ്ങ് കാശ്മീരിലും തമിഴ്‌നാട്ടിലും ഗള്‍ഫിലുമൊക്കെ വന്നിട്ടുണ്ട്. എവിടെയായാലും സ്വന്തം വീട്ടിലെ കുട്ടിയെന്ന ഇമേജാ എനിക്ക്. ബാലതാരമായി വന്നതുകൊണ്ടാവാം, എവിടെയും ആ സ്‌നേഹം കിട്ടുന്നുണ്ട്..’
            കോട്ടയില്‍ നിന്നിറങ്ങി തൊട്ടടുത്തെ മിലിട്ടറി ക്യാംപായ കണ്ണൂര്‍ കന്റോണ്‍മെന്റിനടുത്തേക്ക് സൗകര്യത്തിന്റേയും സ്‌പേയ്‌സിന്റേയും താളാത്മകതയില്‍ സ്‌കോഡ പറന്നു. ലേറ്റസ്റ്റ് സെല്ലുലോയ്ഡ് ഹിറ്റായ ‘കാറ്റേ കാറ്റേ’ വരികള്‍ക്കൊപ്പം ഓഡിയോ സിസ്റ്റത്തിനു ചുവടെ ഇരിക്കുന്ന എ സി ഓട്ടോമാറ്റിക്കായി കാറിനകം നിയന്ത്രിച്ചു. ഒരു ആഡംബരകാറിന്റെ എല്ലാ മട്ടും ഭാവവും ഉണ്ട് റാപിഡിന്. 
            പോര്‍ച്ചുഗീസുകാരുടേയും ഡച്ചുകാരുടേയും മിലിട്ടറി ആസ്ഥാനമായിരുന്ന ഇവിടം ഇന്ന് ഇന്ത്യന്‍ മിലിട്ടറിയുടെ കേരളത്തിലെ ഏക കന്റോണ്‍മെന്റാണ്. നമ്മുടെ സ്വന്തം ലാലേട്ടന്‍ മിലിട്ടറി പരിശീലനം നേടിയ ഇടം. ലാലേട്ടന്റേയും പ്രതിരോധമന്ത്രി എ കെ ആന്റണിയുടേയും ഫോട്ടോയുള്ള ഫ്‌ളക്‌സ് ബോര്‍ഡിന്റെ മുന്നില്‍, കന്റോണ്‍മെന്റിനു മുന്നിലായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ മലയാളത്തിലെ മഹാനടനെക്കുറിച്ച പറയാനും കാര്യങ്ങളേറെ. ‘ലാലേട്ടന്‍ ഈടെ പരിശീലനത്തിനു വന്നപ്പോള്‍ കാണാന്‍ പോയിരുന്നു. അതൊരു മഹാഭാഗ്യമാ. ഒരു ഫ്രീ മനുഷ്യനാണ് ലാലേട്ടന്‍. സെറ്റില്‍ ചിലപ്പോള്‍ മതിലിലിരുന്ന് പോലും ഭക്ഷണം കഴിക്കുന്നതു കാണാം. അത്രയ്ക്കു ഫ്രീയാ.. എല്ലാം കറക്ട് പറഞ്ഞു തരികയും ശ്രദ്ധിക്കുകയും ചെയ്യും. ‘കീര്‍ത്തിചക്ര’യില്‍ അഭിനയിക്കുമ്പോള്‍ വെറുതെ കാശ്മീരിലൂടെ നടക്കണമെന്നൊരു ആഗ്രഹം പറഞ്ഞപ്പോള്‍, പിറ്റേന്ന്് അതിരാവിലെ വാതിലിനു മുട്ടുന്നു. അച്ഛനാണ് വാതില്‍ തുറന്നത്. ലാലേട്ടനതാ, ഒരു ട്രാക്ക് സൂട്ടുമിട്ട് മോണിങ് വാക്കിനു റെഡിയായി വന്നിരിക്കുന്നു. ഞാനപ്പോള്‍ ഉറക്കമുണര്‍ന്നിട്ടു പോലുമുണ്ടായിരുന്നില്ല!’
            ഈയിടെ ലാലേട്ടന്‍ കണ്ടപ്പോള്‍ ചോദിച്ചു, മാമ്പഴക്കാലത്തില്‍ അഭിനയിച്ചതു കുട്ടി തന്നെയല്ലേ? ഞാന്‍ അതേന്നു പറഞ്ഞപ്പോള്‍ അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ തോളൊന്ന് ചെരിച്ച്  നെറ്റിയില്‍ കൈവെച്ച് ഒരു കമന്റ്. ‘എന്റമ്മോ, ഈ പെണ്‍കുട്ടികള്‍ എത്ര പെട്ടെന്നാ വളരുന്നത്!’ മമ്മൂക്കയുമതേ പോലെ. എറണാകുളത്ത് ഷൂട്ടിങ്ങുണ്ടാവുമ്പോള്‍ പുള്ളി വീട്ടില്‍ നിന്നുണ്ടാക്കുന്ന മീന്‍ കറിയും മറ്റുമൊക്കെ തരും. ദിലീപേട്ടന്‍ എന്റെ കണ്ണൂര്‍ ഭാഷയിലെ ‘ആടെ’, ‘ഈടെ’ പ്രയോഗങ്ങള്‍ വെച്ച് ഒരുപാട് തമാശകളും ഒപ്പിക്കും. 
ആരും കാണാതെ ഡ്രൈവിങ്
            ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ വിശ്വാസ്യതയുടെ പര്യായമായ വിഷന്‍ മോട്ടോഴ്‌സിന്റേതാണ് സ്‌കോഡ ടെസ്റ്റ് ഡ്രൈവ്. മറ്റു കാറുകളെ അപേക്ഷിച്ച് സര്‍വീസ് ഇന്റര്‍വെല്‍ 5000 കിലോമീറ്ററില്‍ നിന്ന് 15000 കിലോമീറ്ററാണെന്ന് പറഞ്ഞപ്പോള്‍ സനുഷയുടെ മുഖത്തും അത്ഭുതം. യുവത്വത്തിന്റെ വാഹനസ്വപ്നങ്ങളിലേക്ക് സ്‌കോഡ പതുക്കെ ചേക്കേറുന്നതിന്റെ കൗതുകം. വണ്ടിയുടെ ഇന്റീരിയറും മറ്റും ‘ക്ഷ’ പിടിച്ചെന്ന മട്ടില്‍ ഇടയ്ക്ക് പയ്യാമ്പലം ബീച്ചിനടുത്തെ വിശാലമായ റോഡില്‍ സനുഷ ഡ്രൈവും ചെയ്തു. ñ                                         
            വീട്ടിലുള്ള വണ്ടികളോടിച്ചാണ് ഡ്രൈവിങ് പഠിച്ചത്. ആദ്യം ആക്ടീവയില്‍ തുടങ്ങി. പിന്നെ മാരുതി, സ്‌കോര്‍പ്പിയോ ഇപ്പോയിതാ സ്‌കോഡ റാപ്പിഡും. സിനിമയ്ക്ക് വേണ്ടി ഫോര്‍ച്ച്യൂണര്‍ വരെ ഡ്രൈവ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഷൂട്ടിങ്ങിനു പോവുമ്പോള്‍ അവിടങ്ങളിലെ റോഡുകളിലൂടെ ചിലപ്പോഴെങ്കിലും ഡ്രൈവ് ചെയ്യാറുണ്ട്. അതൊരു ആവേശമാ. പിന്നെ, വല്ലപ്പോഴും സമയം കിട്ടുന്ന ഞായറാഴ്ചകളില്‍ നേരെ  അമ്മയുടെ വീടുള്ള നീലേശ്വരത്തേക്കും പോവും. അതും ആക്ടീവയും ഓടിച്ച്. ആരും തിരിച്ചറിയാതിരിക്കാന്‍ മുഖവും മറച്ച് കൂളിംഗ് ഗ്ലാസ് കണ്ണടയും വെക്കും. ശരിക്കും സിനിമയിലും മറ്റുമൊക്കെ കാണുന്ന ഒരു ഭീകരവാദി ലുക്കില്‍. ഇതിനിടെ അമ്മ ഉഷയും സംഭാഷണത്തില്‍ ഇടപെട്ടു. ‘ഇവളീയിടെയായി ഇച്ചിരി സ്പീഡിലാ, ഡ്രൈവിങ്. അതുകൊണ്ട് ഡ്രൈവ് ചെയ്യണമെന്നു പറയുമ്പോഴേക്കും ഞങ്ങള്‍ കീയെടുത്ത് മാറ്റിവയ്ക്കാറാ, പതിവ്..’
നടിയായില്ലെങ്കില്‍ ഡോക്ടറായേനെ..
            സ്‌കോഡ റാപ്പിഡിപ്പോള്‍ കേരളത്തിലെ ഏക മുസ്‌ലീം രാജവംശമായിരുന്ന അറയ്ക്കല്‍ കൊട്ടാരത്തിന്റെ ഭാഗമായ അറയ്ക്കല്‍ മ്യൂസിയത്തിനു മുന്നിലാണ്. പുറത്ത് നട്ടുച്ച വെയിലില്‍ ചൂടുപിടിച്ച നഗരം. വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ‘ഒരുനാള്‍ ഇതുപോലെ വെയിലേറ്റ് ചൂട് പിടിച്ച് സെറ്റില്‍ വീണുമരിക്കാനാവും എന്റെയൊരു യോഗം..’സനുഷയുടെ വെയിലേറ്റു തളര്‍ന്ന ആത്മഗതം.
            ഇങ്ങനെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലൂടെ പോവുമ്പോഴെല്ലാം അവിടത്തെ പ്രത്യേകതകള്‍ പഠിക്കാനും അറിയാനും ശ്രദ്ധിക്കാറുണ്ട്. കണ്ണൂര്‍ എസ് എന്‍ കോളജില്‍ ബി കോം വിദ്യാര്‍ഥിനിയാണ് സനുഷ. ഷൂട്ടിങ് തിരക്കിനിടയില്‍ പഠനത്തിനൊന്നും സമയം കിട്ടാറേയില്ല. നോട്ട്‌സ് എഴുതിയെടുക്കും. സിനിമാ നടിയായില്ലെങ്കില്‍, ഡോക്ടറാവുമായിരുന്നേനെ.ñപ്ലസ്ടുവിന് ഡിസ്റ്റിങ്ഷന്‍ മാര്‍ക്കൊക്കെയുണ്ട്.
ലാലേട്ടന്റേയും മമ്മൂക്കയുടേയും നായികയാവണം!
            പയ്യാമ്പലം ബീച്ചിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി, കണ്ണൂരിലെ മണ്‍മറഞ്ഞുപോയ കമ്യൂണിസ്റ്റ് ആചാര്യന്‍മാരുടേയും സാംസ്‌ക്കാരികനായകരുടേയും ബലികുടീരങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ചരിത്രം ആരുടെ മുന്നിലും ഒരു ചലച്ചിത്രം പോലെ തെളിയും. നഗരത്തില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെ, ഓവര്‍ടേക്ക് സംഘം അവിടെയും സന്ദര്‍ശിച്ചു. നായനാരേയും അദ്ദേഹത്തിന്റെ ഓര്‍മകളേയും എന്നും നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന എല്ലാ കണ്ണൂരുകാരേയും പോലെ സനുഷയും ഒരുനിമിഷം ആ ബലികുടീരത്തിനു മുന്നില്‍ അല്‍പം നിന്നു. ശേഷം, താവക്കരയിലുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസ് ടെര്‍മിനലായ കണ്ണൂരിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിലേക്കു യാത്ര തുടര്‍ന്നപ്പോള്‍ സനുഷ ഭാവിയിലെ സ്വപ്നങ്ങളും നെയ്തുതുടങ്ങി. ‘ശോഭനച്ചേച്ചിയെപ്പോലെയും മഞ്ജുച്ചേച്ചിയെപ്പോലെയും ഒരു വലിയ നടിയാവാനാണ് ആഗ്രഹം. മണിച്ചിത്രത്താഴിലേയും കന്‍മദത്തിലേയും വേഷങ്ങള്‍ ആര്‍ക്കാ, മറക്കാന്‍ കഴിയുക? പിന്നെ എന്നെങ്കിലും മഹാനടന്‍മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയുമാവണം.’
ഭക്ഷണം കാണുമ്പോള്‍ ഡയറ്റിങ് മറക്കും
            ഹോട്ടല്‍ ബ്രോഡ് ബ്യൂവില്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ആദ്യമേ ജാമ്യമെടുത്തു. ‘ഭക്ഷണം കണ്‍ട്രോള്‍ ചെയ്യാമെന്ന് എന്നും വിചാരിക്കുമെങ്കിലും കണ്ണൂര്‍ സ്‌പെഷ്യല്‍ ഐറ്റംസ് മുന്നില്‍ വരുമ്പോള്‍ എല്ലാം മറക്കും!’
            ബസ് സ്റ്റാന്‍ഡിനടുത്തെ ഈ ഹോട്ടലിലാണ് ഫാമിലി ഔട്ടിങ് കൂടുതലും. അധികം ബഹളമോ തിരക്കോ ഒന്നുമില്ലാതെ വിഭവസമൃദ്ധം ഊണു കഴിക്കാം. പിന്നെ കോഫീ ഹൗസിലും പോവാാറുണ്ട്.  ഈടത്തെ കല്ലുമ്മക്കായും ചിക്കന്‍ ബിരിയാണിയുമൊക്കെ കണ്ടാല്‍ എന്നും ഡയറ്റിങ് തീരുമാനം മറക്കും. ഇടയ്ക്ക് ഒരാവേശത്തിന് നല്ല നാടന്‍ കഞ്ഞി കുടിക്കാനായി കുടുംബസമേതം കണ്ണൂര്‍ തെക്കീ ബസാറിലെ കഞ്ഞിപ്പീടികയിലും പോവും.
            കണ്ണൂരിലെ രാഷ്ട്രീയക്കാരോട് നാടെന്താണ് നന്നാവാത്തതെന്ന് നിഷ്‌കളങ്കമായി  ചോദിക്കാറുമുണ്ട്. ഇടയ്ക്ക് വേദി പങ്കിടാന്‍ അവസരം കിട്ടുമ്പോള്‍ അബ്ദുല്ലക്കുട്ടിയോടും കെ പി മോഹനനോടും കോടിയേരിയോടും പിണറായിയോടുമൊക്കെ, ഇങ്ങനെ ചില ചോദ്യങ്ങളെറിയും. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസിനെതിരേയുള്ള ഗവര്‍ണ്‍മെന്റിന്റെ അംബാസഡിര്‍ കൂടിയാണ് സനുഷ. 
കലാമിനൊപ്പം മറക്കാനാവാത്ത ഒരു ദിനം
            കണ്ണൂരിന്റെ വാണിജ്യസ്വപ്നങ്ങളുടെ പ്രധാനകേന്ദ്രമായ സിറ്റി സെന്ററില്‍ ഞായറാഴ്ചയായതിനാല്‍ തിരക്കു കുറവാണ്. ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കുന്ന ജൂവല്ലറിയ്ക്കു മുന്നില്‍ നിന്ന് പോസ് ചെയ്യുമ്പോള്‍, സ്വര്‍ണത്തോടുള്ള താല്‍പര്യക്കുറവ് ഓര്‍മ്മിപ്പിച്ചു. ‘ദേ ഈ കുഞ്ഞുകമ്മല്‍, ചെയിന്‍, ബ്ലാക്ക് പൊട്ട് ഇതാണ് ഞാന്‍. എന്നാലും ഡയമണ്ട് ആഭരണങ്ങളോട് ചെറിയൊരു ഇഷ്ടമുണ്ട്. സിനിമേല്‍ വന്നതിനു ശേഷമാ ഫോണും ലാപ്‌ടോപ്പും വീടും വണ്ടിയുമൊക്കെ വാങ്ങിയത്. മെട്രോ ലൈഫിനേക്കാള്‍ ഇങ്ങനെ, നാട്ടിന്‍ പുറത്തെ ഒരു നാടന്‍ കുട്ടിയായി കഴിയാനാണാനിഷ്ടം..’                                         
            ചെറുപ്രായത്തില്‍ അച്ഛന്‍ ഉപഹാരമായി തന്ന എംടിയുടെ രണ്ടാമൂഴമാണ് ഇഷ്ടപുസ്തകം. പിന്നെ അബ്ദുല്‍ കലാമിന്റെ വിംഗ്‌സ് ഓഫ് ഫയര്‍. ഇടയ്ക്കദ്ദേഹം തലശേരിയില്‍ വന്നപ്പോള്‍ കാണാനും പരിചയപ്പെടാനും വേദി പങ്കിടാനും സാധിച്ചു. അദ്ദേഹം എന്റെ സിനിമകളുടെ പേരൊക്കെ എഴുതിയെടുത്ത് കാണാമെന്ന് ഉറപ്പും നല്‍കി. ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഒരു ദിനം.

            ‘യാത്രകള്‍ ഏറെ ഇഷ്ടമാണ് ഞങ്ങള്‍ക്ക്. മോളുടെ കൂടെ വിദേശത്ത് ഏതാണ്ടെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പോയിട്ടുണ്ട്. പിന്നെ ഇതുപോലെ ചില അപ്രതീക്ഷിതയാത്രകളും.. ’കണ്ണൂര്‍ തളാപ്പിലെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള ശ്രീസുന്ദരേശ്വര ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അച്ഛന്‍ സന്തോഷിന്റെ മുഖത്തെ യാത്രാകമ്പം മാറിയിരുന്നില്ല. സനുഷയ്‌ക്കൊപ്പം അനിയന്‍ സനൂപും ക്ഷേത്രപ്പടികളിലിരുന്നു. വരാനിരിക്കുന്ന ‘കുട്ടിയും കോലും’ സിനിമയില്‍ സനൂപാണ് സനുഷയുടെ ബാല്യകാലം അഭിനയിക്കുന്നത്. മറ്റൊരു ബട്ടര്‍ ഫ്‌ളൈ എഫക്ടും.

Tuesday, May 21, 2013

my book'z review by Grandmaster G S Pratheep.


F\n¡v tNX³ `KXv BhWw.

Nn´bpsS shfn¨hpw \ngepw
CWtNÀ¶p \n¡p¶ PohnXhmb\

        a®n hogpt¼mÄ Rc¼v apdnªpt]mhp¶ Hcp Rmh¸g¯nsâ hbeäv tNmcsb HmÀas¸Sp¯n \ntem^dnsâ \nÀ\n{Zamb PohnXhmb\IÄ. F\n¡v tNX³ `KXv BhWw F¶ IrXnbn Nn´bpsS shfn¨hpw \ngepw ]ckv]cw CWtNÀ¶p InS¡p¶p. aebmfnbpsS D]cn¹hhpw Ir{XnaXzw \ndªXpamb kz]v\\nÀhN\§sf a\:imkv{X]camb s]mfns¨gp¯n\v hnt[bam¡n j^oJv F¶ IYmImc³ Hcp ]pXnb ckX{´w krjvSn¡p¶p. ASp¯ncn¡p¶hsâ lrZbanSn¸pIfpsS Nm©ey¯n\v h¶p `hnt¨¡mhp¶ A¾Xztam £mcKpWtam At\zjn¡p¶ Hcp ckX{´RvP\mbn Fgp¯pImc³ ]cnWan¡p¶p. Cu ]cnWmaw IYmKXnbnepS\ofw IYm]m{XhpambpÅ Hcp X³abo`mh¯n\v ImcWamhp¶p­v Xm\pw.
        s]mÅp¶ aªv F¶ IrXnsbgpXnb bqdn s_´cohnsâ Ikn³tkm F¶ IYm]m{Xw Ah\ht\mSv \S¯p¶ BXvakwhmZ¯nsâ `mj Fs¶ A\pkvacn¸n¨p Cu IrXn ]et¸mgpw. F¦nepw bmYmÀYy§fpsS ap³]n \n¶psIm­v \ni_vZhpw Pzc_m[nXhpamb Hcp kaql¯nt\mSv B{Kl§fnteÀs¸Sm³ Bhiys¸Sp¶ Hcp ]ptcmKa\{]hÀ¯\amWv Cu IrXnsb¶v \nkwibw ]dbmw.
        `mcXobamb F´n\pw, AXv Nn´bmhs«, Nncnbmhs« \½fn cqVaqeambpÅ Nne an¯pIfpsS saäm^nkn¡Â kzm[o\w A\nhmcyX Xs¶bmWv. Xsâ ]pcmIme¯v Fw apIpµ³ FgpXnb BImi¯n\p Nph«n F¶ IrXnbpw j^oJnsâ tNX³ `KXnte¡pÅ bm{Xbpw X½n GsX¦nepw coXnbnepÅ _Ôw Is­¯m³ A\phmNI\v IgnbnÃ. ]t£, apIpµsâ ]pkvXI¯nsâ Xes¡«v A\zÀYamIp¶Xp t]mse BImi¯n\p Nph«nse Hmtcm Ab\hpw a\pjysâ Bibn \n¶pÅ \nÀanXnIfmWv F¶p shfns¸Sp¯m³ j^oJnsâ bphXzapänbsX¦nepw IrXlkvXw IqSnbmb Cu cN\bv¡p Ignbp¶p­v. \ncq]Ww F¶Xv B\µn¡p¶ A\phmNI\v A{]m]yamb H¶mWv. Atemkcs¸Sp¶Xn BkzmZyX Is­¯p¶hsâ Bbp[w IqSnbmWXv. Cu IrXn Fs¶ A\p`hn¸n¡p¶Xmhs«, CXv FtâXp IqSnbtà F¶ Nn´map{ZnXamb Hcp Xcw B\µamWv.
        kzmÀYXbpsS hr¯ntISv ]pc­pt]msb¦nepw hmb\bv¡p tijw NmcpItkcbn aeÀ¶p InS¡pt¼mÄ, amd¯v ssIIÄ ]nW¨psh¡pt¼mÄ FsâbcnInencp¶v tKmX¼nsâ \ndapÅ GtXm \ntem^À ]dbp¶Xv F\n¡v tIÄ¡mw. Rms\m¶v ImtXmÀ¯p t\m¡nbt¸mÄ, AhfpsS hm¡pIfnse \mbI³ tNX³ `K¯Ã, adn¨v ImaylrZb§fnse IÂ]\IÄ¡v hk´w ]IÀ¶p \ÂIm³ IgnhpÅ Cu Fgp¯pImc³ Xs¶bmWv. j^oJv. A`nhmZ\§tfmsS, HcÂ]w AkqbtbmsSbpw.

                                               
{Km³Uv amkväÀ Pn Fkv {]Zo]v

Monday, February 11, 2013

ഹോംവര്‍ക്കു ചെയ്‌തേ സിനിമയ്ക്കുള്ളൂ: ബോബി സഞ്ജയ്

ഹോംവര്‍ക്കു ചെയ്‌തേ സിനിമയ്ക്കുള്ളൂ:  ബോബി സഞ്ജയ് 


ബോബിയും സഞ്ജയും ഒരാളാണെന്ന് കരുതിയവര്‍ ഏറെ. ചിലപ്പോള്‍ സഞ്ജയിയോട് ബോബി സഞ്ജയ് അല്ലേ എന്ന് ചേട്ടന്റെ പേരു കൂടി ചേര്‍ത്തു ചോദിച്ചവരുണ്ട്. തിരിച്ച് ബോബിയ്ക്കുമുണ്ട് ഇതേ അനുഭവം. ‘ഞങ്ങള് രണ്ടും രണ്ടാണ്. എന്നും ഒരുമിച്ചുണ്ടാവാറുമില്ല. പക്ഷേ, ചേട്ടന്‍, അനിയന്‍ എന്ന ഫോര്‍മാലിറ്റിയേക്കാള്‍ അടുത്ത കൂട്ടുകാര്‍ എന്ന ലേബലാണ് ഞങ്ങള്‍ക്ക് ചേരുക. എനിക്കവനോടും അവനെന്നോടും എന്തും പറയാനുള്ള ഫ്രീഡമുണ്ട്.’ കൂട്ടത്തില്‍ സീനിയറായ ബോബി വാചാലനായി. എന്റെ വീട്; അപ്പൂന്റേം എന്ന ചിത്രത്തില്‍ തുടങ്ങി കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍  ഇതുവരെ അഞ്ചു പടങ്ങളേ ചെയ്തുള്ളൂ. പക്ഷേ അഞ്ചും മലയാളസിനിമയിലെ ശ്രദ്ധേയചിത്രങ്ങളില്‍ ഇടം പിടിച്ചവ. എണ്ണിപ്പറഞ്ഞാല്‍ അഞ്ചും അഞ്ചു വഴികളിലൂടെ കഥ പറഞ്ഞ് പ്രേക്ഷകമനസിലേക്ക് അധികം ഗതാഗതക്കുരുക്കില്ലാതെ പെയ്തിറങ്ങിയവ. ഒരാളുടെ മനസില്‍ കഥയുടെ സ്പാര്‍ക്ക് ഉണ്ടായാല്‍, ആ സ്പാര്‍ക്ക് രണ്ടുപേരേയും വല്ലാതെ സ്വാധീനിച്ചാല്‍ മാത്രം സിനിമയാക്കും. ചിലപ്പോള്‍ അതൊരു സംഭവമാവാം. ചിലപ്പോള്‍ അതൊരു ഫോട്ടോയാവാം. സ്വന്തം ജീവിതാനുഭവങ്ങളാവാം. പത്രവാര്‍ത്തയാവാം. ഭാവനയുമാവാം. ഇവ എവിടെയെല്ലാം പ്ലേസ് ചെയ്യാമെന്ന് ഭംഗിയായി നോക്കും. പ്ലേസ്‌മെന്റ് കൃത്യമായാല്‍ സിനിമയുമായി.
ദൈവമേ, അതെങ്ങാന്‍ സിനിമയായിരുന്നെങ്കില്‍!
സഞ്ജയ് കഥ പറയാനാരംഭിച്ചു. ആദ്യമായി ഒരു സംവിധായകന്റെയടുത്ത് ചെന്ന കഥ. അന്ന് രണ്ടുപേരും കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകനെ കണ്ടു. കഥ പറഞ്ഞു. പിന്നെ സ്‌ക്രിപ്‌റ്റെഴുതി. വീണ്ടും സംവിധായകനേയും പ്രഡ്യൂസറേയും കണ്ട് വായിച്ചു കേള്‍പ്പിച്ചു. കേട്ടുകഴിഞ്ഞ ഇരുവരും ഒന്നും മിണ്ടാതെ മുറിയില്‍ നിന്നിറങ്ങിപ്പോയി. കമാന്നൊരക്ഷരം ഉരിയാടിയില്ല. ‘അന്ന് ഞങ്ങള്‍ക്ക് ആ പ്രോജക്ട് നടക്കാത്തതില്‍ വലിയ വിഷമം തോന്നിയെങ്കിലും ഈയടുത്ത് അതെടുത്തു വായിച്ചപ്പോഴാണ് മനസിലാവുന്നത്, അതെങ്ങാന്‍ അന്ന് സിനിമയായിരുന്നെങ്കില്‍, പിന്നെ ഞങ്ങള്‍ക്കൊരു തിരിച്ചുവരവേ ഉണ്ടാവുമായിരുന്നില്ലെന്ന്! അത്രയ്ക്കും സിനിമാറ്റിക്കല്ലായിരുന്നു ആ കഥ.’
പിന്നീട് 2003 ലാണ് ആദ്യപടമായ എന്റെ വീട് അപ്പൂന്റേം ചെയ്യുന്നത്. അച്ഛന്‍ പ്രേംപ്രകാശാണ് അത് പ്രൊഡ്യൂസ് ചെയ്തത്. അന്ന് അവസ്ഥാന്തരങ്ങള്‍ എന്ന ഞങ്ങളെഴുതിയ സീരിയല്‍ ഹിറ്റായ സമയമായിരുന്നു. മനസിലെ കഥ സിബി മലയിലിനോടും ജയറാമിനോടും പറഞ്ഞു. ആരുടെ വീട്ടിലും സംഭവിക്കാവുന്ന കഥയായിരുന്നു അത്. ഏത് വീട്ടിലും രണ്ടാമതൊരു കുട്ടി ജനിക്കുമ്പോള്‍ ആദ്യത്തെ കുട്ടിക്കുണ്ടാവുന്ന ഇന്‍സെക്യൂരിറ്റി എന്ന ചെറിയ ത്രെഡായായിരുന്നു തീം. ചിലപ്പോള്‍ ഇതുപോലുള്ള ത്രെഡില്‍ നിന്നാണ് സിനിമ മൊത്തവും ഡെവലപ് ചെയ്യുന്നത്. ‘എന്നാല്‍ ‘അയാളും ഞാനും തമ്മിലി’ന്റെ ഫുള്‍ കഥയുമായാണ് ഞങ്ങള്‍ ലാല്‍ ജോസിനെ കാണാന്‍ ചെല്ലുന്നത്. പൃഥ്വിരാജുമായി ഏഴു വര്‍ഷം മുമ്പേ ഈ കഥ പറഞ്ഞിരുന്നു.’ ബോബി പറയുന്നു.
സാമുവലിനെപ്പോലൊരു ഡോക്ടര്‍ വേണം!
‘എല്ലാ കഥാപാത്രങ്ങള്‍ള്‍ക്കും അതിന്റേതായ രൂപത്തില്‍ ഫീഡ് ബാക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏത് എന്ന ചോദ്യം ഒരമ്മയ്ക്ക് മക്കളില്‍ ആരെയാണ് കൂടുതലിഷ്ടം എന്ന് ചോദിക്കുന്നതു പോലെയാണ്..’ സഞ്ജയിന്റെ നിരീക്ഷണം. എങ്കിലും അയാളും ഞാനും തമ്മിലിലെ സാമുവലിനും രവി തരകനും ഇപ്പോഴും ഫീഡ്ബാക്കുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് ബോബി സമ്മതിക്കുന്നു. സാമുവല്‍ ഒരു ഐഡിയല്‍ ഡോക്ടറുടെ പ്രതീകമാണ്. അസുഖം വന്നാല്‍, നമ്മളെല്ലാം കാണാനാഗ്രഹിക്കുന്ന ഡോക്ടര്‍. ഒരു ഡോക്ടര്‍ക്കെന്താവാനാകുമോ, അതിന്റെ മാക്‌സിമമാണ് അയാള്‍.  ചിലപ്പോള്‍ അങ്ങനെയൊരു ഡോക്ടര്‍ എവിടെയെങ്കിലുമുണ്ടാവാം. ഈയടുത്തും സാമുവലിനെ അനശ്വരമാക്കിയ പ്രതാപ് പോത്തന്‍ സാര്‍ വിളിച്ചപ്പോള്‍ പറഞ്ഞു, ഈ സിനിമ കണ്ട് മെഡിക്കല്‍ കോളേജിലെ പിള്ളേരെല്ലാം പുള്ളിയെ കോളേജ് ഡേ ഇനാഗുറേഷനും ആര്‍ട്‌സ് ഡേയ്ക്കുമൊക്കെയായി വിളിയോടു വിളിയാണത്രേ. അവര്‍ക്ക് സാമുവലിനെപ്പോലൊരു ഡോക്ടറാവണം!
പൃഥ്വിരാജിന്റെ രവി തരകനും സാമുവലിന്റെ കവിളടക്കിയുള്ള അടിയ്ക്കുമുണ്ട് അപ്രീസിയേഷന്‍. മലയാളസിനിമയില്‍ ഇത്ര വെറുപ്പോടെ ഒരാളും മറ്റൊരാളെ തല്ലിയിട്ടുണ്ടാവില്ല.
കഥയ്ക്ക് ഭൂമിശാസ്ത്രവുമുണ്ട്

ഓരോ കഥയ്ക്കും ഓരോ നാരേറ്റീവ് സ്‌റ്റൈല്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ബോധപൂര്‍വവുമല്ല. എന്റെ വീട് അപ്പൂന്റേം പറഞ്ഞതുപോലെ ട്രാഫിക് പറയാന്‍ ശ്രമിച്ചാല്‍ ഭയങ്കര ബോറായിരിക്കും. ട്രാഫിക്കി’ന്റെ സ്പീഡില്‍ അയാളും ഞാനും തമ്മില്‍’ പറയാന്‍ കഴിയില്ല. അത് ഫ്‌ളാഷ് ബാക്കില്ലാതെ നേരെ പറഞ്ഞുപോയെങ്കില്‍ ഒരു പക്ഷേ ഇത്രയും ഇംപാക്ട് കിട്ടില്ലായിരുന്നു. ‘പിന്നെ ഓരോ കഥയ്ക്കും കൃത്യമായ പശ്ചാത്തലവും പ്രേക്ഷകന്റെ ബുദ്ധിയ്ക്ക് നിരക്കും വിധമുള്ള അന്തരീക്ഷവും കൊടുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ട്രാഫിക്കിന്റെ കാര്യത്തില്‍ തന്നെ എറണാകുളം പാലക്കാട്ട് റോഡുകളുടെ ഭൂമിശാസ്ത്രം കൃത്യമായും മനസിലാക്കിയാണെഴുതിയത്. അതാണ് ആ യാത്രയും സിനിമയും തെറ്റില്ലാതെ ജനങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രധാനകാരണവും..’സഞ്ജയ് പറയുന്നു.
ദിവസം ഒരു സിനിമയെങ്കിലും കാണും. അല്ലെങ്കില്‍ ഒരര സിനിമയെങ്കിലും. സിനിമകള്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ അപ്‌ഡേറ്റഡ് ആവില്ലെന്നാണ് ബോബിയുടെ വീക്ഷണം. ഓരോ കഥകളും മുന്നില്‍ വന്നു വീഴുകയാണ് പതിവ്. നമ്മള്‍ ഒന്ന് അലര്‍ട്ടായി നിന്നാല്‍ മതി. ട്രാഫിക് യഥാര്‍ഥത്തില്‍ മദ്രാസില്‍ നടന്ന ഒരു കഥയാണ്. പക്ഷേ, അങ്ങനെയൊരു ത്രെഡ് വരുന്നത് അതിന്റെ ഡയരക്ടര്‍ രാജേഷും സഞ്ചുവും (സഞ്ജയ്) കൂടി ഒരു ദിവസം തിരുവനന്തപുരത്ത് ഒരു ട്രാഫിക് സിഗ്‌നലില്‍ പെട്ടപ്പോഴുള്ള രാജേഷിന്റെ ഒരു കമന്റില്‍ നിന്നാണ്. ‘ധാരാളം വണ്ടികളില്‍ ഒരു പരിചയവുമില്ലാത്ത കുറേ പേര്‍. ഇവര്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഒന്നിച്ചാല്‍?’
ഹോംവര്‍ക്കു ചെയ്‌തേ സിനിമയ്ക്കുള്ളൂ
താരങ്ങളെ കണ്ടല്ല ബോബിയും സഞ്ജയും കഥ മെനയുന്നത്. താരത്തെ നേരത്തെ മനസില്‍ കണ്ടുകൊണ്ടെഴുതിയാല്‍ ഒരിക്കലും ഒരു നല്ല കഥയുണ്ടാവണമെന്നില്ല. കാരണം താരത്തിന്റെ~ മാനറിസങ്ങള്‍ മനസില്‍ കിടക്കും. അത് ചിലപ്പോള്‍ കഥയേയും ബധിക്കും. സാമുവല്‍, പ്രതാപ് പോത്തനാണ് ചെയ്യുന്നതെന്നറിഞ്ഞത് ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് മാത്രമാണ്. ‘സിനിമയോട് ഞങ്ങള്‍ക്കൊരു സത്യസന്ധതയുണ്ട്. ചിലപ്പോള്‍ ഒരാഴ്ച കൊണ്ടൊക്കെ കഥയെഴുതാം. അങ്ങനെയുള്ളവരുമുണ്ട്. പക്ഷേ ഞങ്ങള്‍ക്കതിനു കഴിയുമെന്ന് തോന്നുന്നില്ല. കഥയില്‍ കോംപ്രമൈസ് ചെയ്ത് എഴുതാനാവില്ല. ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും രണ്ടും മൂന്നും പടം ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നന്നായി ഹോംവര്‍ക്കു ചെയ്‌തേ സിനിമയ്ക്കുള്ളൂ. ഒന്ന് കഴിഞ്ഞാല്‍ ഉടനെ മറ്റൊന്നെന്ന രീതിയില്ല. അതുകൊണ്ടൊക്കെയാവാം, പത്തുവര്‍ഷമായിട്ടും വെറും  അഞ്ചു പടങ്ങള്‍ മാത്രം ഞങ്ങള്‍ ചെയ്തത്.’ ബോബി നയം വ്യക്തമാക്കി.
ഞങ്ങളും ജോസ് പ്രകാശും തമ്മില്‍
സിനിമയുമായുള്ള ഇരുവരുടേയും ആദ്യ ഓര്‍മ ബേബിച്ചായനെന്നു വിളിക്കുന്ന ജോസ് പ്രകാശുമായി ബന്ധപ്പെട്ടതാണ്. ആ സമയത്ത് ജോസ് പ്രകാശ് ‘വില്ലത്തരങ്ങള്‍’ കത്തിനില്‍ക്കുന്ന സമയം. പുള്ളി എപ്പോഴും ഷൂട്ടിങ്ങിലായിരിക്കും. ഇടയ്ക്ക് വീട്ടില്‍ വരുമ്പോള്‍ വീടിനു ചുറ്റും വന്‍ ജനക്കൂട്ടമായിരിക്കും. അന്നേ സിനിമയോടൊരു ഭ്രമം തോന്നി. പിന്നീട് പെരുവഴിയമ്പലത്തിലൂടെ അച്ഛന്‍ നിര്‍മാതാവായതോടെ സ്ഥിരമായി സിനിമാക്കാരേയും മറ്റും കാണാന്‍ തുടങ്ങി. ഇരുവരും ഒരുമിച്ചെഴുതിയ ആദ്യതിരക്കഥ ജൂഡ് സംവിധാനിച്ച അവസ്ഥാന്തരമായിരുന്നു. പിന്നെ കുടുംബമനസുകളെ കീഴടക്കിയ കെ കെ രാജീവിന്റെ അവിചാരിതവുമെഴുതി.
‘ഞങ്ങള് പഠിച്ചതെല്ലാം മേരി റോയുടെ പള്ളിക്കൂടത്തിലാണ്. എല്ലാ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിനും സ്വാന്തന്ത്ര്യമുണ്ടായിരുന്നു അവിടെ. അന്നേ നാടകങ്ങളൊക്കെ എഴുതി സംവിധാനിച്ചിരുന്നു.’ ബോബി ഓര്‍മകളുടെ ഒരു ഫ്‌ളാഷ് ബാക്കിലേക്ക്. കൂടെ സഞ്ജുവുമുണ്ട്. ബേബിച്ചായന്റെ പടങ്ങള്‍ കണ്ട് ശരിക്കും ഇരുവര്‍ക്കും പുള്ളിയെ ഭയങ്കരപേടിയായിരുന്നു. പുള്ളിയുമതു പോലെ സ്ട്രിക്ടായിരുന്നു ആ കാലത്ത്. എങ്കിലും പിന്നീട് ഭയങ്കര കൂട്ടായി. ‘ബേബിച്ചായന്‍ അവസാനമായി അഭിനയിച്ചത് ഞങ്ങളുടെ സിനിമയിലായിരുന്നു എന്നതാണ് ഞങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന ഏറ്റവും നല്ല ഓര്‍മ.’
ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതായി വരാന്‍ പോവുന്നത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം മുംബൈ പോലീസാണ്. 11 വര്‍ഷമായ ബോബി കോട്ടയത്തെ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നു. സഞ്ജയ് ആണെങ്കില്‍ മുഴുവന്‍ സമയ സിനിമാപ്രവര്‍ത്തനവുമായി കൊച്ചിയിലും. എങ്കിലും ഒരു ത്രെഡ് കിട്ടിയാല്‍, ആ ത്രെഡില്‍ ഒരു കഥാബീജമുണ്ടെന്ന് തോന്നിയാല്‍ പിന്നെ എല്ലാ ട്രാഫിക് കുരുക്കുകളും ഭേദിച്ച് ഇവരൊന്നിക്കും. ശേഷം ഭാഗം സ്‌ക്രീനില്‍.




Wednesday, January 2, 2013

ഈഡിപ്പസ്


ഈഡിപ്പസ്


സീന്‍ ഒന്ന്
വളരെ മനോഹരമായി അലങ്കരിച്ച ഒരു കിഡ്‌സ് റൂം. ടെക്‌സ്ചര്‍ പെയിന്റ് ചെയ്ത ചുവരുകള്‍. മുറിയിലൊരു ഭാഗത്ത് ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റുകള്‍, ഫുട്‌ബോള്‍ എന്നിവ അടുക്കിവച്ചതു കാണാം. സ്റ്റഡി ടേബിളിനടുത്തായി കംപ്യൂട്ടര്‍ ടേബിളും മോണിറ്ററും അരികത്തൊരു ഗിറ്റാറും ഉണ്ട്. മിക്കി മൗസിന്റേയും ഡൊണാള്‍ഡ് ഡക്കിന്റേയും ഫോട്ടോകള്‍ക്കൊപ്പം ചുവരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഷറപ്പോവയും ജസ്റ്റിന്‍ ബെയ്ബറും മൈക്കല്‍ ജാക്‌സണും ഇമ്രാന്‍ ഹഷ്മിയുമുണ്ട്.
മുറിയിലെ ഒരു വശത്തെ സ്റ്റഡി ടേബിളിനരിലായി ഐ ടിയുടെ ടെക്‌സ്റ്റ് ബുക്ക് വായിച്ചുകൊണ്ടിരിക്കുകയാണ് 14 കാരനായ ആരുഷ്. മുടി സ്‌പൈക്ക് ചെയ്ത് ‘ഐയാം ഇന്റലിജന്റ്, ബട്ട് എഡുക്കേഷന്‍ റുയിന്‍ഡ് മി’ എന്ന് എഴുതിയ ടീഷര്‍ട്ടാണ് വേഷം. പുസ്തകത്തില്‍ തന്നെ ശ്രദ്ധിച്ചുനില്‍ക്കുന്ന അവന്റെ മുഖത്ത് ഇടയ്‌ക്കൊരു ചിരി വന്നുനിറയുന്നുണ്ട്. ദൃശ്യം അവന്റെ പിന്നിലൂടെ അവന്‍ വായിക്കുന്ന പുസ്തകത്തിലെത്തുന്നു. ഒരു വിദേശസുന്ദരിയുടെ നഗ്‌ന ഫോട്ടോയടങ്ങിയ കൊച്ചുപുസ്തകമാണ് അവന്റെ ഐ ടി പുസ്തകത്തില്‍. അവന്‍ അത് തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കെ, പുറത്ത് വോയ്‌സ് ഓവറായി അവന്റെ അമ്മയുടെ സ്വരം കേള്‍ക്കാം:
മോനേ ആരൂ, ടിഫിന്‍ റെഡി. വേഗം ഒരുങ്ങ്. ഇന്നലെത്തേതുപോലെ കൊടയെടുക്കാണ്ട് പോവണ്ട. പനിപിടിക്കും. ഓകെ? ഉം ഫാസ്റ്റ് ഫാസ്റ്റ്.. സ്‌കൂള്‍ ബസ് വരാറായി.. ഗെറ്റ് റെഡി..
ആരുഷ് അമ്മയുടെ കാല്‍പ്പെരുമാറ്റം കേട്ടപാടെ പെട്ടെന്ന് പുസ്തകം അടുക്കിവയ്ക്കുന്നു. അപ്പോള്‍ അതില്‍ നിന്നും താഴെ വീഴുന്ന വിദേശയുവതിയുടെ നഗ്‌നചിത്രം. ദൃശ്യം അതിലേക്ക് സൂം ചെയ്യുന്നു. പശ്ചാത്തലത്തില്‍ ആരുഷ് ബാഗുമെടുത്ത് പുറത്തേക്ക് നടക്കുന്ന മങ്ങിയ  കാഴ്ച.
സീന്‍ രണ്ട്
സ്‌കൂള്‍ ബസിനു കാത്തുനില്‍ക്കുന്ന ആരുഷ്. ഇടയ്ക്ക് വാച്ചില്‍ നോക്കി, അരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ കണ്ണാടിയില്‍ നോക്കി സ്‌പൈക് ചെയ്ത മുടി ഒതുക്കി വയ്ക്കാന്‍ തുടങ്ങുന്നു. പിറകില്‍ സ്‌കൂള്‍ ബസ് നില്‍ക്കുന്നത് കണ്ണാടിയില്‍ അവന്റെ പിന്നിലായി കാണാം. അവന്‍ തിരിഞ്ഞുനില്‍ക്കുന്നു. ബസില്‍ കയറുന്നു.
സീന്‍ മൂന്ന്
ക്ലാസ് റൂം.
ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ള കുട്ടികളിലൂടെ ദൃശ്യം ആരുഷിലെത്തുന്നു. ആരുഷിനു തൊട്ടരികിലിരുന്ന കുട്ടി അവന്റെ തുടയില്‍ പതുക്കെ അടിച്ച് തടവാന്‍ തുടങ്ങുന്നു. അവന്റെ മുഖത്ത് ചെറിയ ഒരു ചിരിയുണ്ട്. കൂട്ടുകാരനും ചിരിക്കുന്നുണ്ട്. അവന്‍ മൊബൈലില്‍ ആരും കാണാതെ ടീച്ചറുടെ വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണ്.
സീന്‍ നാല്
സ്‌കൂളിനരികിലെ ഒരു കെട്ടിടത്തിന്റെ കോണിപടികള്‍. പടികളില്‍ താഴെ നിന്ന് മുകളിലേക്ക് ഇരുന്ന് കുറച്ചുപേര്‍. താഴെയുള്ള പടിയില്‍ നിന്ന് ഒരാള്‍ സിഗരറ്റ് ഒരു പ്രാവശ്യം വലിച്ച് മുകളിലുള്ളവനിലേക്ക് നല്‍കുന്നു. അവര്‍ കൈമാറി അവസാനം ആരുഷിന്റെ കൈയ്യിലെത്തുന്നു. അവന്‍ സിഗരറ്റിന്റെ അവസാനപുകയും ആഞ്ഞുവലിച്ചതിനു ശേഷം കൈയ്യിലെ മൊബൈല്‍ ഫോണിലെ ക്ലിപ്പിങ്ങിലേക്ക് നോക്കുന്നു. ക്ലിപ്പിങ്ങില്‍ വിരിയുന്ന രംഗങ്ങള്‍ക്കൊപ്പം അവന്റെ മുഖത്ത് വിരിയുന്ന ഭാവഭേദങ്ങള്‍. ദൃശ്യം ആ വീഡിയോയിലേക്ക് തന്നെ സൂം ചെയ്യുന്നു.
കട്ട് ടു
അയല്‍ പക്കത്തെ ചേച്ചി അലക്കുന്നതിന്റെ ദൃശ്യത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന ക്ലിപ്പിങ്. അവര്‍ വസ്ത്രം അല്‍പമൊന്ന് ഉയര്‍ത്തിപ്പിടിച്ചുള്ള അലക്കുന്നതിന്റെ ദൃശ്യം. അടുത്തായി അടുത്ത വീടിന്റെ ജനാലയിലൂടെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആരുഷിന്റെ രണ്ടു കണ്ണുകളും കാണാം.
കട്ട് ടു
ബാത്‌റൂമിന്റെ ജനാലയില്‍ ഷവറിനു താഴെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന ആരുഷിന്റെ പിന്‍ഭാഗം. അവന്‍ തൂങ്ങിനിന്ന് പുറത്തെ കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണ്. അവന്റെ കാഴ്ചയില്‍ പുറത്തെ ചേച്ചിയുടെ വസ്ത്രമലക്കല്‍. വെള്ളവസ്ത്രം കല്ലില്‍ ആഞ്ഞടിക്കുമ്പോള്‍ തെറിച്ചുവീഴുന്ന സോപ്പ് കുമിളകള്‍.
സീന്‍ അഞ്ച്
രാത്രി.
ആരുഷിന്റെ വീടിനു മുന്നില്‍ വന്നു നില്‍ക്കുന്ന സുഹൃത്തുക്കളുടെ മോട്ടോര്‍ സൈക്കിളുകള്‍. അള്‍ട്രാ മോഡേണ്‍ ഫാഷനിലുള്ളവരാണ് അവര്‍. വരാന്തയില്‍ തുന്നല്‍ യന്ത്രം ചവിട്ടുന്ന അമ്മയുടെ കാഴ്ചയില്‍ അവരുടെ കൂടെ പുറത്തേക്കിറങ്ങുന്ന മകന്‍. ഒരു ബൈക്കിന് പിന്നില്‍ അവന്‍ ചെന്നിരിക്കുന്നു. ആരുഷ് പിന്നെ പിന്നിലേക്ക് നോക്കി: അമ്മേ, വേഗം വരും..
അമ്മ തുന്നല്‍യന്ത്രത്തിലെ ചവിട്ടല്‍ അവസാനിപ്പിച്ച്: എവിടെ പോവുന്നു..?
അതിന് മറുപടി പറയും മുമ്പ് അവരുടെ വണ്ടി അകലങ്ങളിലേക്ക്.
ചലനം നിലച്ചുതുടങ്ങുന്ന അമ്മയുടെ തുന്നല്‍ യന്ത്രം..
സീന്‍ ആറ്
വഴിയിലെ എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ച് രാത്രി മുന്നോട്ട് നീങ്ങുന്ന അവരുടെ വണ്ടികള്‍. അവരിലൊരാളായി ആരുഷ്. ഒരു പാട്ടിന്റെ മൂളലിലാണ് അവര്‍.
കട്ട് ടു
വഴിയരികിലെ തട്ടുകടയ്ക്കു മുന്നില്‍ അവര്‍. അവിടെ നിന്ന് അവരില്‍ ചിലര്‍ സിഗരറ്റു വലിക്കുന്നു. ആരുഷ്് അവിടെ തൂക്കിയിട്ട ക്രൈം വാരിക പതുക്കെ മറിച്ചുതുടങ്ങുന്നു.
കട്ട്ടു
വഴിയരികിലെ തെരുവുവിളക്കിനു മുന്നില്‍ നിന്ന് മൂത്രമൊഴിക്കാന്‍ തുടങ്ങുന്ന സംഘം. അതിനു ശേഷം തെരുവുവിളക്ക് എറിഞ്ഞുടക്കുന്നു. സ്‌ക്രീനില്‍ മുഴുവനും ഇരുട്ട്.
സീന്‍ ഏഴ്
അര്‍ധരാത്രി.
വാതില്‍ തുറക്കുന്ന അമ്മ. ആരുഷിന്റെ ഭാവങ്ങളില്ലാത്ത മുഖം. വോയ്‌സ് ഓവറായി അമ്മയുടെ ശബ്ദം. (അമ്മ ഇതിനിടെ പിന്‍തിരിഞ്ഞു നടക്കുന്നുണ്ട്. അമ്മയുടെ പിന്നാലെ ആരുഷും. അവന്‍ ക്യാമറ ഓണ്‍ ചെയ്തിട്ടുണ്ട്. അമ്മയുടെ സ്വരവും പിന്‍തിരിഞ്ഞുനോക്കാതെയുള്ള നടത്തവും).: എന്താ ഇത്? ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ? ഹു ആര്‍ ദെയ്? നിന്റെ കൂട്ടത്തിലൊന്നും അവരെ ഇതുവരെ കണ്ടിട്ടില്ലല്ലോ? രാത്രി എന്താ ഒരു സര്‍ക്കീട്ട്? യു നോ ഇറ്റീസ് ലേറ്റ് നൈറ്റ്.. രാത്രിയല്ലേ, വല്ല അപകടവും വന്നാലോ? കഴിഞ്ഞാഴ്‌ചേലും വന്നില്ലേ, ഒരു വാഹനാപകടത്തെപ്പറ്റി ടീവീല്? നീ കേള്‍ക്കുന്നില്ലേ? പിന്നെ നീ വല്ലതും കഴിച്ചിരുന്നോ? (അവര്‍ നടന്ന് അവിടത്തെ ഡൈനിങ് ടേബിളിനടുത്തെത്തുന്നു) ഇന്ന് ഹാഫ്‌ഡേ ലീവെടുത്ത് ഉണ്ടാക്കിയതാ, നിനക്കേറ്റവും ഇഷ്ടപ്പെട്ട പാലട. അതു കഴിക്കാന്‍ പോലും നിനക്ക് സമയമില്ലേ? ദാ, മൂടി വച്ചിട്ടുണ്ട്. ഞാനൊന്ന് കുളിക്കട്ടെ. നീയെടുത്ത് കഴിച്ചോ? ചൂടുണ്ടാവില്ലായിരിക്കും. നീ കഴിച്ചു കഴിഞ്ഞാ പെട്ടെന്നു ചെന്നു കിടന്നോ.. സമയം കളയണ്ട. നാളെ ക്ലാസുള്ളതല്ലേ? ഞാനൊന്ന് ഫ്രെഷാവട്ടെ..
അമ്മ ഒരു തോര്‍ത്തുമെടുത്ത് കുളിമുറിയിലേക്കു കയറുന്നതു വരെയുള്ള രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന ആരുഷ്. കുളിമുറിയില്‍ അമ്മ കയറിയതിനു ശേഷം പതുക്കെ ക്യാമറയുമായി കുളിമുറിക്കടുത്തേക്ക് നടന്നടുക്കുന്ന ആരുഷ്. അകത്ത് ഷവറില്‍ നിന്നും വെള്ളം വീഴുന്ന സ്വരം. കുളിമുറിയുടെ വാതില്‍ക്കണ്ണാടിയില്‍ ആരുഷിന്റെ ചലനങ്ങള്‍.
സീന്‍ എട്ട്

കംപ്യൂട്ടര്‍ സ്‌ക്രീനില്‍ അമ്മയുടെ വിവിധ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ആരുഷ്. ഇവയൊക്കെയും യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യാനൊരുങ്ങുന്നു. ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള ബട്ടണ്‍ അമര്‍ത്താന്‍ തുടങ്ങുന്നതിനു മുമ്പ് അവന്റെ കംപ്യൂട്ടര്‍ ടേബിളിനടുത്തായി അമ്മയുണ്ടാക്കിയ പാലടകള്‍ നിറഞ്ഞ പ്ലേറ്റ് കാണാം. അപ്‌ലോഡ് ചെയ്യണോ എന്ന് ഒരു പ്രാവശ്യം കൂടി ഓടിച്ച് കണ്ട് ബട്ടണ്‍ അമര്‍ത്താനൊരുങ്ങവേ, ടേബിളിനടുത്തെ അവനും അമ്മയും ഒന്നിച്ചു നില്‍ക്കുന്ന പടം നിലത്തേക്കു വീഴുന്നു. ദൃശ്യത്തില്‍ പൊട്ടിച്ചിതറുന്ന അതിന്റെ ചില്ലുകള്‍.