എത്രയും പ്രിയപ്പെട്ട കുഞ്ഞാമുവിന്,
‘ഒരിക്ക പെന്ന് തര്വോ?’
മുന്നില്‍ നീട്ടിപ്പിടിച്ച കൈ. വെള്ളം കണ്ടിട്ട് കുറേ നാളുകളായതിനാലാവാം, അതത്രയും അഴുക്കും ചെളിയും പിടിച്ചി രുന്നു.
അറപ്പിന്റേയും അത്ഭുതത്തിന്റേയും സമ്മിശ്രഭാവത്തോടെ ഞാന്‍ അയാള്‍ക്ക് പേന നല്‍കി. കുഞ്ഞാമു പേനയുടെ ടോപ്പ് ഊരിയതിനു ശേഷം കൈയ്യിലെ പോസ്റ്റ് കാര്‍ഡില്‍ ചിലതു കുത്തി ക്കുറിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു പോസ്റ്റ് കാര്‍ഡായിരുന്നു അത്. കാര്‍ഡിനു പത്ത് പൈസയുള്ളപ്പോള്‍ ഉള്ളത്. അവ സാനമായി കുഞ്ഞാമു വിലാസം എഴുതിയപ്പോള്‍ വ്യക്തമായും ശ്രദ്ധിക്കാന്‍ കഴിഞ്ഞു.
ടു,
ഇന്ത്യന്‍ പ്രസിഡന്റ്,
രാഷ്ട്രപതി ഭവന്‍,
ഡല്‍ഹി.
അതിനു ശേഷം അടുത്തുള്ള, ചുവന്ന പെയിന്റ് അല്‍പാല്‍പമായി നഷ്ടപ്പെട്ടുകൊണ്ടിരുന്ന പഴയ തപാല്‍പെട്ടിയില്‍ ആ കാര്‍ഡിട്ടു. പിന്നെ തന്റെ സ്ഥിരം ഭാവത്തോടെ ചിന്താധീനനായി റോഡിലേക്കിറങ്ങി..
ദിവസം ഒരാള്‍ക്കെങ്കിലും കത്തെഴുതി അയച്ചില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയാണ് കുഞ്ഞാമുവിന്. വിലാസക്കാരന്‍ പലപ്പോഴും പ്രധാനമന്ത്രിയോ പ്രസിഡന്റോ മുഖ്യമന്ത്രിയോ ഒക്കെയാവും. പോസ്റ്റ്മാന്‍ അശോകന് വായിച്ചുചിരിക്കാനുള്ള ഉപാധി ആയിരുന്നു ചാര്‍ജെടുത്ത നാളുകളില്‍ ഈ കത്തുകള്‍. പിന്നെപ്പിന്നെ ആ പഴയ തപാല്‍പെട്ടിയില്‍ ആകെയുണ്ടായിരുന്ന ത് കുഞ്ഞാമുവിന്റെ തല തിരിഞ്ഞ ഈ കത്തുകള്‍ മാത്രമായിരുന്നതിനാല്‍ അയാള്‍ ഈ പെട്ടി പരിശോധിക്കാതെയുമായി. വെറു തെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമുള്ള കത്തുകളില്‍ മുദ്രവെച്ചിട്ടെന്ത് കാര്യം? ഇവിടെയും സുഖം, അവിടെയും സുഖം എന്ന കാര്യം ആര്‍ക്കാണറിഞ്ഞു കൂടാത്തത്?
ചെറുപ്പകാലത്ത് പോസ്റ്റ് ഓഫിസില്‍നിന്നു ആളുകള്‍ക്ക് കത്ത് കൊണ്ട്കൊടുക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ടെന്ന് പ്രായമായവര്‍ പറഞ്ഞു കേട്ടിട്ടുണ്ട് ... മനസ്സിന്റെ നൂല്‍വള്ളി അറ്റു പോകുന്നതിനു മുമ്പ് ഒരുപക്ഷെ കുറെ കത്തുകള്‍ മാത്രമാകാം കുഞ്ഞാമുവിന്റെ ആകേയുള്ള നല്ല ഓര്‍മ്മകള്‍ .....
ReplyDeletemay b tis true.
ReplyDeletenowadays there r a lot f such characters r there..
ഏതാ ഈ കുഞ്ഞാമു ?
ReplyDeleteu knw him nahis/ his original name is ahmad..
ReplyDelete